ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾക്ക് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തുടങ്ങിവച്ച പദ്ധതിയാണ് സ്കിൽ ഇന്ത്യ പദ്ധതി. നൈപുണ്യ വികസന നയത്തിനുകീഴിൽ മുൻപ് നടത്തിവന്നിരുന്ന ഒരു പദ്ധതിയുടെ നവീകരിച്ച രൂപമാണ് സ്കിൽ ഇന്ത്യ. ഇത് ഒരു നൈപുണ്യ വൈവിധ്യ പരിശീലന മിഷൻ ആണ്. സ്കിൽ ഇന്ത്യ പരിപാടിയുടെ ഉദ്ദേശങ്ങൾ ഇന്ത്യൻ യുവത്വത്തിന്റെ ക്രിയാത്മക ശക്തിയെ വ്യാവസായികമായി ഉപയോഗിച്ചാൽ ഇന്ത്യക്ക് ലോകത്ത് ഒന്നാംകിട ശക്തിയായി മാറാൻ കഴിയും. നമുക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക പരിശീലന സ്ഥാപനങ്ങളും ഉണ്ട്. എന്നാൽ ഇവിടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കുന്ന ചെറുപ്പക്കാർക്ക് വ്യാവസായിക തൊഴിലുകളിൽ നേരിട്ട് പ്രവേശിക്കുന്നതിന് വേണ്ട വൈദഗ്ധ്യമില്ല എന്നതാണ് വ്യവസായങ്ങൾ നയിക്കുന്നവരുടെ പരാതി. [...]
കരിയർ
സ്റ്റാഫ് സെലക് ഷൻ കമ്മീഷൻ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിലുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലേക്ക് നിയമന റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനമാണ്. സ്റ്റാഫ് സെലെക്ഷൻ കമ്മീഷന്റെ (എസ് എസ് സി) അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു പ്രധാന പരീക്ഷയാണ് കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷ. ഇന്ത്യയിൽ എല്ലായിടത്തുനിന്നുമായി ലക്ഷക്കണക്കിന് ബിരുദധാരികൾ ഈ പരീക്ഷ എഴുതുന്നു. അതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് അവസാന സെലക്‌ഷൻ ലിസ്റ്റിൽ എത്തിപ്പെടുന്നത്. 2017ലെ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ (CGL) പരീക്ഷ നാലു ശ്രേണികളായി നടക്കും. ഒന്നാം ഘട്ടമായ കംപ്യൂട്ടറിലുള്ള പരീക്ഷ ജൂൺ 19 മുതൽ ജൂലൈ 2 വരെ [...]
2017 ലെ NEET പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ. നീറ്റ് അപേക്ഷാ ഫാറം, പരീക്ഷാ തീയതി, സിലബസ്, യോഗ്യതാ മാനദണ്ഡങ്ങൾ, കട്ടോഫ്, റിസൾട്ട് എന്നീ വിവരങ്ങൾ മലയാളത്തിൽ നൽകുന്ന ഏക വെബ്സൈറ്റ്. എന്താണ് നീറ്റ്? മെഡിക്കൽ കരിയർ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഹയർ സെക്കണ്ടറി/സീനിയർ സെക്കണ്ടറി വിദ്യാർഥിയാണോ നിങ്ങൾ? മുൻ വർഷങ്ങളിലെ അപേക്ഷിച്ച് അനിശ്ചിതത്വം വളരെയധികം നിലനിൽക്കുന്ന വർഷമാണിത്. വരും വര്ഷം എല്ലാ മെഡിക്കൽ കോളജുകളിലേക്കും അഡ്മിഷൻ നീറ്റ് (National Eligibility Cum Entrance Test) പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. നീറ്റ് (National Eligibility Cum Entrance Test) MBBS, BDS എന്നീ അണ്ടർഗ്രാഡുവേറ്റ് കോഴ്സുകളിലേക്കും MD, MS എന്നീ പോസ്റ്റുഗ്രാഡുവേറ്റ് മെഡിക്കൽ കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള [...]
കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനയുടെ 320(3) വകുപ്പ് പ്രകാരം വിവിധ വിഷയങ്ങളിൽ ഗവണ്മെന്റിനെ ഉപദേശിക്കാൻ പി എസ് സി ക്ക് അധികാരമുണ്ട്. സംസ്ഥാന ഗവൺമെന്റ് സർവീസിൽ ഉണ്ടാകുന്ന ഉദ്യോഗങ്ങൾ ബന്ധപ്പെട്ട അധികാരികൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച് ക്‌ളാസിഫൈ ചെയ്ത് പരസ്യപ്പെടുത്തുന്നതിനും അപേക്ഷകൾ ക്ഷണിക്കുന്നതിനും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷക്കിരുത്തുക, പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, യോഗ്യരായ ഉദ്യോഗാർത്ഥികളെ റാങ്ക് അടിസ്ഥാനത്തിലും സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തിലും തെരഞ്ഞെടുത്ത് ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളിലേക്ക് അയക്കുകയുമാണ് പി എസ് സി യുടെ ഉത്തരവാദിത്തം. പി എസ് സി യുടെ ആസ്ഥാനം തിരുവനന്തപുരത്ത് പട്ടത്താണ്. ഉദ്യോഗാര്ഥികള്ക്കുള്ള നിർദേശങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഒഴിവുകൾക്കനുസരിച്ചു മാത്രം അപേക്ഷകൾ അയക്കുക. അപേക്ഷാഫാറത്തിലെ [...]