sukanya-samridhi-yojana

മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.   സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ [...]

ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ അറിയില്ലേ? ഇതാ ഏറ്റവും  പുതിയ ലിസ്റ്റ്. മുഖ്യമന്ത്രിമാരുടെ പട്ടികയിൽ എല്ലാ മാറ്റങ്ങളും ആനുകാലികമായി ഉൾക്കൊള്ളിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങൾ, മുഖ്യമന്ത്രിമാർ, ഏതു പാര്ടിയില്നിന്നാണെന്ന്, മുന്നണി, നിലവിലെ ഭരണം തുടങ്ങിയ ദിവസം എന്നിങ്ങനെ മുഖ്യമന്ത്രിമാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. സംഖ്യ സംസ്ഥാനം മുഖ്യമന്ത്രി പാർടി നിലവിലെ ടേമ് തുടങ്ങിയ തിയതി 1 ആന്ധ്രപ്രദേശ് എൻ ചന്ദ്രബാബു നായിഡു തെലുഗു ദേശം പാർട്ടി 2014 ജൂൺ 8 2 അരുണാചൽ പ്രദേശ് പേമാ ഖണ്ടു പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ 2016 ജൂലൈ 7 3 ആസ്സാം സർബാനന്ദ സോനോവാൾ ബി ജെ പി 2016 മെയ് 24 4 ബിഹാർ നിതീഷ് കുമാർ ജനതാദൾ യുണൈറ്റഡ് [...]

ദേശിയ ജനാധിപത്യ സഖ്യം (NDA) മുന്നണി ഗവർമെന്റാണ് ഇന്ത്യ ഭരിക്കുന്നത്. ബിജെപി ആണ് മുന്നണിയിലെ ഏറ്റവും വലിയ കക്ഷി. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് മന്ത്രിസഭയെ നയിക്കുന്നത്. മന്ത്രി സഭാ യോഗങ്ങൾ കൂടുന്നത് പ്രധാനമന്ത്രിയുടെ അദ്യക്ഷതയിലാണ്. അദ്ധേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരു മന്ത്രിയുടെ അധ്യക്ഷതയിലും കൂടും. ക്യാബിനറ്റ് സെക്രട്ടറി എന്ന ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് മന്ത്രിസഭാ യോഗങ്ങളുടെ മിനുട്ട് രേഖപ്പെടുത്തുന്നത്. നരേന്ദ്ര മോഡി മന്ത്രിസഭയിലെ മന്ത്രിമാരും അവരുടെ വകുപ്പുകളും അടങ്ങുന്ന പട്ടിക ചുവടെ കൊടുക്കുന്നു. നം. മന്ത്രി വകുപ്പുകൾ പാർട്ടി മണ്ഡലം ( സംസ്ഥാനം) 1 നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രി, പഴ്സനേൽ, പബ്ലിക് ഗ്രിവന്സസ്, പെൻഷൻ, അണുശക്തി, ബഹിരാകാശം ബിജെപി [...]

artificial-intelligence-in-india

ദൃശ്യ–സംസാര സംവേദനങ്ങൾ, തീരുമാനമെടുക്കാൻ വിവർത്തനം തുടങ്ങി മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ട അപ്പ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.   ദിവസം ചെല്ലുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗം നിത്യജീവിതത്തിൽ കൂടിവരുകയാണ്. എന്നാൽ അത് മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത കുറുക്കുവഴികളിലൂടെയാണ് നമ്മളിലേക്ക് കടന്നുവരുന്നത്. 2035-ഓടെ ‘കൃത്രിമ ബുദ്ധി‘ വഴി 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് ഈയിടെ ഒരു സാമ്പത്തിക പഠന ഏജൻസി നടത്തിയ വിശകലനം കാണിക്കുന്നു. ഇതിന്റെ വ്യാവസായിക സാധ്യത പുതിയ തലമുറ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ അത് പുതിയ സാദ്ധ്യതകൾ നമുക്കുമുന്പിൽ തുറന്നിടും. ഇപ്പോൾത്തന്നെ ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്ട് തുടങ്ങിയ ഭീമന്മാർ ഈ രംഗത്ത് വൻ [...]

