സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് രാഷ്ട്ര നിർമാതാക്കൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ (Fundamental Rights), മാർഗ നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപ്പന ചെയ്തത്. കാലാകാലങ്ങളിൽ ഗവൺമെന്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയുണ്ടായി. ദുർബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്‌ഷ്യം. അടൽ പെൻഷൻ യോജന ദേശീയ ജനാധിപത്യ (എൻ ഡി എ) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ ഒന്നാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്. അടൽ പെൻഷൻ [...]
സാമ്പത്തികം
ഡിമോണിറ്റൈസേഷൻ റൂറിസം മേഖലയെ എങ്ങനെ ബാധിച്ചു? 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നവംബർ 8 ന് നടത്തിയ പ്രഖ്യാപനം ശ്രവിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ചലന ഗതി മറ്റൊരു ദിശയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞതനുസരിച്ച് ഈ നടപടി കള്ളപ്പണം പുറത്ത് കൊണ്ടുവരുന്നതിനും മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വ്യാജ കറൻസി, മാറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുമുള്ള നടപടിയായാണ് വിഭാവനം ചെയ്തത്. പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഈ നടപടി രാജ്യത്തെ സാധാരണ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ മുന്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രഹരമാണ് തത്കാലത്തേക്കെങ്കിലും ഏൽപ്പിച്ചത്. സാമ്പത്തിക വ്യവസ്ഥയുടെ നിരവധി മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. പ്രധാനമായും റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഉൽപ്പന്നങ്ങൾ, [...]
മൊബൈൽ ബാംങ്കിംഗ് സുരക്ഷിതമോ? കറൻസി നിരോധനം മൂലം ഉപഭോഗ-വാണിജ്യ മേഖലകൾ നേരിടുന്ന പ്രതിസന്ധിയും അതിന്റെ പരിഹാരമായി നിര്ദേശിക്കപ്പെടുന്ന ക്യാഷ് രഹിത ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ എന്ന ആശയവും സമീപ കാലത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഈ മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയും സ്വാഗതാര്ഹമായ കാര്യവുമാണെന്നു സമ്മതിക്കുമ്പോൾ തന്നെ ഇന്ത്യൻ ജനതയിൽ എത്ര ശതമാനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ക്രയവിക്രയത്തിന് പ്രാപ്തിയുണ്ടെന്നും അതിന്റെ സങ്കീർണതകൾ മനസിലാക്കാൻ കഴിയുമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങളോടൊപ്പം തന്നെ സന്തത സഹചാരിയാണ് അതിന്റെ ദുരുപയോഗവും. അതിന്റെ ഉപയോഗവും അതിലുള്ള ചതിക്കുഴികളും ശ്രദ്ധയോടുകൂടി മനസിലാക്കിയില്ലെങ്കിൽ ഫലം അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടൽ മാത്രമായിരിക്കില്ല, ഭാവിയിലേക്ക് നമ്മളറിയാതെ കടബാധ്യതകൾ വരെ വരുത്തിവച്ചേക്കാം. മൊബൈൽ പണമിടപാട് എന്താണെന്നും എങ്ങനെയാണെന്നും മനസിലാക്കേണ്ടത് [...]
പുതിയ 2000, 500 രൂപ നോട്ടുകൾക്ക് മുൻപില്ലാതിരുന്ന നിരവധി സുരക്ഷാ പ്രത്യേകതകളുണ്ട്. വ്യാജ കറൻസിക്കെതിരെ ശക്തമായ സംവിധാനങ്ങളോടുകൂടിയാണ് പുതിയ നോട്ട് റിസേർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം പുതിയ നോട്ടിൽ ഏതാണ്ട് മധ്യഭാഗത്തായാണ് പ്രിന്റു ചെയ്തിരിക്കുന്നത്. ശൂന്യമായ വെളുത്ത സ്ഥലം വലതു വശത്തേക്ക് മാറ്റിയിരിക്കുന്നു. അത് ശൂന്യമായ ദീർഘ ചതുരമാക്കിയിരിക്കുന്നു. മഹാത്മാ ഗാന്ധി ചിത്രവും അശോക സ്തംഭവും ഉയർത്തി അച്ചടിച്ചിരിക്കുന്നു. പുതിയ 2000 നോട്ടിന്റെ സുരക്ഷാ പ്രത്യേകതകൾ ഇവയാണ്: കണ്ണാടി ജനാല പോലെയുള്ള ഭാഗം. പ്രകാശത്തിനു നേരെ പിടിച്ചാൽ 2000 എന്ന എഴുത്ത് കാണാവുന്നതാണ്. മങ്ങിയ ചിത്രം. നേരെ നോക്കിയാൽ ചിത്രം മാത്രമേ കാണു. 45 ഡിഗ്രി ചരിച്ചു നോക്കിയാൽ 2000 എന്ന അക്കം [...]
