പ്രധാനമന്ത്രി ക്ഷേമ പദ്ധതികൾ
January 7, 2017
by My India
പദ്ധതിയുടെ പേര് | നിലവിൽ വന്ന വര്ഷം | പദ്ധതി മേഖല | നിർവചനം | |
---|---|---|---|---|
1 | പ്രധാന മന്ത്രി ഉജ്ജ്വല യോജന | 2016 | ഗ്യാസ് കണക്ഷൻ | ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. |
1A | പ്രധാൻ മന്ത്രി മുദ്ര യോജന | 2016 | ലഖു സംരംഭ വായ്പകൾ | പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്.. |
1B | സ്കിൽ ഇന്ത്യ പ്രോഗ്രാം | 2015 | തൊഴിൽ നൈപുണ്യ പരിശീലനം | 2020 ഓടെ 5 കോടി യുവജനങ്ങൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകി അവരുടെ തൊഴിൽ മാപനവും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി. |
2 | അടൽ പെൻഷൻ യോജന | 2015 | പെൻഷൻ | അസംഘടിത വിഭാഗത്തിനുള്ള പെൻഷൻ പദ്ധതി. |
3 | ദീനദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന | 2015 | ഗ്രാമീണ വെളിച്ച പദ്ധതി | ഗ്രാമീണ ഭവനങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനുള്ള ഇന്ത്യ ഗവൺമെന്റ് പദ്ധതി |
4 | ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗസല്യ യോജന | 2015 | ഗ്രാമ വികസനം | ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെയും പട്ടികജാതി-വര്ഗങ്ങളുടെയും യുവാക്കൾക്ക് നൈപുണ്യ ട്രെയിനിങ് വഴി ലാഭകരമായ തൊഴിലുകൾ സമ്പാദിക്കാനുള്ള ഇന്ത്യ ഗവണ്മെന്റ് പദ്ധതി |
5 | ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം | 2015 | കമ്പ്യൂട്ടർ നെറ്റ്വർക്ക് ശാക്തീകരണം | വിവര സാങ്കേതിക വിദ്യയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതി. ഗവൺമെന്റ് സേവനങ്ങൾ ഡിജിറ്റൽ ടെക്നോളജി വഴി വേഗത്തിലും മനഃപൂര്വമായ തടസങ്ങൾ കൂടാതെയും ജനങ്ങൾക്ക് കൊടുക്കുക. |
6 | പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന | 2015 | ട്രെയിനിങ്, ശാക്തീകരണം | അഫിലിയേറ്റ് സെന്ററുകളിലൂടെ ട്രെയിനിങ് നേടാനും സാമ്പത്തിക പാരിതോഷികം, അംഗീകാരം എന്നിവ നൽകി യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യവും തൊഴിലും നേടാനും സഹായിക്കുന്ന പദ്ധതി. |
7 | പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന | 2015 | ഇൻഷുറൻസ്, സാമൂഹ്യസുരക്ഷ | 12 രൂപ വാർഷിക പ്രീമിയത്തിൽ അപകട ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള പദ്ധതി. |
8 | പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന | 2015 | ഇൻഷുറൻസ്, സാമൂഹ്യസുരക്ഷ | 330 രൂപ വാർഷിക പ്രീമിയം നൽകി രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് നേടാനുള്ള പദ്ധതി. |
