എന്റെ ഭാരതം / അടൽ പെൻഷൻ യോജന

അടൽ പെൻഷൻ യോജന

January 9, 2017

atal-pension-yojana-image

സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് രാഷ്ട്ര നിർമാതാക്കൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ (Fundamental Rights), മാർഗ നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപ്പന ചെയ്തത്. കാലാകാലങ്ങളിൽ ഗവൺമെന്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയുണ്ടായി. ദുർബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്‌ഷ്യം.

അടൽ പെൻഷൻ യോജന ദേശീയ ജനാധിപത്യ (എൻ ഡി എ) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ ഒന്നാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്.

അടൽ പെൻഷൻ യോജന എന്ത്?

2015-16 പൊതു ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്‌റ്റിലിയാണ് അടൽ പെൻഷൻ യോജന പ്രഖ്യാപിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾക്ക് മറ്റു തരത്തിൽ അർഹതയില്ലാത്ത അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ചെറിയ ഓഹരി മുടക്കിൽ പെൻഷൻ ആനുകൂല്യം ലഭിക്കാനുള്ള പദ്ധതിയാണ് അടൽ പെൻഷൻ പദ്ധതി. 2015 മുതൽക്കാണ് പദ്ധതിയുടെ പ്രാബല്യം.

ഇ എസ് ഐ തുടങ്ങിയ സ്റ്റാറ്ട്യൂടറി പെൻഷൻ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത തൊഴിലാളികളും മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ആളുകൾക്കാണ് ഇതിന്റെ ആനുകൂല്യം. ഈ പദ്ധതിയിൽ ചേരുന്നവർക്ക് 60 വയസ് തികയുമ്പോൾ പ്രതിമാസം 1000, 2000, 3000, 4000, 5000 രൂപ പെൻഷൻ ആനുകൂല്യം ലഭിക്കുന്ന സ്‌കീം തെരഞ്ഞെടുക്കാം. അപേക്ഷകന്റെ പ്രായം, അടക്കുന്ന ഓഹരി തുക എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് പെൻഷൻ തുക ലഭിക്കുന്നത്. നിക്ഷേപകന്റെ മരണശേഷം ജീവിത പങ്കാളിക്ക് ആയുഷ്കാലം പെന്ഷന് അർഹതയുണ്ടായിരിക്കും.

ഇപ്രകാരം സമാഹരിക്കുന്ന പണം പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (PFRDA) ആയിരിക്കും കൈകാര്യം ചെയ്യുക. നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നതിൽ വ്യക്തിഗത കോൺട്രിബ്യുട്ടർക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല.

ഉപഭോക്താവ് അടക്കുന്ന തുകയുടെ 50 ശതമാനമോ 1000 രൂപയോ (ചെറുത് ഏതോ അത്) ആദ്യത്തെ അഞ്ചു വർഷത്തേക്ക് കേന്ദ്ര ഗവൺമെന്റ് ഓഹരി നൽകും. 2015 ഡിസംബർ 31 നു മുൻപ് പദ്ധതിയിൽ ചേരുന്ന ആൾക്കും വരുമാന നികുതി പരിധിയിൽ വരാത്ത ആൾക്കുമാണ് അടൽ പെൻഷൻ പദ്ധതിക്ക് അർഹതയുള്ളത്.

അർഹത ആർക്കൊക്കെ?

18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള ഇന്ത്യയിൽ താമസക്കാരായ ആളുകൾക്കാണ് അടൽ പെൻഷൻ യോജനയിൽ ചേരാൻ അർഹതയുള്ളത്. കുറഞ്ഞത് 20 വര്ഷം ഈ പദ്ധതിയിലേക്ക് ഓഹരി നൽകിയാൽ 60 ആം വയസു മുതൽ പെൻഷൻ ലഭിക്കാൻ അർഹതയായി. നിലവിൽ സ്വാവലംബൻ യോജന ദേശിയ പെൻഷൻ പദ്ധതി ലൈറ്റ്അംഗങ്ങളെ പുതിയ പദ്ധതിയിലേക്ക് പരിണമിപ്പിക്കും. ഉദ്ദേശിച്ച നനപ്രീതി നേടാത്ത സ്വാവലംബൻ പദ്ധതിയെ പുതിയ പദ്ധതിയിൽ ലയിപ്പിക്കും.

