ഇന്ത്യയുടെ ബാഹ്യരേഖാ ഭൂപടം (Outline Map of India in Malayalam)
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ വിസ്തീർണത്തിൽ ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യയ്ക്ക് ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, ചൈന, മ്യാന്മാർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തിയുണ്ട്. രാജ്യത്തിന്റെ 3,287,240 ചതുരശ്ര കി.മീ. വരുന്ന മൊത്തം വിസ്തീർണത്തിൽ 7,517 ചതുരശ്ര കി.മീ. തീരദേശ അതിർത്തി അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്നു. 29 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന റിപ്പബ്ലിക്കാണ് ഇന്ത്യ.
വളരെ വൈവിധ്യം നിറഞ്ഞ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പാരമ്പര്യ വ്യവസായങ്ങൾ, ആധുനിക വ്യവസായങ്ങൾ, പാരമ്പര്യ ഗ്രാമീണ കൃഷിരീതികൾ, പരിഷ്കൃത കൃഷിരീതികൾ കൈത്തറികൾ, കരകൗശല നിർമാണം, ഖനനം, മത്സ്യബന്ധനം എന്നിവ ഉൾപ്പെടുന്നതാണ്. രാജ്യത്തിന്റെ ഭൂഭാഗത്തിന്റെ അതിർത്തികൾ കാണിക്കുന്ന സംക്ഷിപ്ത ഭൂപടം രാജ്യാന്തര, സംസ്ഥാന അതിർത്തികൾ മനസിലാക്കുവാൻ സഹായിക്കുന്നു.
വിദ്യാർത്ഥികൾക്ക് ഇന്ത്യയുടെ ഭൂശാസ്ത്രം, ഭൂപ്രകൃതി, വിവിധ സംസ്ഥാനങ്ങൾ, എന്നിവ അവയുടെ അതിർത്തികൾ അടയാളപ്പെടുത്തി പഠിക്കുവാൻ സഹായിക്കുന്ന വഴികാട്ടിയാണ് ഔട്ട്-ലൈൻ മാപ്പ്. അടയാളപ്പെടുത്താത്ത രേഖാഭൂപടം ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്. ഓഫ്‌ലൈൻ രേഖാഭൂപടം പ്രിന്റു ചെയ്യാവുന്നതും പഠന ആവശ്യങ്ങൾക്ക് പ്രയോജന പ്രദവുമാണ്.