9 | പൈതൃക നഗര വികസന യോജന | 2015 | നഗര വികസനം | രാജ്യത്തിൻറെ സമ്പന്നമായ സാംസ്കാരിക പൈതൃകം പുഷ്ടിപ്പെടുത്തുന്നതിനുള്ള സ്കീം. |
10 | സുകന്യാ സമൃദ്ധി യോജന | 2015 | പെണ്കുഞ്ഞുങ്ങളോട് വിവേചനം കാണിക്കാതിരിക്കാനും കുടുംബത്തിലെ വിഭവങ്ങളും അവസരവും സമ്പാദ്യവും ആൺകുട്ടിക്ക് തുല്യമായി നൽകാനുമുള്ള സ്കീം. | |
11 | സ്മാർട്ട് സിറ്റീസ് മിഷൻ | 2015 | നഗര വികസനം | മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്താൻ മാനവ കേന്ദ്രീകൃത ആസൂത്രണവും നഗര വികസനവും. |
12 | പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന | 2015 | കാർഷിക പുരോഗതി | പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനയോഗത്തിനും ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ജൂലൈ 1 ന് പ്രഖ്യാപിച്ച പദ്ധതി. അഞ്ചു വർഷംകൊണ്ട് 500 ബില്യൺ രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. |
13 | അടൽ മിഷൻ ഫോർ റെജുവേണഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ | 2015 | നഗര വികസനം | മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്താൻ മാനവ കേന്ദ്രീകൃത ആസൂത്രണവും നഗര വികസനവും. |
14 | പ്രധാന മന്ത്രി ആവാസ് യോജന | 2015 | ഭവന നിർമാണം | പാവപ്പെട്ടവർക്കായുള്ള ഭാവന നിർമാണ പദ്ധതി |
15 | പ്രധാന മന്ത്രി കൗശൽ വികാസ് യോജന | 2015 | നൈപുണ്യ വികസനം | 2022 ഓടെ 40 കോടി ആളുകൾക്ക് വൈദഗ്ദ്ധ്യ പരിശീലനം നൽകുന്നതിനുള്ള സ്ഥാപന ശേഷി വർധിപ്പിക്കുന്ന പദ്ധതി. |
16 | മേക്ക് ഇൻ ഇന്ത്യ | 2014 | ഇൻവെസ്റ്റ്മെന്റ്, വികസനം | ഇന്ത്യയിൽ മുതൽമുടക്ക് പ്രോത്സാഹിപ്പിക്കാൻ ഭാരതസർക്കാർ 2014 ൽ തുടങ്ങിയ ഉദ്യമമാണ് മേക്ക് ഇൻ ഇന്ത്യ. ഇന്ത്യൻ കമ്പനികൾ, ബഹുരാഷ്ട്ര കമ്പനികൾ, വിദേശ ഇന്ത്യക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് 2014 സെപ്റ്റംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. 2015 ൽ 63 ബില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം നടന്നു. |
17 | സ്വച്ഛ് ഭാരത് അഭിയാൻ | 2014 | ശുചീകരണം | സ്വച്ഛ് ഭാരത് അഭിയാൻ 2014 ഒക്ടോബർ 2ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ശുചീകരണ പദ്ധതിയാണ്. രാജ്യത്തെ 4041 നഗരങ്ങളും പട്ടണങ്ങളും ജന പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന പദ്ധതിയാണ് ഇത്. |
