എന്റെ ഭാരതം / ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം

January 12, 2017

digital-india-programme

രാജ്യത്തെ ജനങ്ങളെ ലക് ട്രോണിക് ഓൺലൈൻ മാധ്യമങ്ങളുടെ ഗുണഫലം കൊയ്യുന്നതിൽ ശാക്തീകരിക്കുന്നതിനും രാജ്യവ്യാപകമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഒരു ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം.

 

ടെക്നോളജി ജനങ്ങളുടെ ജീവിതഗതി മാറ്റും. അത് ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കും; ശാക്തീകരിക്കും. ദാരിദ്ര്യം ശമിപ്പിക്കുന്നതിൽ തുടങ്ങി പദ്ധതികൾ ലളിതവൽക്കരിക്കൽ വരെ, അഴിമതി അവസാനിപ്പിക്കുന്നതിൽ തുടങ്ങി മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത് വരെ, സാങ്കേതിക വിദ്യയുടെ ഉണർവ് സർവവ്യാപിയാണ്. അത് മനുഷ്യ പുരോഗതിയുടെ ഉപകരണമാണ്.”… നരേന്ദ്രമോദി.

 

ഇന്ത്യക്ക് മൊബൈൽ ഗവർണൻസിലേക്കു ചുവടുമാറ്റേണ്ട സമയമായെന്നും ഇന്റർനെറ്റും മൊബൈൽ ഫോണും വഴി സേവനങ്ങളും സൗകര്യങ്ങളും നൽകേണ്ട കാലമായെന്നും 2015 ജൂലൈ 1 ന് ഇന്ദിരാഗാന്ധി നാഷണൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം ഉൽഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യയിൽ എന്തൊക്കെ ഉൾപ്പെടുന്നു?

ആശയവിനിമയ സൗകര്യങ്ങളും സേവനങ്ങളും

ഭാരത് നെറ്റ്: ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ അടിസ്ഥാനംതന്നെ ഇതാണ്. ഇത് രാജ്യത്തിൻറെ ഓരോ മൂലയിലും ഇന്റർനെറ്റും വാർത്താവിനിമയ സേവനങ്ങളും ഒരുക്കി ഗ്രാമങ്ങൾതോറും ബ്രോഡ്ബാൻഡ് വഴി ബന്ധിപ്പിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി പ്രൊജക്റ്റ് ഇതാണ്.

 

ബി എസ് എൻ എൽ നെക്സ്റ്റ് ജനറേഷൻ നെറ്റ് വർക്ക് (ഒറ്റ ലാൻഡ് ലൈനിൽ ശബ്ദ, ഡാറ്റ, മുൾട്ടീമീഡിയ) പൊതുമേഖലാ സ്ഥാപനമായ BSNL വിവിധ വോയിസ്, ടാറ്റ നെറ്റ് വർക്ക്, വയർലെസ് നേടി വർക്ക്, മൾട്ടിമീഡിയ വീഡിയോ കോൺഫെറെൻസിങ് എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ട് നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്ക് (NGN) സൗകര്യങ്ങൾ നൽകുവാൻ വേണ്ട ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നു. ആദ്യ ഘട്ടത്തിൽ നാലു ദശലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ സേവനങ്ങൾ എത്തിക്കും.

 

BSNL വൈ ഫൈ സേവനങ്ങൾ: (വൈഫൈ ഹോട്സ്പോട്ടുകൾ, ചെലവുകുറഞ്ഞ കണക്ടിവിറ്റി എന്നിവ) പ്രധാന നഗരങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഉൾപ്പെടെ 2500 നഗരങ്ങളിലും പട്ടണങ്ങളിലും ഈ സേവനം എത്തിക്കുവാനുള്ള പദ്ധതി BSNL തയാറാക്കിവരുന്നു. തുടർച്ചയായ 2G/ 3G മൊബൈൽ കണക്ടിവിറ്റി കുറഞ്ഞ ചെലവിൽ നൽകുകയാണ് ഉദ്ദേശം.

