December 7, 2016
11 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ബാങ്കിങ് രംഗത്തെ ഏറ്റവും പുതിയ പിറവിയാണ് ‘ബന്ധൻ ബാങ്ക്‘. ഈയടുത്ത കാലത്ത് പിറവിയെടുതെ ഒരു സ്വകാര്യ ബാങ്കായ ബന്ധൻ ബാങ്കിന്റെ ഉത്ഭവം ഒരു മൈക്രോഫിനാൻസ് സ്ഥാപനമായിട്ടായിരുന്നു. 2014 ലാണ് ബന്ധന് റിസേർവ് ബാങ്ക് ബാങ്കിങ് ലൈസൻസ് നൽകുന്നത്. പ്രതിദിന വരുമാനക്കാരായ തൊഴിലാളികൾ, സ്ത്രീകൾ, ചെറിയ കച്ചവടക്കാർ എന്നിങ്ങനെ അസംഘടിത മേഖലയിൽ ഉള്ളവർക്ക് ബാങ്കിങ് മേഖലയുടെ സേവനം നൽകുവാൻ ഉദ്ദേശിച്ചാണ് ബന്ധന്റെ ആവിർഭാവം. ബാങ്കിങ് സൗകര്യങ്ങൾ തീരെ വികസിച്ചിട്ടില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് ബന്ധൻ ബാങ്കിന്റെ പ്രവർത്തന മേഖല. ബന്ധൻ ബാങ്കിന്റെ നിക്ഷേപകരും ഘടനയും 2015 ആഗസ്ത് 23ന് കൽക്കട്ട ആസ്ഥാനമായി ബന്ധൻ ബാങ്ക് രൂപീകൃതമായി. കൊൽക്കത്തയിലെ സയൻസ് സിറ്റി ആഡിറ്റോറിയത്തിൽ [...]
by My India