karun-nair

2016 ഡിസംബർ 19 ചരിത്ര ദിവസമായിരുന്നു. കരുൺ നായർ എന്ന ചെറുപ്പക്കാരൻ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി തികക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 303 റൺസ് തികച്ചു നോട്ടൗട്ടായി. വമ്പൻ പ്രതീക്ഷ നൽകുന്ന ഈ താരത്തിന്റെ എടുത്തുപറയേണ്ട നേട്ടങ്ങൾ ഇവിടെ വിവരിക്കുന്നു. രാജസ്ഥാനിലെ ജോധ്‌പൂരിൽ ജനിച്ച മലയാളി ക്രിക്കറ്റ് താരം പിന്നീട് പിതാവ് കലാധരൻ നായർ കര്ണാടകത്തിലേക്ക് ജോലിസംബന്ധിച്ച് മാറിയതോടെ ബാംഗ്ലൂരിൽ വളർന്നു. കർണാടകത്തിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചു പ്രശസ്തനായി. ഇപ്പോൾ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. 1991 ഡിസംബർ 6 ന് ചെങ്ങന്നൂർ സ്വദേശി കലാധരൻ നായരുടെയും പ്രേമ നായരുടെയും മകനായി ജനിച്ചു. ഒരു മെക്കാനിക്കൽ എൻജിനീയറായ പിതാവ് [...]

2017 ലെ NEET പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ. നീറ്റ് അപേക്ഷാ ഫാറം, പരീക്ഷാ തീയതി, സിലബസ്, യോഗ്യതാ മാനദണ്ഡങ്ങൾ, കട്ടോഫ്, റിസൾട്ട് എന്നീ വിവരങ്ങൾ മലയാളത്തിൽ നൽകുന്ന ഏക വെബ്സൈറ്റ്. എന്താണ് നീറ്റ്? മെഡിക്കൽ കരിയർ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഹയർ സെക്കണ്ടറി/സീനിയർ സെക്കണ്ടറി വിദ്യാർഥിയാണോ നിങ്ങൾ? മുൻ വർഷങ്ങളിലെ അപേക്ഷിച്ച് അനിശ്ചിതത്വം വളരെയധികം നിലനിൽക്കുന്ന വർഷമാണിത്. വരും വര്ഷം എല്ലാ മെഡിക്കൽ കോളജുകളിലേക്കും അഡ്മിഷൻ നീറ്റ് (National Eligibility Cum Entrance Test) പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക.   നീറ്റ് (National Eligibility Cum Entrance Test) MBBS, BDS എന്നീ അണ്ടർഗ്രാഡുവേറ്റ് കോഴ്സുകളിലേക്കും MD, MS എന്നീ പോസ്റ്റുഗ്രാഡുവേറ്റ് മെഡിക്കൽ കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള [...]

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനയുടെ 320(3) വകുപ്പ് പ്രകാരം വിവിധ വിഷയങ്ങളിൽ ഗവണ്മെന്റിനെ ഉപദേശിക്കാൻ പി എസ് സി ക്ക് അധികാരമുണ്ട്. സംസ്ഥാന ഗവൺമെന്റ് സർവീസിൽ ഉണ്ടാകുന്ന ഉദ്യോഗങ്ങൾ ബന്ധപ്പെട്ട അധികാരികൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച് ക്‌ളാസിഫൈ ചെയ്ത് പരസ്യപ്പെടുത്തുന്നതിനും അപേക്ഷകൾ ക്ഷണിക്കുന്നതിനും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷക്കിരുത്തുക, പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, യോഗ്യരായ ഉദ്യോഗാർത്ഥികളെ റാങ്ക് അടിസ്ഥാനത്തിലും സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തിലും തെരഞ്ഞെടുത്ത് ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളിലേക്ക് അയക്കുകയുമാണ് പി എസ് സി യുടെ ഉത്തരവാദിത്തം. പി എസ് സി യുടെ ആസ്ഥാനം തിരുവനന്തപുരത്ത് പട്ടത്താണ്.   ഉദ്യോഗാര്ഥികള്ക്കുള്ള നിർദേശങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഒഴിവുകൾക്കനുസരിച്ചു മാത്രം അപേക്ഷകൾ അയക്കുക. അപേക്ഷാഫാറത്തിലെ [...]

