ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾക്ക് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തുടങ്ങിവച്ച പദ്ധതിയാണ് സ്കിൽ ഇന്ത്യ പദ്ധതി. നൈപുണ്യ വികസന നയത്തിനുകീഴിൽ മുൻപ് നടത്തിവന്നിരുന്ന ഒരു പദ്ധതിയുടെ നവീകരിച്ച രൂപമാണ് സ്കിൽ ഇന്ത്യ. ഇത് ഒരു നൈപുണ്യ വൈവിധ്യ പരിശീലന മിഷൻ ആണ്. സ്കിൽ ഇന്ത്യ പരിപാടിയുടെ ഉദ്ദേശങ്ങൾ ഇന്ത്യൻ യുവത്വത്തിന്റെ ക്രിയാത്മക ശക്തിയെ വ്യാവസായികമായി ഉപയോഗിച്ചാൽ ഇന്ത്യക്ക് ലോകത്ത് ഒന്നാംകിട ശക്തിയായി മാറാൻ കഴിയും. നമുക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക പരിശീലന സ്ഥാപനങ്ങളും ഉണ്ട്. എന്നാൽ ഇവിടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കുന്ന ചെറുപ്പക്കാർക്ക് വ്യാവസായിക തൊഴിലുകളിൽ നേരിട്ട് പ്രവേശിക്കുന്നതിന് വേണ്ട വൈദഗ്ധ്യമില്ല എന്നതാണ് വ്യവസായങ്ങൾ നയിക്കുന്നവരുടെ പരാതി. [...]
എന്റെ ഭാരതം / വിദ്യാഭ്യാസം
വിദ്യാഭ്യാസം
January 17, 2017
by My India
December 19, 2016
2017 ലെ NEET പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ. നീറ്റ് അപേക്ഷാ ഫാറം, പരീക്ഷാ തീയതി, സിലബസ്, യോഗ്യതാ മാനദണ്ഡങ്ങൾ, കട്ടോഫ്, റിസൾട്ട് എന്നീ വിവരങ്ങൾ മലയാളത്തിൽ നൽകുന്ന ഏക വെബ്സൈറ്റ്. എന്താണ് നീറ്റ്? മെഡിക്കൽ കരിയർ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഹയർ സെക്കണ്ടറി/സീനിയർ സെക്കണ്ടറി വിദ്യാർഥിയാണോ നിങ്ങൾ? മുൻ വർഷങ്ങളിലെ അപേക്ഷിച്ച് അനിശ്ചിതത്വം വളരെയധികം നിലനിൽക്കുന്ന വർഷമാണിത്. വരും വര്ഷം എല്ലാ മെഡിക്കൽ കോളജുകളിലേക്കും അഡ്മിഷൻ നീറ്റ് (National Eligibility Cum Entrance Test) പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. നീറ്റ് (National Eligibility Cum Entrance Test) MBBS, BDS എന്നീ അണ്ടർഗ്രാഡുവേറ്റ് കോഴ്സുകളിലേക്കും MD, MS എന്നീ പോസ്റ്റുഗ്രാഡുവേറ്റ് മെഡിക്കൽ കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള [...]
by My India