കർണാടക ഭൂപടം

കർണാടക സംസ്ഥാന ഭൂപടം

കർണാടക ഭൂപടം
*Karnataka Map in Malayalam

കർണാടക സംസ്ഥാന ഭൂപടം(Karnataka Map in Malayalam)

കർണാടകം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്. തെക്കേ ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന കർണാടകം ഡെക്കാൻ പീഠഭൂമിയും പശ്ചിമഘട്ട മലനിരകളും കൊങ്കൺ കടൽത്തീരവും കൊണ്ട് സമൃദ്ധമായ ഭൂപ്രദേശമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗ്ലൂർ നഗരം സുന്ദരവും രാജ്യത്തെ ഇൻഫർമേഷൻ ടെക്നോളജി വ്യവസായത്തിന്റെ സിരാകേന്ദ്രവുമാണ്. ഭൂമിശാസ്ത്രപരമായി ഡെക്കാൻ പീഠഭൂമിയുടെ ഒരു പ്രധാന ഭാഗം കർണാടക സംസ്ഥാനത്തിലാണ്. പടിഞ്ഞാറു അറബിക്കടലും വടക്ക് മഹാരാഷ്ട്ര, തെക്കുപടിഞ്ഞാറായി കേരളവും വടക്കുപടിഞ്ഞാറായി ഗോവയും തെക്കുകിഴക്ക് തമിഴ്നാടും കിഴക്കു ആന്ധ്രപ്രദേശും കര്ണാടകയുമായി അതിർത്തി പങ്കിടുന്നു. പ്രകൃതി വിഭവങ്ങൾകൊണ്ട് സമൃദ്ധമാണ് കർണാടകം. മാംഗനീസ്, സ്വർണം എന്നീ ഖനി വിഭവങ്ങൾ, എണ്ണക്കുരുക്കൾ,ചന്ദനവും മറ്റു വനവിഭവങ്ങൾ, കാർഷിക വിളകൾ, പട്ട് എന്നിവയാണ് പ്രധാന വിഭവങ്ങൾ. തെക്കൻ കർണാടകയിലെ കോളർ പ്രദേശത്തുനിന്നാണ് രാജ്യത്തെ 90 ശതമാനം സ്വർണവും ഉല്പാദിപ്പിക്കുന്നത്. ഹോസ്‌പെട്ട്, ബെല്ലാരി എന്നീ ജില്ലകളിൽനിന്ന് മാംഗനീസ് ഖനനം ചെയ്യുന്നു. കാപ്പി, മസാലകൾ, സൂര്യകാന്തി, സിൽക്ക് എന്നിവയാണ് ചില പ്രധാന കാർഷിക വിഭവങ്ങൾ. വിദ്യാഭാസ സ്ഥാപനങ്ങൾ, വിവര സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഇൻഷുറൻസ്, ഹോട്ടൽ വ്യവസായം എന്നിവയാണ് പ്രധാന ധനാഗമ മാര്ഗങ്ങള്. പാലും പാലുൽപ്പന്നങ്ങളും സമൃദ്ധമായി ഉല്പാദിപ്പിക്കുന്നു.

 

കർണാടക ഭൂപടം

 

കർണാടകം 30 ജില്ലകളുള്ള സംസ്ഥാനമാണ്. ഈ ജില്ലകളെ ബെൽഗാം ഡിവിഷൻ, ബാംഗ്ലൂർ ഡിവിഷൻ, മൈസൂർ ഡിവിഷൻ, ഗുൽബർഗ ഡിവിഷൻ എന്നിങ്ങനെ നാല് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു.+

 

ബാംഗ്ലൂർ ഡിവിഷൻ

 

ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ചിത്രദുർഗ, ചിക്കബല്ലാപ്പൂർ, കോളാർ, ദാവൻഗെരെ, ഷിമോഗ, രാമനാഗര, തുംകൂർ എന്നീ ജില്ലകൾ ബാംഗ്ലൂർ ഡിവിഷനിൽ ഉൾപ്പെടുന്നു.  

 

ബെൽഗാം ഡിവിഷൻ

 

ബെൽഗാം, ബാഗൽകോട്, ധാര്വാദ്, ബിജാപുർ,ഹാവേരി, ഗഡഗ്, ഉത്തര കന്നഡ എന്നീ ജില്ലകളാണ് ബെൽഗാം ഡിവിഷനിലുള്ളത്.  

 

ഗുൽബർഗ ഡിവിഷൻ

 

ബിദാർ, ബെല്ലാരി, കൊപ്പൽ, ഗുൽബർഗ, യാദ്ഗിർ, റായ്ച്ചൂർ ജില്ലകൾ ഗുൽബർഗ ഡിവിഷനിലാണ്.  