 

ഉത്പന്നങ്ങൾ

ഡിജിലോക്കർ:  ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ വ്യക്തിപരമായ രേഖകളും ഗവൺമെന്റ് ഏജൻസികളും മറ്റും നൽകിയിട്ടുള്ള രേഖകലും മറ്റു ഡിജിറ്റൽ സംഗതികളും സൂക്ഷിച്ചു വയ്ക്കാനുള്ള ഓൺലൈൻ സ്റ്റോറേജ് സ്ഥലം നൽകാനുള്ള പദ്ധതിയാണിത്. യൂണിഫോം റിസോഴ്സ് ഐഡന്റിറ്റി (URI) വഴി സുരക്ഷിത ഷെയറിങ് നൽകുക കൂടിയാണ് ഇതിന്റെ ഉദ്ദേശം.

 

നാഷണൽ സ്കോളർഷിപ് പോർട്ടൽ (എല്ലാ ഗവൺമെന്റ് സ്കോളര്ഷിപ്പുകളും ഒറ്റ വെബ്‌സൈറ്റിന് കീഴിൽ) ഇത് സ്കോളർഷിപ് നൽകുന്ന പ്രക്രിയ പൂർണമായും ഒരു കുടക്കീഴിൽ വരുത്തുകയാണ് ഉദ്ദേശം. വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങളും വകുപ്പുകളും മറ്റ് ഏജൻസികളും നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഒറ്റ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. അപേക്ഷാഫാറവും നടപടിക്രമവും ഓൺലൈനായി നടക്കും. കാര്യക്ഷമവും വേഗത്തിലുള്ളതുമായ സ്കോളർഷിപ് ഫണ്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റുവാൻ ഇത് സഹായിക്കും.

 

ഹോസ്പിറ്റൽ

രോഗികൾക്ക് സ്പെഷ്യൽറ്റി ഗവൺമെന്റ് ആശുപത്രികളിൽ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ഓൺലൈനായി ചെയ്യാൻ സാധിക്കും. സാധാരണക്കാർ ആശുപത്രികളിൽ മണിക്കൂറുകളോളം കാത്തിരിക്കുന്നതും ഡോക്ടർക്കു വേണ്ടി തേടിനടക്കുന്നതും ഒഴിവാക്കാനാണ് ഇത്. രോഗിക്ക് തന്റെ റിപ്പോർട്ടുകളും വിവരങ്ങളും ഓൺലൈനായി പരിശോധിക്കാനും കഴിയും. നിലവിൽ ഇഹോസ്പിറ്റൽ സൗകര്യം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡോ.റാം മനോഹർ ലോഹിയ ആശുപത്രി, സ്പോർട്സ് ഇഞ്ചുറി സെന്റർ ഡൽഹി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ബെംഗളൂരു എന്നിവിടങ്ങളിൽ ലഭ്യമാണ്. ഈ സൗകര്യം രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം.

 

സൈൻ: ഡിജിറ്റൽ ഇന്ത്യ അവതരിപ്പിച്ച മറ്റൊരു പദ്ധതിയാണ് ഇസൈൻ. ഓരോ ആധാർ കാർഡ് ഉടമക്കും രേഖകൾ ഡിജിറ്റലായി സൈൻ ചെയ്യാനുള്ള സൗകര്യം ഇത് നൽകും. ഇത് പ്രത്യേക സേവനങ്ങൾ നൽകാനുള്ള അപ്പ്ലിക്കേഷനുമായി ബന്ധിപ്പിച്ചാൽ മതിയാകും.

 

ഡിജിറ്റൈസ് ഇന്ത്യ പ്ലാറ്റഫോം (DIP) ഭൗതിക രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും റെക്കോർഡ് റൂമുകളിലെ ഫയലുകളുടെ കൂമ്പാരം കുറയ്ക്കുന്നതിനും സഹായിക്കും.

 

ഡിജിറ്റൽ ഇന്ത്യ പോർട്ടലും മൊബൈൽ ആപ്പും: ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഔദ്യോഗിക പോർട്ടലും മൊബൈൽ ആപ്പും വിവിധ സേവനങ്ങൾക്ക് ഒറ്റ സങ്കേതം.

 

മൈഗവ് (MyGov): മൊബൈൽ ആപ്പ് പൗരന്മാരെ ഡിജിറ്റൽ ഇന്ത്യ സേവനങ്ങൾക്ക് സജ്ജമാക്കുന്നതിനും അവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള മൊബൈൽ ആപ്പ്. സമൂഹത്തെയും രാജ്യത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അതിൽ സംവദിക്കാം.