18 | പ്രധാൻ മന്ത്രി ജൻ ധൻ യോജന | 2014 | നഗര ഹൗസിങ് | ചെലവുകുറഞ്ഞ ബാങ്കിങ് സേവനങ്ങൾ വഴി സാമ്പത്തിക ഉൾക്കൊള്ളിക്കൽ നൽകാനുള്ള ദേശിയ മിഷൻ. സമ്പാദ്യം, ഡെപോസിറ്റ്, പണമയക്കൽ, വായ്പ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ ബാങ്ക് സേവനങ്ങൾ. |
19 | സൻസദ് ആദർശ് ഗ്രാമ യോജന | 2014 | സൻസദ് ആദർശ് ഗ്രാം യോജന (SAGY) ഗ്രാമങ്ങളുടെ സമഗ്ര വികസനം ഉദ്ദേശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി. 2014 ഒക്ടോബർ 11 ന് ജയപ്രകാശ് നാരായന്റെ ജന്മദിനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഓരോ പാർലിമെന്റ് അംഗത്തിനും വര്ഷം തോറും തന്റെ മണ്ഡലത്തിലെ ഓരോ ഗ്രാമം ഘടനാപരമായി വികസിപ്പിക്കുക, ഗ്രാമങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ വികസനം, ഗ്രാമ സമൂഹങ്ങളെ വികസനത്തിന് സജ്ജമാക്കൽ എന്നിവ ലക്ഷ്യമിടുന്നു. | |
20 | സാക് ഷം (ആൺകുട്ടികൾക്കുള്ള കൗമാര ശാക്തീകരണ രാജീവ് ഗാന്ധി പദ്ധതി) | 2014 | ഗ്രാമീണ സ്വയം തൊഴിൽ | കൗമാര പ്രായത്തിലുള്ള ആൺകുട്ടികൾക്ക് സ്വാശ്രയബോധം, ലിംഗഅവബോധമുള്ള ഉത്തരവാദമുള്ള പൗരന്മാരാവാനും അവരുടെ സമഗ്ര വികസനവും ഉറപ്പുവരുത്താനുള്ള പദ്ധതി. 11 നും 18 നും ഇടക്കുള്ള സ്കൂളിൽ പോകുന്നതും സ്കൂൾ കഴിഞ്ഞതുമായ ആൺകുട്ടികളെ ടാർഗറ്റ് ചെയ്യുന്നു. 2014-15 കാലത്ത് പദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി. |
21 | രാജീവ് ആവാസ് യോജന | 2013 | കൃഷി | എല്ലാ പൗരന്മാർക്കും അടിസ്ഥാന നാഗരിക, സാമൂഹ്യ സൗകര്യങ്ങളും മാന്യമായ താമസ സൗകര്യവും സമത്വ അധിഷ്ഠിതമായി ഉറപ്പു വരുത്താനുള്ള, “ചേരികളില്ലാത്ത ഇന്ത്യ” എന്ന സങ്കൽപം മുന്നോട്ടു വയ്ക്കുന്നു. |
22 | നാഷണൽ അർബൻ ലൈവ് ലിഹുഡ് മിഷൻ | 2013 | തെരുവ് കച്ചവടക്കാർ, മറ്റു നഗരങ്ങളിൽ വസിക്കുന്ന ദരിദ്രർ, എന്നിവർക്ക് സാമ്പത്തിക ശാക്തീകരണം സാക്ഷ്യമിടുന്നു. ലാഭകരമായ സ്വയം തൊഴിലുകൾ, വിദഗ്ധ തൊഴിൽ അവസരങ്ങളുടെ വികസനം. | |
23 | ശബള (കൗമാര പ്രായത്തിലുള്ള പെണ്കുട്ടികൾക്കായുള്ള രാജീവ് ഗാന്ധി പദ്ധതി) | 2011 | സാമ്പത്തിക ഉൾപെടുത്തൽ | 11-18 പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യ, പോഷകാഹാര സ്ഥിതി മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള പദ്ധതി. കൗമാരക്കാർക്ക് ഗൃഹപരിപാലനം, ചെറിയ തൊഴിലുകൾ എന്നിവയിൽ പരിശീലനം ഉൾപ്പെടുന്നു. കൗമാരക്കാർക്കായുള്ള പോഷകാഹാര പദ്ധതി (NPAG), കിശോരി ശക്തി യോജന എന്നീ പദ്ധതികൾ ഇതിൽ ലയിപ്പിച്ചു. |