 

മൈസൂർ ഡിവിഷൻ

 

ചിക്മഗളൂർ, ചാമരാജ്നഗർ, ഹസ്സൻ, ദക്ഷിണ കന്നഡ, മാന്ദ്യ, കൊടഗ്, ഉഡുപ്പി,മൈസൂർ എന്നീ ജില്ലകൾ മൈസൂർ ഡിവിഷനിലാണ് ഉൾപ്പെട്ടിരിക്കുന്നത്.  

 

കർണാടകത്തിലെ ജില്ലകൾ

 

കർണാടകയിലെ 30 ജില്ലകളെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ പട്ടികയിൽ കാണാം.

 

ജില്ല ജില്ലയുടെ കോഡ് സ്ഥാപനം ആസ്ഥാനം സബ്ഡിവിഷനുകൾ വിസ്തീർണം ജനസംഖ്യ 2011-ൽ
ബഗൽകോട്ട് BK 1997 ബാഗൽകോട് ബദാമി,ബാഗൽകോട്, ബിൽജി, മുധോൽ, ജാംഖണ്ടി 6572 ച.കി.മീ 1890826
ബാംഗ്ലൂർ അർബൻ BN 1956 ബെംഗളൂരു അനെക്കൽ ബാംഗ്ലൂർ ഈസ്റ്റ്, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സൗത്ത് 2208 ച.കി.മീ. 9588910
ബാംഗ്ലൂർ റൂറൽ BR 1986 ബെംഗളൂരു ടോഡബല്ലാപുര, ദേവനഹള്ളി, നെലമംഗള, ഹോസ്‌കോട്ട് 2259 ച.കി.മീ. 987257
ബെൽഗാം BG 1956 ബെൽഗാവി ബൈലാൻഹോങ്ങൽ, അത്താണി, ചിക്കോടി, ബെൽഗാം, ഹുക്കേരി, ഗോകക്, റായ്‌ബാഗ്, ഖാനാപുർ, സൗന്ദറ്റി, രാമദുർഗ് 13415 ചാ.കി.മീ. 4778439
ബെല്ലാരി BL 1956 ഹോസ്പെട്ട ബെല്ലാരി, ഹുവിന, കംപ്ലി, കൂഡ്ലിഗി, ഹദഗല്ലി, സിരുഗപ്പ, സന്ദുരു 8540ചാ.കി.മീ. 2532383
ബിദാർ BD 1956 ബിദാർ ബിദർ, ബാൽകി, ബസവകല്യാൺ, ഓറാഡ്, ഹോംനബാദ് 5448ചാ.കി.മീ. 1700018
ബിജാപ്പൂർ BJ 1956 വിജപുര ഇൻഡി, ബിജാപ്പൂർ, സിന്ദഗി, മുദ്‌ദേബിഹാൽ, ബാഗേവാടി, ബസവന 10495ച്ച.കി.മീ. 2175102
ചാമരാജനഗർ CJ 1997 ചാമരാജനഗർ ഗുണ്ടൽപേട്, ചാമരാജനഗർ, യെളാന്ദുർ, കൊല്ലഗൽ 5101ച.കി.മീ. 1020962
ചിക്കബല്ലാപ്പൂർ CB 2007 ചിക്കബല്ലാപ്പൂർ ചിക്കബല്ലാപ്പൂർ, ബാഗ്ഗേപള്ളി, ഗൗരിബിഡാനൂർ, ചിന്താമണി, സിഡ്‌ലഘട്ട, ഗുഡിബന്ധ 4524 ച,.കി.മീ. 1254377
ചിക്മഗളൂർ CK 1956 ചിക്മഗളൂരു ചിക്മഗളൂർ, കാടൂർ, മുഡിഗെരെ, കൊപ്പ, ശൃംഗേരി, നരസിംഹരാജപുര, തരിക്കേറെ 7201 ചാ.കി.മീ. 1137753
ചിത്രദുർഗ CT 1956 ചിത്രദുർഗ ചിത്രദുർഗ ചാലക്കരെ, ഹൊളാൽ കേരേ, ഹിരിയുർ, മൂലകാൽമുരു, ഹോസദുര്ഗാ 8440ച.കി.മീ. 1660378
ദക്ഷിണ കന്നഡ DK 1956 മംഗളുരു ബെൽത്തങ്ങാടി, ബണ്ട്വാൾ, പുട്ടൂർ,മംഗളൂരു, സല്യ 4560 ച.കി.മീ. 2083625
ദാവൻഗെരെ DA 1997 ദാവൻഗെരെ ദാവൻഗെരെ ചന്നാഗിരി, ഹാർപനഹള്ളി ഹരിഹർ ജഗളൂർ ഹൊന്നള്ളി 5924 ച.കി.മീ. 1946905