അടൽ പെൻഷൻ യോജനയുടെ ഗുണങ്ങൾ

പദ്ധതിപ്രകാരം നിക്ഷേപകന് പെൻഷൻ കിട്ടുന്നതോടൊപ്പം സമ്പാദ്യ ശീലം തീരെ കുറഞ്ഞ വിഭാഗമായ അസംഘടിത തൊഴിലാളികൾക്കും സാധാരണക്കാർക്കും സമ്പാദ്യശീലം വളർത്തുവാൻ ഇത് സഹായിക്കും.

അടൽ പെൻഷൻ സ്കീമിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം

അടൽ പെൻഷൻ യോജനയിൽ എൻറോൾ ചെയ്യുവാൻ പ്രത്യേക ഫോറത്തിൽ അധികാരപ്പെടുത്താൽ പൂരിപ്പിച്ച ഒപ്പിട്ട് വ്യക്തികൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പ്രതിമാസ സംഭാവന അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെൻഷൻ യോജനയിൽ ചേരും. ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും എന്നിവ ഫോമിൽ ഉൾപ്പെടുത്താം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിനുള്ള ബാലൻസ് ഇല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നിരക്കിൽ പ്രതിമാസ പിഴ ഈടാക്കി പദ്ധതി തുടരാൻ അനുവദിക്കും.

പ്രതിമാസ ഓഹരി 100 രൂപ വരെ ഒരു രൂപ

പ്രതിമാസ ഓഹരി 101 മുതൽ 500 വരെ 2 രൂപ

പ്രതിമാസ ഓഹരി 501 മുതൽ 1000 വരെ 5 രൂപ

പ്രതിമാസ ഓഹരി 1001 രൂപയ്ക്കു മുകളിൽ 10 രൂപ

 

പദ്ധതി പ്രകാരമുള്ള വിഹിതം  കൊടുക്കുന്നത് മുടക്കിയാൽ

6 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും.

12 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് നിര്ജീവമാക്കും.

24 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കും.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക്: ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് മേല്പറഞ്ഞ തുക നിക്ഷേപിച്ചു ഫോം പൂരിപ്പിച്ചു കൊടുക്കാവുന്നതാണ്.

 

പദ്ധതിയിൽനിന്ന് പുറത്തുപോകാൻ

സാധാരണ സാഹചര്യത്തിൽ പദ്ധതിയിൽനിന്നു പുറത്തുപോകാൻ കഴിയില്ല. അംശദാതാവിന്റെ മരണം, മാറാവ്യാധി പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പദ്ധതിയിൽനിന്ന് പുറത്തുപോകാൻ സാധിക്കൂ.

അടൽ പെൻഷൻ യോജന അപേക്ഷാഫോം

അടൽ പെൻഷൻ യോജനയിലേക്കുള്ള അപേക്ഷാഫാറം http://www.jansuraksha.gov.in/FORMS-APY.aspx എന്ന വെബ് പേജിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഒറിയ, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ലഭ്യമാണ്.

 

വിവിധ പെൻഷൻ ഓപ് ഷനുകളുടെ സൂചിക

 

പദ്ധതിയിൽ ചേരുമ്പോഴുള്ള പ്രായം അംശദാന വർഷങ്ങൾ പ്രതിമാസ പെൻഷൻ 1000 മാസ പെൻഷൻ 2000 മാസ പെൻഷൻ 3000 മാസ പെൻഷൻ 4000 മാസ പെൻഷൻ 5000
18 42 42 84 126 168 210
19 41 46 92 138 183 228
20 40 50 100 150 198 248
21 39 54 108 162 215 269
22 38 59 117 177 234 292
23 37 64 127 192 254 318
24 36 70 139 208 277 346
25 35 76 151 226 301 376
26 34 82 164 246 327 409
27 33 90 178 268 356 446
28 32 97 194 292 388 485
29 31 106 212 318 423 529
30 30 116 231 347 462 577
31 29 126 252 379 504 630
32 28 138 276 414 551 689
33 27 151 302 453 602 752
34 26 165 330 495 659 824
35 25 181 362 543 722 902
36 24 198 396 594 792 990
37 23 218 436 654 870 1087
38 22 240 480 720 957 1196
39 21 264 528 792 1054 1318
40 20 291 582 873 1164 1454