24 | സ്വാഭിമാൻ | 2011 | പെൻഷൻ | 2012ൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അഞ്ചുകോടി ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 2015ൽ പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയായി പുനഃസ്ഥാപിച്ചു. |
25 | നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ | 2011 | ഗ്രാമവികസനം | സ്വയം സഹായ സംഘങ്ങ(SHGs)ളുടെ സഹായത്താൽ സാമൂഹ്യ ഏകോപനം, ട്രെയിനിങ്, കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ. വരുമാന വർധനക്കുള്ള ഉപാധികൾ ബാങ്ക് വായ്പ വഴി നൽകുക, സബ്സിഡി എന്നിവയുടെ സഹായത്താൽ ശാക്തീകരിക്കൽ. |
26 | ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന | 2010 | മാതൃ സുരക്ഷാ | കുട്ടികൾക്ക് ജന്മം കൊടുക്കുന്ന 19 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് ധനസഹായം കൊടുക്കുന്ന പദ്ധതി. |
27 | പ്രധാനമന്ത്രി ആദർശ ഗ്രാമ യോജന | 2010 | ഇൻഷുറൻസ് | നാലു സംസ്ഥാനങ്ങളിലെ പട്ടിക ജാതിക്കാർക്കായുള്ള സമഗ്ര വികസന പദ്ധതി. |
28 | സ്വമേധയാ വരുമാനം പ്രഖ്യാപിക്കാനുള്ള പദ്ധതി | 2010 | നികുതി | വരുമാന നികുതി/ സ്വത്തു നികുതി ഇവ അടക്കാത്തവർക്ക് നിലവിലുള്ള റേറ്റിൽ അവ അടച്ച് വരുമാനം വെളിപ്പെടുത്താനുള്ള സ്കീം. |
29 | ബച്ചത് ലാമ്പ് യോജന | 2009 | വൈദ്യുതീകരണം | വൈദ്യുതി ലഭിക്കാനുള്ള എൽ ഇ ഡി ലാമ്പുകളുടെ വിതരണ പദ്ധതി |
30 | ഇൻസ്പയർ പ്രോഗ്രാം | 2008 | ഉന്നതവിദ്യാഭ്യാസം, ഗവേഷണം | സയൻസ് വിദ്യാർത്ഥികൾക്ക് പി എച് ഡി, മറ്റു ഗവേഷണ ബിരുദങ്ങൾ എന്നിവ നേടുന്നതിന് ഗ്രാന്റായും സ്കോളർഷിപ്പായും ഫെലോഷിപ്പായും സഹായം നൽകാനുള്ള പദ്ധതി |
31 | രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന | 2008 | നൈപുണ്യ വികസനം | ദരിദ്ര ജനവിഭാഗങ്ങൾ, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികൾ, വീട്ടുവേലക്കാർ, റിക്ഷാ ചവിട്ടുന്നവർ, നിർമാണ തൊഴിലാളികൾ, മറ്റു സമാന വിഭാഗക്കാർ എന്നിവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി. |
32 | ഗ്രാമീൺ ഭണ്ഡാരൻ യോജന | 2007 | കൃഷി | കാര്ഷികോല്പന്നങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സ്റ്റോർ ചെയ്യുന്നതിനുമുള്ള കര്ഷകര്ക്കായുള്ള പദ്ധതി. കാർഷിക ഉത്പന്നങ്ങൾ ഗുണ നിലവാരത്തിന്റെ അധിഷ്ടാനത്തിൽ വർഗീകരിക്കുക, സാമാന്യവത്കരിക്കുക, ഗുണനിലവാരം വർധിപ്പിക്കുക ഇവവഴി മാർക്കറ്റ് മൂല്യം വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. |
