കേരളം സംസ്ഥാന ഭൂപടം (Kerala Map in Malayalam)
കേരളം ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ കോണിൽ അറേബ്യൻ സമുദ്രത്തിനും പശ്ചിമ ഘട്ട മലനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്. ഭാഷ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ പുനരകികരണത്തോടുകൂടി തിരുവിതാംകൂർ, കൊച്ചി എന്നീ മുൻ നാട്ടുരാജ്യങ്ങളും മുൻപ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ എന്നീ മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് 1956 നവംബർ 1 ന് കേരളം രൂപീകരിച്ചു. കേരളം സംസ്ഥാനത്തിന് 38386 ചതുരശ്ര അടി വിസ്തീര്ണമുണ്ട്. സുന്ദരമായ മലകളും പുഴകളും ഹരിതഭംഗികളും എണ്ണമറ്റ ജലാശയങ്ങളും ദീർഘമായ കടൽത്തീരവും, സ്വച്ഛന്ദമായ കുളിർമയും നിത്യ വസന്ത സമൃദ്ധമായ മഴയും അതുല്യമായ കാലാവസ്ഥയും ചേർന്ന് കേരളത്തെ അത്യാകർഷകമായ ഒരു പറുദീസയാക്കിത്തീർക്കുന്നു. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന അപര നാമത്തിൽ അറിയപ്പെടുന്ന കേരളത്തിന്റെ ലോക ടൂറിസം ഭൂപടത്തിലെ സ്ഥാനം ഒന്നാമതാണ്. കേരളത്തിലേക്ക് എത്തിച്ചേരാൻ റോഡ്, റെയിൽവേ, ആകാശ ഗതാഗത മാർഗങ്ങൾ സുലഭമാണ്. ചുരുക്കം രാജ്യങ്ങളിൽനിന്ന് കപ്പൽ ഗതാഗതവും ഉണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിലേക്ക് ദേശീയ ഹൈവേകളോ അന്തർ സംസ്ഥാന ഹൈവേകളോ ഉണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിൽനിന്നും മിക്ക സംസ്ഥാനങ്ങളിലേക്കും നേരിട്ട് ട്രെയിനുകൾ സുലഭമാണ്. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.