അടൽ പെൻഷൻ യോജന പ്രകാരം 1000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ നിക്ഷേപ കാലാവധിയുടെ അടിസ്ഥാനത്തിൽ

ചേരുന്ന സമയത്തെ പ്രായം നിക്ഷേപിക്കുന്ന വർഷങ്ങൾ പ്രതിമാസ നിക്ഷേപം അംഗത്തിന്/പങ്കാളിക്ക് പ്രതിമാസ പെൻഷൻ അവശിഷ്ട ധനം നോമിനിക്ക്
18 42 42 1000 1.7 Lakh
20 40 50 1000 1.7 Lakh
25 35 76 1000 1.7 Lakh
30 30 116 1000 1.7 Lakh
35 25 181 1000 1.7 Lakh
40 20 291 1000 1.7 Lakh

അടൽ പെൻഷൻ യോജന പ്രകാരം 2000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ നിക്ഷേപ കാലാവധിയുടെ അടിസ്ഥാനത്തിൽ

ചേരുന്ന സമയത്തെ പ്രായം നിക്ഷേപിക്കുന്ന വർഷങ്ങൾ പ്രതിമാസ നിക്ഷേപം അംഗത്തിന്/പങ്കാളിക്ക് പ്രതിമാസ പെൻഷൻ അവശിഷ്ട ധനം നോമിനിക്ക്
18 42 84 2000 3.4 Lakh
20 40 100 2000 3.4 Lakh
25 35 151 2000 3.4 Lakh
30 30 231 2000 3.4 Lakh
35 25 362 2000 3.4 Lakh
40 20 581 2000 3.4 Lakh

അടൽ പെൻഷൻ യോജന പ്രകാരം 3000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ നിക്ഷേപ കാലാവധിയുടെ അടിസ്ഥാനത്തിൽ

ചേരുന്ന സമയത്തെ പ്രായം നിക്ഷേപിക്കുന്ന വർഷങ്ങൾ പ്രതിമാസ നിക്ഷേപം അംഗത്തിന്/പങ്കാളിക്ക് പ്രതിമാസ പെൻഷൻ അവശിഷ്ട ധനം നോമിനിക്ക്
18 42 126 3000 5.1 Lakh
20 40 150 3000 5.1 Lakh
25 35 226 3000 5.1 Lakh
30 30 347 3000 5.1 Lakh
35 25 543 3000 5.1 Lakh
40 20 873 3000 5.1 Lakh

അടൽ പെൻഷൻ യോജന പ്രകാരം 4000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ നിക്ഷേപ കാലാവധിയുടെ അടിസ്ഥാനത്തിൽ

ചേരുന്ന സമയത്തെ പ്രായം നിക്ഷേപിക്കുന്ന വർഷങ്ങൾ പ്രതിമാസ നിക്ഷേപം അംഗത്തിന്/പങ്കാളിക്ക് പ്രതിമാസ പെൻഷൻ അവശിഷ്ട ധനം നോമിനിക്ക്
18 42 168 4000 6.8 Lakh
20 40 198 4000 6.8 Lakh
25 35 301 4000 6.8 Lakh
30 30 462 4000 6.8 Lakh
35 25 722 4000 6.8 Lakh
40 20 1164 4000 6.8 Lakh

അടൽ പെൻഷൻ യോജന പ്രകാരം 5000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ നിക്ഷേപ കാലാവധിയുടെ അടിസ്ഥാനത്തിൽ

ചേരുന്ന സമയത്തെ പ്രായം നിക്ഷേപിക്കുന്ന വർഷങ്ങൾ പ്രതിമാസ നിക്ഷേപം അംഗത്തിന്/പങ്കാളിക്ക് പ്രതിമാസ പെൻഷൻ അവശിഷ്ട ധനം നോമിനിക്ക്
18 42 210 5000 8.5 Lakh
20 40 248 5000 8.5 Lakh
25 35 367 5000 8.5 Lakh
30 30 577 5000 8.5 Lakh
35 25 902 5000 8.5 Lakh
40 20 1454 5000 8.5 Lakh