33 | രാഷ്ട്രീയ കൃഷി വികാസ് യോജന | 2007 | ആരോഗ്യം | പതിനൊന്നാം പദ്ധതിക്കാലത്ത് കൃഷി, ഇതര മേഖലകളിൽ 4ശതമാനം വാർഷിക വളർച്ച നേടാനുദ്ദേശിച്ചു നടപ്പാക്കിയ പദ്ധതി. |
34 | ദേശിയ ഭക്ഷ്യ സുരക്ഷാ മിഷൻ | 2007 | വൈദഗ്ധ്യ വികസനം, ശാക്തീകരണം | 2007ൽ ആരംഭിച്ച് 5 വര്ഷം കൊണ്ട് രാജ്യത്തെ ഗോതമ്പ്, നെല്ല്, പയറു വര്ഗങ്ങൾ എന്നിവ സുസ്ഥിര അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു ഭക്ഷ്യ സുരക്ഷാ നേടുന്നതിന് ഉദ്ദേശിച്ച പദ്ധതി. പരിഷ്കരിച്ച സാങ്കേതിക ജ്ഞാനവും വയൽ മാനേജ്മന്റ് സമ്പ്രദായങ്ങളും പ്രയോഗിക്കുന്നതിൽ കർഷകർക്ക് പരിശീലനം കൊടുക്കുന്നതിന് ലക്ഷ്യമിടുന്നു. |
35 | മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിൽ ഗ്യാരന്റി പദ്ധതി | 2006 | ഗ്രാമീണ തൊഴിൽ | ഗ്രാമീണർക്കുള്ള തൊഴിലുറപ്പ് പദ്ധതി. നൈപുണ്യമില്ലാത്ത പ്രായപൂർത്തിയായ കുടുംബാംഗങ്ങൾക്ക് മിനിമം 100 ദിവസം തൊഴിൽ നിയമപരമായി ഉറപ്പുനൽകുന്ന പദ്ധതി. |
36 | പൂൾഡ് ഫിനാൻസ് ഡെവലലപ്മെന്റ് ഫണ്ട് സ്കീം | 2006 | നൈപുണ്യ വികസന പദ്ധതി | നഗരങ്ങളിലെ സിവിക് സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ കട ലഭ്യത മാപനം അനുസരിച്ച ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വികസന വായ്പകൾ എടുക്കുവാൻ സഹായിക്കുന്ന പദ്ധതി. സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഫണ്ട് വിനയോഗിക്കേണ്ടതാണ്. |
37 | ജനനി സുരക്ഷാ യോജന | 2005 | മാതൃസംരക്ഷണം | വീട്ടിലോ മറ്റു ആരോഗ്യ കേന്ദ്രത്തിന്റെ വിദഗ്ധ സഹായത്തോടെ കുട്ടിക്ക് ജന്മം നൽകുന്ന ഗർഭിണികളായ സ്ത്രീകൾക്കുള്ള ഒറ്റ തവണ സാമ്പത്തിക സഹായം |
38 | ജവാഹർലാൽ നെഹ്റു ദേശിയ നഗര പുനർനവീകരണ പദ്ധതി (JnNURM) | 2005 | നഗര വികസനം | നഗരങ്ങളിൽ അടിസ്ഥാന സൗകര്യവും ജീവിത നിലവാരവും പരിഷ്കരിക്കുന്നതിനുള്ള പദ്ധതി. അടൽ മിഷൻ ഫോർ റെജുവേണഷൻ ആൻഡ് അർബൻ ട്രാൻസ്ഫൊർമിഷൻ പദ്ധതിയായി പുനർ നാമകരണം ചെയ്തു. |
39 | ലൈവ്സ്റ്റോക്ക് ഇൻഷുറൻസ് സ്കീം | 2005 | വിദ്യാഭ്യാസം | കന്നുകാലി ഇൻഷുറൻസ്, മൃഗ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരാം ഉറപ്പുവരുത്തൽ എന്നിവക്കുള്ള പദ്ധതി. |
40 | രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൻ യോജന | 2005 | ഇൻഷുറൻസ് | ഗ്രാമീണ ഭാവനങ്ങൾക്ക് വൈദ്യുതി നൽകാനുള്ള ‘ഗ്രാമീണ വൈദ്യുതി അടിസ്ഥാനസൗകര്യ-ഭാവന വൈദ്യുതീകരണ പദ്ധതി. |