മൂന്നാർ കേരളത്തിൽ പശ്ചിമഘട്ട പർവതനിരകൾക്കിടയിലുള്ള ഒരു മലയോര പട്ടണമാണ്. മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ സുന്ദരമായ ഭൂപ്രകൃതിയൂടേയും കാലാവസ്ഥയുടെയും കളിയരങ്ങായ ഈ പട്ടണം പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് വികസിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തെ ഉന്നതരുടെ സുഖവാസ കേന്ദ്രമായിരുന്ന ഈ പട്ടണവും അതിന്റെ ചുറ്റുമുള്ള മലമടക്കുകളും അവർ തേയില വ്യവസായത്തിനും ഒഴിവുകാലം ചിലവാക്കാനും ഉപയോഗിച്ചു.   ഇന്ന് ലോക ടൂറിസം ഭൂപടത്തിൽത്തന്നെ ശ്രദ്ധേയമായ ഒരു കുന്നിൻപ്രദേശ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാർ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നീലഗിരി താർ എന്ന വരയാടുകളുടെ സ്വാഭാവിക വാസസ്ഥലമായ ഇരവികുളം ദേശീയോദ്യാനം, ആനമുടി കൊടുമുടിയിൽനിന്നു പതിക്കുന്ന ലക്കം വെള്ളച്ചാട്ടം എന്നിവ മൂന്നാറിന്റെ അപൂർവ കാഴ്ചകളാണ്.   പ്രകൃതിയുടെ പുരാതനവും വന്യവുമായ സൗന്ദര്യം ദർശിക്കണമെങ്കിൽ മൂന്നാറിലേക്ക് യാത്രചെയ്യണം. താളാത്മകയായി [...]

guardians-of-patriotism-sing-or-get-beaten-up

സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിര്ബന്ധമാക്കിക്കൊണ്ട് ഈയിടെ സുപ്രീം കോടതി ഒരു നിർദേശമിറക്കുകയുണ്ടായി. വിവാദപരമായ ഈ നിർദേശം രാജ്യം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് സ്വീകരിച്ചത്. പ്രമുഖരായ പല വ്യക്തികളും ഈ നിർദേശത്തെ വിമർശിക്കുകയും പലയിടത്തും ആളുകൾ പ്രതിഷേധിക്കുകയുണ്ടായി. ഒരു വിനോദമെന്ന നിലക്ക് സിനിമ കാണാൻ പോകുന്ന സ്ഥലത്ത് എഴുന്നേറ്റു നിന്ന് ദേശസ്നേഹം പ്രകടിപ്പിക്കാൻ നിര്ബന്ധിക്കുന്നതിലെ വൈരുധ്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.   സ്വയം സദാചാരത്തിന്റെ കാവൽക്കാർ ചമയുന്ന ആളുകൾ ചെയ്യുന്ന പ്രവർത്തികളെപ്പറ്റിയുള്ള റിപോർട്ടുകൾ നിത്യവും വാർത്തകളിൽ നിറയാറുണ്ട്. എല്ലായ്പ്പോഴുമെന്നപോലെ ദേശസ്നേഹത്തിന്റെയും സദാചാരത്തിന്റെയും കാവൽക്കാരാണെന്ന് സ്വയം അവകാശപ്പെട്ട് നടക്കുന്ന ചിലർ ഈ വിഷയത്തിലും അവരുടെ പരിഹാസ്യമായ സ്വഭാവം കാണിച്ചു. മറ്റുള്ളവർക്കും ജനാധിപത്യ അവകാശങ്ങളുണ്ടെന്നതോ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നതോ നിയമം നടപ്പാക്കാൻ പോലീസും [...]

sancharam-darjeeling

ഡാർജിലിങ് ടൂറിസം ഹിമാലയൻ മലനിരകളിലെ മനോഹരമായ പ്രദേശമായ ഡാർജീലിങ് സഞ്ചാരികൾക്കായി നിരവധി വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. പ്രചണ്ഡമായ കാഞ്ചൻജംഗ കൊടുമുടി, വളഞ്ഞുപുളഞ്ഞു മലകയറി പോകുന്ന പാതകൾ, പലയിടത്തും കെട്ടിടങ്ങൾക്കും ബസാറുകൾക്കും നടുവിലൂടെ പോകുന്ന ഹിമാലയൻ റെയിൽവേ, അങ്ങനെ നിരവധി വിസ്മയക്കാഴ്ചകൾ നൽകുന്ന ഡാർജീലിങ് ലോകത്തിലെ ഒരു ഒന്നാംകിട സഞ്ചാര കേന്ദ്രമാണ്.   പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ വടക്ക് ഹിമാലയ പർവത നിരകളിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് ഡാർജീലിങ്. ഡാർജീലിങ് ഹിമാലയൻ റെയിൽവേ യുനെസ്‌കോയുടെ പട്ടികയിലുള്ള വിശ്വ പൈതൃക സൈറ്റ് ആണ്. പ്രശസ്ത തേയില വ്യവസായ കേന്ദ്രമാണ് ഡാർജീലിങ്. ലോകത്തെ ഏറ്റവും വില കൂടിയ തേയില പരമ്പരാഗത രീതിയിൽ ഉല്പാദിപ്പിക്കുന്നത് ഇവിടെയാണ്.   പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷുകാർ [...]