നിർത്തിയിട്ട ട്രക്കുകൾ; കൂലി കിട്ടാത്ത തൊഴിലാളികൾ: കറൻസി നിരോധനത്തിന്റെ വില എത്ര?. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 8 നടപടിയുടെ പ്രഖ്യാപിത ലക്‌ഷ്യം കള്ളപ്പണം തുടച്ചു നീക്കൽ ആയിരുന്നു. പക്ഷെ 80% മൂല്യം വഹിച്ചിരുന്ന 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ പണ ദൗർലഭ്യത്തിൽ പെട്ട് നട്ടം തിരിയുകയാണ്. അഴിമതിയും കള്ളനോട്ടും മൂലം നട്ടം തിരിയുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെപ്പോലെ മുംബൈയിലെ വിമൽ സോമാനി എന്ന വ്യാപാരിയും നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൾ നടപടിയെ അഭിനന്ദിച്ചിരുന്നു. രണ്ടാഴ്ച കഴിയുമ്പോൾ തന്റെ ബിസിനസിന് വന്ന ഭീമമായ നഷ്ടം അദ്ദേഹം ഞെട്ടലോടെ തിരിച്ചറിയുന്നു. സോമനിയുടെ റോക്ക്ഡൂഡ് ഇമ്പേക്സ് എന്ന [...]
“സർവോപരി (രാജകുമാരൻ) മറ്റുള്ളവരുടെ ധനത്തിനുമേൽ കൈവയ് ക്കരുത് – കാരണം ആളുകൾ തങ്ങളുടെ പിതാവിന്റെ മരണദിനം മറന്നാലും പിതൃസ്വത്ത് മറക്കില്ല” – (നിക്കോളായ് മാക്കിയവല്ലി – ദ് പ്രിൻസ്) സ്വതന്ത്ര ഇന്ത്യയിലെ ഒരു നിർണായക ചരിത്ര ഘട്ടമായി ഇപ്പോഴത്തെ കറൻസിയുമായി ബന്ധപ്പെട്ട അവ്യവസ്ഥയെ ഭാവിയിൽ ചരിത്രകാരന്മാർ വിവരിച്ചേക്കാം. ഇപ്പോഴിറങ്ങുന്ന വാർത്താറിപ്പോർട്ടുകളും വിശകലനങ്ങളും ട്വീറ്റുകൾ, ഫേസ് ബുക് പോസ്റ്റുകൾ എന്നിവയും വീഡിയോ ക്ലിപ്പുകളും സൂക്ഷിച്ചു വയ്ക്കുന്നത് വർത്തമാന കാലത്തിന്റെ തീവ്ര പ്രതിസന്ധി ഭാവി തലമുറയ്ക്ക് മനസിലാക്കികൊടുക്കുവാനും ചരിത്ര പാഠങ്ങൾ രചിക്കുവാനും സഹായിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രഭാതം മുതൽ പ്രദോഷം വരെ തങ്ങളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകൾ മാറ്റി എടുക്കുവാൻ ബാങ്കുകളുടെ മുൻപിലെ വരികളിൽ ക്ഷമാപൂർവം [...]
കറൻസി നിരോധനത്തിന് ശേഷമുള്ള ചിത്രം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയ എട്ടാം തീയതിക്കുശേഷം രാജ്യത്തെ ബാങ്കുകൾക്കും എടിഎംകൾക്കും വെളിയിൽ നിലക്കാത്ത ജനസഞ്ചയം കാത്തുനിൽക്കുകയാണ്. ജനങ്ങൾ തങ്ങളുടെ നിത്യച്ചെലവിനുള്ള പണം അസാധുവായിപ്പോയതിന്റെ അങ്കലാപ്പ് മാറുന്നതിനുമുന്പ് ക്യാഷിനായി നെട്ടോട്ടമോടുകയാണ്. രാജ്യത്തെ ഉല്പാദനക്ഷമമായി പണിസ്ഥലങ്ങളിൽ അദ്വാനിച്ചുകൊണ്ടിരുന്ന ഏതാണ്ട് നൂറു ശതമാനം ജനങ്ങളും ഒന്നിലധികം ദിവസം ബാങ്ക് പരിസരത്ത് ചെലവഴിച്ചിട്ടുണ്ട്. ഇതുമൂലം അഭൂതപൂർവമായ ഉല്പാദന നഷ്ടം രാജ്യത്തു സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പണം എന്ത്? ഈ അവസരത്തിൽ പ്ലാസ്റ്റിക് പണത്തെപ്പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത്. പ്ലാസ്റ്റിക് പണം എന്നാൽ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പേ–ടിഎം പേ–യൂ മണി, ഓക്സിജൻ വാലറ്റ് എന്നിങ്ങനെ നാനാതരം ഇ–വാലെറ്റുകൾ ലഭ്യമാണ്. എന്നാൽ [...]