41 | കസ്തുർബാ ഗാന്ധി ബാലികാ വിദ്യാലയ | 2004 | വിദ്യാഭ്യാസം | പട്ടികജാതി, വർഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള പെൺകുട്ടികൾക്ക് റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ സഹായം നൽകുന്ന പദ്ധതി. |
42 | സ്വാവലംബൻ നാഷണൽ പെൻഷൻ സ്കീം | 2004 | പെൻഷൻ | അസംഘടിത മേഖലയിലുള്ള തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി. നിയമപരമായ പെൻഷൻ പദ്ധതിയിലൊന്നും അംഗമല്ലാത്ത ഏതൊരാൾക്കും പ്രതിവർഷം 1000 രൂപ മുതൽ 12000 രൂപവരെ അടച്ച് പദ്ധതിയിൽ ചേരാം. കേന്ദ്രഗവര്മെന്റ് വര്ഷം തോറും 1000 രൂപവീതം പദ്ധതിയിലേക്ക് നൽകും. |
43 | ദീനദയാൽ വികലാംഗ പുനരധിവാസ പദ്ധതി | 2003 | സാമൂഹ്യനീതി | അംഗവൈകല്യമുള്ളവർക്കുവേണ്ടിയുള്ള പദ്ധതി. ശാക്തീകരണവും തുല്യ അവസരങ്ങളും സാമൂഹ്യനീതിയും ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്നു. |
44 | സമ്പൂർണ ഗ്രാമീണ റോസ്ഗർ യോജന | 2001 | ഗ്രാമീണ തൊഴിൽ | ഗ്രാമങ്ങളിൽ സ്ഥായിയായ പൊതു ആസ്തികളുടെ ഉത്പാദനം, അധിക വേതനവും ഭക്ഷ്യ സുരക്ഷയും എന്നിവ ഉദ്ദേശിച്ചുള്ള പദ്ധതി. |
45 | പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന | 2000 | ഗ്രാമീണ വൈദ്യുതീകരണം | ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് സ്ഥായിയായ റോഡ് നിർമിക്കുന്ന പദ്ധതി. |
46 | അന്ത്യോദയ അന്ന യോജന | 2000 | പൊതുവിതരണം | ബിപിഎൽ കുടുംബങ്ങളില്പെട്ട ഒരുകോടി അതീവ ദരിദ്രരായ ആളുകൾക്ക് സൗജന്യ പൊതു ഭക്ഷ്യ വിതരണത്തിന് കീഴിൽ കൊണ്ടുവരുന്ന പദ്ധതി. അന്ത്യോദയ കുടുംബങ്ങളെ നിർണയിച്ച് അവർക്ക് അന്ത്യോദയ റേഷൻ കാർഡ് നൽകുന്നു. 2003 ലും 2004 ലും ഈ പദ്ധതി 50 ലക്ഷം ആളുകളെ അധികമായി ഉൾപ്പെടുത്തി വികസിപ്പിച്ചു. |
47 | കിഷോർ വൈഗ്യാനിക് പ്രോസ്താൻ യോജന | 1999 | ഉന്നത വിദ്യാഭ്യാസം | അടിസ്ഥാന ശാസ്ത്രം, എഞ്ചിനീയറിംഗ്,മെഡിസിൻ എന്നിവയിൽ ഗവേഷണം നടത്തുന്നതിനുള്ള സ്കോളർഷിപ്പ് പദ്ധതി. |
48 | ഉദിശ | 1999 | ശിശു പരിപാലനം | ICDS പ്രവർത്തകർക്കുള്ള പരിശീലന പരിപാടി. |
49 | റിവൈസ്ഡ് നാഷണൽ ട്യൂബർക്കലോസിസ് കണ്ട്രോൾ പ്രോഗ്രാം | 1997 | നൈപുണ്യ വികസനം | ക്ഷയരോഗ നിവാരണ സംരംഭം |
50 | സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി | 1995 | വിദ്യാഭ്യാസം, ആരോഗ്യം | സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി. |
51 | നമാമി ഗംഗ പദ്ധതി | 1995 | ഗംഗ ശുദ്ധീകരണം | ഗംഗാ നദി സമഗ്രമായി ശുദ്ധീകരിക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് പദ്ധതി |
