രാജ്യത്തെ ജനങ്ങളെ ലക് ട്രോണിക് – ഓൺലൈൻ മാധ്യമങ്ങളുടെ ഗുണഫലം കൊയ്യുന്നതിൽ ശാക്തീകരിക്കുന്നതിനും രാജ്യവ്യാപകമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഒരു ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം. “ടെക്നോളജി ജനങ്ങളുടെ ജീവിതഗതി മാറ്റും. അത് ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കും; ശാക്തീകരിക്കും. ദാരിദ്ര്യം ശമിപ്പിക്കുന്നതിൽ തുടങ്ങി പദ്ധതികൾ ലളിതവൽക്കരിക്കൽ വരെ, അഴിമതി അവസാനിപ്പിക്കുന്നതിൽ തുടങ്ങി മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത് വരെ, സാങ്കേതിക വിദ്യയുടെ ഉണർവ് സർവവ്യാപിയാണ്. അത് മനുഷ്യ പുരോഗതിയുടെ ഉപകരണമാണ്.”… നരേന്ദ്രമോദി. ഇന്ത്യക്ക് മൊബൈൽ ഗവർണൻസിലേക്കു ചുവടുമാറ്റേണ്ട സമയമായെന്നും ഇന്റർനെറ്റും മൊബൈൽ ഫോണും വഴി സേവനങ്ങളും സൗകര്യങ്ങളും നൽകേണ്ട കാലമായെന്നും 2015 ജൂലൈ 1 ന് ഇന്ദിരാഗാന്ധി നാഷണൽ [...]
വികസനം
ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന ഇന്ത്യൻ ഗ്രാമീണ ഭവനങ്ങളിൽ വൈദ്യതി എത്തിക്കുവാൻ ഉദ്ദേശിച്ച് 2014 നവംബർ 20 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (DDUGJY ) 2015 ഏപ്രിൽ 4 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ് ഇന്ത്യൻ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാൻ പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൻ യോജനയുടെ തുടർച്ചയും നവീകരിച്ച പതിപ്പുമാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി പദ്ധതിക്ക് കീഴിൽ ഫലപ്രദമായ വിതരണത്തിന് കാർഷിക–കാർഷികേതര ഫീഡറുകൾ വേർതിരിച്ച്, വൈദ്യുതി ട്രാൻസ്മിഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. യോജനയുടെ ഗുണഭോക്താക്കൾക്കായി ഫീഡർ തലത്തിൽ [...]
പദ്ധതിയുടെ പേര് നിലവിൽ വന്ന വര്ഷം പദ്ധതി മേഖല നിർവചനം 1 പ്രധാന മന്ത്രി ഉജ്ജ്വല യോജന 2016 ഗ്യാസ് കണക്ഷൻ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 1A പ്രധാൻ മന്ത്രി മുദ്ര യോജന 2016 ലഖു സംരംഭ വായ്‌പകൾ പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്.. 1B സ്കിൽ ഇന്ത്യ പ്രോഗ്രാം 2015 തൊഴിൽ നൈപുണ്യ പരിശീലനം 2020 [...]
ദൃശ്യ–സംസാര സംവേദനങ്ങൾ, തീരുമാനമെടുക്കാൻ വിവർത്തനം തുടങ്ങി മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ട അപ്പ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ദിവസം ചെല്ലുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗം നിത്യജീവിതത്തിൽ കൂടിവരുകയാണ്. എന്നാൽ അത് മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത കുറുക്കുവഴികളിലൂടെയാണ് നമ്മളിലേക്ക് കടന്നുവരുന്നത്. 2035-ഓടെ ‘കൃത്രിമ ബുദ്ധി‘ വഴി 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് ഈയിടെ ഒരു സാമ്പത്തിക പഠന ഏജൻസി നടത്തിയ വിശകലനം കാണിക്കുന്നു. ഇതിന്റെ വ്യാവസായിക സാധ്യത പുതിയ തലമുറ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ അത് പുതിയ സാദ്ധ്യതകൾ നമുക്കുമുന്പിൽ തുറന്നിടും. ഇപ്പോൾത്തന്നെ ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്ട് തുടങ്ങിയ ഭീമന്മാർ ഈ രംഗത്ത് വൻ [...]
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം എഴുപതു വർഷങ്ങൾക്കിപ്പുറം രാജ്യത്തിൻറെ നഗര-ഗ്രാമ അസമത്വം പതിന്മടങ്ങു് വർധിക്കുകയാണുണ്ടായത്. മാറിമാറി വരുന്ന സർക്കാരുകൾ ഈ അസമത്വം കുറച്ചുകൊണ്ടുവരുന്നതിനെപ്പറ്റി വളരെയധികം ചർച്ചചെയ്യുകയും നിരവധി പദ്ധതികൾ ഗ്രാമീണ ഉദ്ധാരണത്തിനായി കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ നഗരവാസികളുടെ ജീവിത നിലവാരത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗ്രാമീണരുടെ ജീവിതം ഇന്നും ക്ലേശകരമാണ്. കേന്ദ്രമോ സംസ്ഥാനങ്ങളോ ഭരിച്ചിട്ടുള്ള ഏതു രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കൾ തങ്ങളുടെ ഭരണകാലത്തെ ഗ്രാമീണ വികസനത്തെപ്പറ്റി ആത്മപ്രശംസ നടത്തുമെന്നതിൽ സംശയമില്ല. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക കാലത്തു പ്രതീക്ഷിക്കുന്നതിൽനിന്നും ബഹുദൂരം പിന്നിലാണ്. മിക്ക പ്രദേശങ്ങളിലും ബാഹികമായി ജീവിതം ഏതാനും ദശകങ്ങൾക്ക് മുന്പുണ്ടായിരുന്നതിനേക്കാൾ മാറിയിട്ടുണ്ടെന്നു കാണാവുന്നതാണ്. കൂടുതൽ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, മിക്ക [...]
2011 ലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യയിലെ മധ്യവർത്തി-ഉപരിവർഗ സമൂഹത്തിന്റെ ആശ്വാസനിശ്വാസങ്ങൾ എങ്ങും പ്രതിഭലിക്കുകയുണ്ടായി. ഭാരിച്ച ആസ്തിയുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായി, ഉന്നത ജീവിത നിലവാരമുള്ളവരുടെ ശതമാന കണക്കിലുള്ള വർധന, പൊതുവിൽ ഇടത്തട്ടു സമൂഹത്തിലെ വരുമാന വർധന എന്നിവയൊക്കെ പ്രതിഫലിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കായിരുന്നു അത്. സാമ്പത്തിക വളർച്ചയുടെ നേരിയ വ്യതിയാനങ്ങൾപോലും വ്യാപകമായി ചർച്ചയാകുന്ന ഈ ശതകത്തിന്റെ ഇങ്ങേ അറ്റത്ത് 7.6 ശതമാനം ജിഡിപി വളർച്ചയിലെത്തി നിൽക്കുകയും സർജിക്കൽ സ്ട്രൈക്ക്, വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപം, നയതന്ത്ര ബന്ധങ്ങളിലെ പുതിയ സമവാക്യങ്ങളുടെ പരീക്ഷണശാലയിൽനിന്നുള്ള ഫലങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങൾ എന്നിങ്ങനെ വിവിധതരം ചർച്ചകളിൽ രാജ്യം മുഴുകുമ്പോൾ ജനസംഖ്യയിലെ ഒരു വലിയ വിഭാഗം വരുന്ന ചേരി നിവാസികളുടെ വറുതികളെ രാജ്യം മറന്നുകൂടാ. ചേരിനിവാസികളെയും അവരുടെ ജീവിത [...]