ധാർവാഡ് DH 1956 ധാർവാഡ് ഹൂബ്ലി ധാർവാഡ്, കുണ്ഡ്ഗോൾ, കാൽഘട്ടഗി നവൽഗുഡ് 4260 ച കി.മീ. 1846993
ഗഡഗ് GA 1997 ഗഡഗ് മുണ്ടർഗി, ഗഡഗ് -ബെറ്റിഗേരി, നർഗുണ്ട്, ഷിരിബാറ്റി റോൺ 4656 ച.കി.മീ. 1065235
ഗുൽബർഗ GU 1956 ഗുൽബർഗ കലബുര്ഗി, അലൻഡ്, അഫ്സൽപുർ, ചിറ്റാപുർ, ചിഞ്ചോലി, ജെവർഗി, ഗുൽബർഗ, സീഡം 10951 ച.കി.മീ. 2564892
ഹസ്സൻ HS 1956 ഹസ്സൻ ഹസ്സൻ, അർകൽഗുഡ്, ആളൂർ. ബേലൂർ, ആർസികെറെ, ചന്നരായപട്ടണ , സകലേഷ്പുർ, ഹൊളെനര്സിപുർ 6814 ച കി.മീ. 1776221
ഹവേരി HV 1997 ഹവേരി ഹവേരി, ഹംഗൽ, ബ്യാദ്രി, ഹിരേകെരൂർ, സവാനുർ, റാണിബെന്നൂർ, ഷൈഗ്ഗോണ് 4823 ച.കി.മീ. 1598508
കൊടഗ് KD 1956 മടിക്കേരി സോംവാർപേട്, മടിക്കേരി, വിരാജ്പേട്ട 4102 ച.കി.മീ. 554762
കോളാർ KL 1956 കോളാർ കോളാർ, ബംഗാരപ്പെട്, മുലബാഗൽ, മൂലൂർ, ശ്രീനിവാസപുർ 3969 ച്ച.കി.മീ. 1540231
കൊപ്പൽ KP 1997 കൊപ്പൽ കൊപ്പൽ ഗാംഗവതി, യെൽബർഗ, കുഷ്‌ത്തഗി 7189 ച.കി.മീ. 1391292
മാണ്ട്യ MA 1939 മാണ്ട്യ മാണ്ട്യ മദ്ദുർ, കൃഷ്ണരാജ്പേട്ട, മാലവല്ലി, പാണ്ഡവപുര, നാഗമംഗല, ശ്രീരംഗപട്ടണ 4961 ച.കി.മീ. 1808680
മൈസൂർ MY 1956 മൈസൂരു ഹാൻസൂർ, ഹെഗ്ഗടദേവനാ, കോടെ, മൈസൂരു, നഞ്ചൻഗുട്, കൃഷ്ണരാജനഗര, ടി.നര്സിപുർ, പ്രിയപട്ടണ 6854 2994744
റായ്ച്ചൂർ RA 1956 റായ്ച്ചൂർ റായ്ച്ചൂർ ലിങ്‌സുഗർ, ദേവദുർഗ, മാനവി, സിന്ധനൂർ 6827 ച.കി.മീ. 1924773
രാമാനഗര RA 2007 രാമാനഗര കനകപുര, ചന്നപട്ടണ, മാഗഡി, രാമാനഗര 3556 ച.കി.മീ. 1082739
ഷിമോഗ SH 1956 ശിവമൊഗ്ഗ ഹോസനഗര, ഭദ്രാവതി, ശിക്കാരിപുര, സാഗർ, സൊറാബ്‌, ഷിമോഗ, തീർത്ഥഹള്ളി 8477 ച.കി.മീ. 1755512
തുംകൂർ TU 1956 തുമാകുരു ഗുബ്ബി, ചിക്കനായകനഹള്ളി, കുനിഗൽ, കോർട്ടഗേരെ, പാവഗഡ്ഡ, മധുഗിരി, സിരാ, തുംകൂർ, ടിപ്പൂർ, തുരുവേക്കേറെ 10597 ചാ.കി.മീ. 2681449
ഉഡുപ്പി UD 1997 ഉഡുപ്പി കർക്കൽ, ഉഡുപ്പി, കുന്ദാപുര 3880 ച.കി.മീ. 1177908
ഉത്തര കന്നഡ UK 1956 കാർവാർ ഭട്കൽ, അങ്കോള, ഹൊന്നവർ, ഹാലിയിൽ, കാർവാർ, ജോയ്‌ദ, മുണ്ടഗോഡ്, സിർസി, സിദ്ധാപുര, യെല്ലപ്പൂർ 10291 ച.കി.മീ. 1436847
യാദ്ഗിർ   2009 യാദ്ഗിർ ഷൊരാപുർ, യാദ്ഗിർ 5273 ച.കി.മീ. 1172985