52 | നാഷണൽ സോഷ്യൽ അസിസ്റ്റൻസ് സ്കീം | 1995 | മാതൃകാ ഗ്രാമം | തൊഴിലില്ലായ്മ, വാർദ്ധക്യം, രോഗം, അവശത എന്നിവയുള്ളവർക്കുള്ള സാമൂഹ്യ സുരക്ഷ |
53 | പാർലമെന്റ് അംഗങ്ങൾക്കുള്ള പ്രാദേശിക വികസന പദ്ധതി | 1993 | ഓരോ എം പി ക്കും തന്റെ നിയോജക മണ്ഡലത്തിൽ/ സംസ്ഥാനത്ത് വര്ഷം അഞ്ചു കോടി രൂപയുടെ വികസന പരിപാടികൾ നടത്താനല്ല പദ്ധതി. രാജ്യസഭാ എം പി ക്ക് തന്റെ സംസ്ഥാനത്തെ ഏതു സ്ഥലത്തും പദ്ധതി ശുപാർശ ചെയ്യാം. | |
54 | ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതി | 1991 | കൃഷി | മത്സ്യത്തൊഴിലാളികൾക്ക് വീടുവയ്ക്കുന്നതിനും കമ്മ്യൂണിറ്റി ഹാൾ, വിനോദ, പൊതു ഉപയോഗത്തിനുള്ള കെട്ടിടം സ്ഥാപിക്കുന്നതിനും കുടിവെള്ളത്തിനായി കുഴൽ കിണർ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതി. |
55 | ദേശീയ സാക്ഷരതാ മിഷൻ പദ്ധതി | 1988 | വിദ്യാഭ്യാസം | 15-35 വയസിനിടക്കുള്ള 80 ദശലക്ഷം ആളുകളെ സാക്ഷരരാക്കുവാനുള്ള പദ്ധതി. |
56 | നാഷണൽ ചൈൽഡ് ലേബർ പ്രോജെക്ടസ് (NCLP) | 1987 | 2010 ഓടെ അപകടസാധ്യതയുള്ള വ്യവസായങ്ങളിൽ നിന്ന് ബാലവേല പൂർണമായി നിർമാർജനം ചെയ്യുന്ന പദ്ധതി. Child Labour (Prohibition & Regulation) Act, 1986 നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ തൊഴിലുകളിൽനിന്നും 14 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികളെയും മോചിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. | |
57 | ഇന്ദിര ആവാസ് യോജന | 1985 | ഗ്രാമീണ ഭവനനിർമ്മാണം | ഗ്രാമീണ ദരിദ്രർക്ക് സഹായം സാമ്പത്തിക നൽകുക വഴി അവർക്ക് വീട് സ്വയം നിർമിക്കുന്നതിന് സഹായിക്കുന്നു. |
58 | ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം | 1978 | ഗ്രാമീണ വികസനം | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സ്വയം തൊഴിൽ പദ്ധതി സ്വയം സഹായ സംഘങ്ങൾ വഴി നടപ്പാക്കുന്നു. 1999ൽ ഈ പദ്ധതി സ്വർണജയന്തി ഗ്രാമീണ സ്വയംതൊഴിൽ യോജനയുമായി യോജിപ്പിച്ചു. |
59 | ഇന്റഗ്രേറ്റഡ് ചൈൽഡ് ടെവേലോപ്മെന്റ്റ് സർവീസസ് | 1975 | ശിശു വികസനം | 6 വയസിനു താഴെയുള്ള കുട്ടികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതി. |
60 | നാഷണൽ സർവീസ് സ്കീം | 1969 | സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം ലക്ഷ്യമിടുന്നു. | |
61 | സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം | 1954 | ആരോഗ്യം | കേന്ദ്രഗവൺമെന്റ് ജീവനക്കാർക്കുള്ള ആരോഗ്യ-മെഡിക്കൽ സുരക്ഷാ പദ്ധതി |