500, 1000 രൂപ നോട്ടുകളുടെ നിരോധനം വരുത്ത്തിയ പ്രതീക്ഷകളും പ്രതിസന്ധികളും ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ, കറൻസി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയുണ്ടായി. ഇപ്പോൾ ഈ നയത്തിന്റെ നേട്ടവും കോട്ടവും ആർക്കൊക്കെയാണെന്നു വിലയിരുത്തുന്ന തിരക്കിലാണ് സാമ്പത്തിക ലോകം. നേട്ടം കൊയ്യുന്നവർ 2016 നവംബർ 8 വരെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 രൂപ, 1000 രൂപ എന്നീ കറൻസിനോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനം നടത്തി. ആത്യന്തികമായി ജനങ്ങൾക്ക് കറൻസിയിന്മേലുള്ള വിശ്വാസം ഒരു പരിധിവരെ നഷ്ടപ്പെടുത്തുകയും ബാങ്കിനു പുറത്ത് വച്ചിരിക്കുന്ന കറൻസികളുടെ മൂല്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടിയായിരുന്നു അത്. കറൻസിയിൽ ക്രയവിക്രയം നടത്തുന്ന അനേകം മേഖലകൾക്ക് [...]
102 ബില്യൺ USD ആസ്തിയുള്ള ടാറ്റ സൺസ് ഗ്രൂപ്പ് അതിന്റെ എക്സിക്യൂട്ടിവ് ചെയര്മാൻ സൈറസ് മിസ്ട്രിയെ പുറത്താക്കിയത് ഈ ആഴ്ച കോര്പറേറ്റ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തുടർന്ന് ഡയറക്റ്റർ ബോർഡ് രത്തൻ ടാറ്റയെ നാലു മാസത്തേക്ക് ടാറ്റ ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി അവരോധിച്ചു. പൊതുവിൽ തൊഴിലാളികളോടും ജീവനക്കാരോടും മൃദു സമീപനം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്ന ടാറ്റ ബിസിനസ് സാമ്രാജ്യത്തിന്റെ ഈ മാറ്റം ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള പല ഊഹാപോഹങ്ങൾക്കും വഴിവച്ചു. ദീർഘകാലം ടാറ്റ സാമ്രാജ്യത്തെ നയിക്കുകയും വിജയത്തിനലിന്നു വിജയത്തിലേക്ക് ഉയർത്തുകയും മാറിയ ബിസിനസ് പരിതഃസ്ഥിതിയുടെയും സാങ്കേതിക വിദ്യയുടെയും വെല്ലുവിളികൾക്കിടയിൽ പതറാത്ത, ബിസിനസ് ലോകത്തു ഏറ്റവും നല്ല നേതൃത്വം കൊടുത്ത രത്തൻ ടാറ്റ 2012 വിരമിച്ചത് മുതലുള്ള നാലുവർഷം [...]
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം എഴുപതു വർഷങ്ങൾക്കിപ്പുറം രാജ്യത്തിൻറെ നഗര-ഗ്രാമ അസമത്വം പതിന്മടങ്ങു് വർധിക്കുകയാണുണ്ടായത്. മാറിമാറി വരുന്ന സർക്കാരുകൾ ഈ അസമത്വം കുറച്ചുകൊണ്ടുവരുന്നതിനെപ്പറ്റി വളരെയധികം ചർച്ചചെയ്യുകയും നിരവധി പദ്ധതികൾ ഗ്രാമീണ ഉദ്ധാരണത്തിനായി കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ നഗരവാസികളുടെ ജീവിത നിലവാരത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗ്രാമീണരുടെ ജീവിതം ഇന്നും ക്ലേശകരമാണ്. കേന്ദ്രമോ സംസ്ഥാനങ്ങളോ ഭരിച്ചിട്ടുള്ള ഏതു രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കൾ തങ്ങളുടെ ഭരണകാലത്തെ ഗ്രാമീണ വികസനത്തെപ്പറ്റി ആത്മപ്രശംസ നടത്തുമെന്നതിൽ സംശയമില്ല. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക കാലത്തു പ്രതീക്ഷിക്കുന്നതിൽനിന്നും ബഹുദൂരം പിന്നിലാണ്. മിക്ക പ്രദേശങ്ങളിലും ബാഹികമായി ജീവിതം ഏതാനും ദശകങ്ങൾക്ക് മുന്പുണ്ടായിരുന്നതിനേക്കാൾ മാറിയിട്ടുണ്ടെന്നു കാണാവുന്നതാണ്. കൂടുതൽ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, മിക്ക [...]