എന്റെ ഭാരതം / ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ വരവേൽക്കാൻ തയാറായി ഇന്ത്യയും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ വരവേൽക്കാൻ തയാറായി ഇന്ത്യയും

December 22, 2016

ദൃശ്യസംസാര സംവേദനങ്ങൾ, തീരുമാനമെടുക്കാൻ വിവർത്തനം തുടങ്ങി മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ട അപ്പ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

 

ദിവസം ചെല്ലുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗം നിത്യജീവിതത്തിൽ കൂടിവരുകയാണ്. എന്നാൽ അത് മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത കുറുക്കുവഴികളിലൂടെയാണ് നമ്മളിലേക്ക് കടന്നുവരുന്നത്. 2035-ഓടെ കൃത്രിമ ബുദ്ധിവഴി 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് ഈയിടെ ഒരു സാമ്പത്തിക പഠന ഏജൻസി നടത്തിയ വിശകലനം കാണിക്കുന്നു. ഇതിന്റെ വ്യാവസായിക സാധ്യത പുതിയ തലമുറ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ അത് പുതിയ സാദ്ധ്യതകൾ നമുക്കുമുന്പിൽ തുറന്നിടും. ഇപ്പോൾത്തന്നെ ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്ട് തുടങ്ങിയ ഭീമന്മാർ ഈ രംഗത്ത് വൻ പരീക്ഷണങ്ങളാണ് നടത്തുന്നത്.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരുന്ന വഴികൾ കൃത്യമായി ചൂണ്ടിക്കാണിക്കാൻ പ്രയാസമാണെങ്കിലും ആഗോള ടെക് ഭീമന്മാർ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഇന്ത്യയിലും ഈ പ്രതിഭാസം പ്രകടമാണ്. പ്രതിഭയുള്ള ടെക്കികളുടെ സ്റ്റാർട്ട് അപ്പുകളാണ് ഇന്ത്യക്ക് ഈ രംഗത്ത് പ്രതീക്ഷ നൽകുന്നത്. വികസിച്ചുവരുന്ന ആഭ്യന്തര മാർക്കറ്റും ഉപഭോഗ സംസ്കാര പ്രവണതകളും ഇന്ത്യൻ മുതൽമുടക്കുകാരെ ഈ രംഗത്തേക്ക് ആകർഷിക്കുന്നു.

 

വ്യാവസായിക രംഗത്ത് വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾതന്നെ ഇവിടെ വികസിച്ചിട്ടുണ്ട്; അത് ഇവിടെ ദീർഘകാലം ഉണ്ടാവും. അതിന്റെ അനന്ത സാധ്യതകളിലേക്കുള്ള ആഴത്തിലുള്ള പഠനവും അതിന്റെ പ്രയോഗവും വലിയ വാഗ്ദാനങ്ങൾ നൽകുന്നു“. ‘ആർടിഫേഷ്യഎന്ന വിഷ്വൽ ഇന്റലിജൻസിസ് സംരംഭത്തിന്റെ സ്ഥാപകൻ നവനീത് ശർമ്മ പറയുന്നു.

 

വരും വർഷങ്ങളിൽ മിക്ക കമ്പനികളിലും എഐ യെ ദൈനംദിന ഓപ്പറേഷന്റെ അവശ്യ ഘടകമായി ഉപയോഗിക്കും.- ശർമ്മ പറയുന്നു. 2016 ന്റെ ആദ്യ പാദത്തിൽ മാത്രം ആഗോളതലത്തിൽ ഈ രംഗത്ത് മുൻ വർഷത്തെ മൊത്തം മുതൽമുടക്കിനേക്കാൾ കൂടുതൽ പണം മുടക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഭിമുഖ്യമുള്ള 200 ലധികം ആഗോള കമ്പനികൾ 1.5 ബില്യൺ ഡോളർ ഈ വര്ഷം ഇതുവരെ ശേഖരിച്ചു.

 

ഇന്ത്യയിൽ നിലവിൽ പ്രശസ്തരായ സെക്വ് റിയ, ടാറ്റാ ഗ്രൂപ്പ്, യൂണിലൈസർ, ഫ്ലിപ്പ്കാർട്ട് എന്നീ കമ്പനികൾ തങ്ങളുടെ പ്രവർത്തന മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അൻപതോളം സ്റ്റാർട്ടപ്പുകളും നിലവിൽ പ്രവർത്തിക്കുന്നു. 60% സോഫ്റ്റ്‌വെയർ ഡെവലപ്പർ മാരും മെഷീൻ ലേർണിംഗ് പരീക്ഷണം നടത്തുന്നുണ്ടെന്ന് ഇവാൻസ് ടാറ്റ കോർപിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു.

 

ദശാബ്ദങ്ങൾ നീണ്ട പഠനങ്ങളുടെ ഭലമായി ഉപയോക്താവിന്റെ സ്വാഭാവിക സംസാരം തിരിച്ചറിയാൻ കഴിയുന്ന ലളിതമായ അപ്പ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. കൂടുതൽ വിവരങ്ങളും വ്യാപകമായ നെറ്റ് വർക്കുകളും കൈകാര്യം ചെയ്യുമ്പോൾ സാങ്കേതികവിദ്യ കൂടുതൽ വികസ്വരമാകും“. നിക്കി.ഐ യുടെ സഹ സ്ഥാപകനായ സച്ചിൻ ജയ്‌സ്വാൾ പറഞ്ഞു. കേവലം ഒരു വര്ഷം മുൻപ് രൂപം കൊണ്ട നിക്കി ബോട്ട് ഉപഭോക്താക്കളുടെ ചാറ്റ് മെസേജുകൾക്ക് മറുപടി കൊടുക്കുന്ന അപ്ലിക്കേഷൻ ആണ്. കാബ് ഓർഡർ ചെയ്യുവാൻ, ഭക്ഷണം വിളമ്പി കൊടുക്കുവാൻ, ഫോൺ ടാക്‌ടൈം ടോപ് അപ്പ് ചെയ്യുവാൻ എന്നിങ്ങനെ നിക്കിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നു. നിലവിൽ നിക്കിക്ക് 75000 ഉപയോക്താക്കൾ ഉണ്ട്.

 

വ്യത്യസ്ത വ്യവസായങ്ങളിൽ എണ്ണമറ്റ അപ്പ്ലിക്കേഷനുകളുമായി അനന്ത സാധ്യതകളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുൻപോട്ടു വയ്ക്കുന്നത്. ആരോഗ്യസേവനം, വാണിജ്യം, മാനുഫാക്ച്ചറിങ്, ബഹിരാകാശ പര്യവേഷണം എന്നിവയിൽ വലിയ സാധ്യതകളാണ് ഇത് തുറന്നു തരുന്നത്.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേർണിംഗും റീടെയ്‌ൽ, ബാങ്കിങ് എന്നീ മേഖലകളിൽ യു എസിൽ നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യൻ മാർക്കറ്റ് യു എസിനെ അനുഗമിക്കുകയാണ് ചെയ്യാറ്. ഇന്ന് യു എസിൽ കാണുന്നത് നിങ്ങൾക്ക് നാളെ ഇന്ത്യയിൽ കാണാൻ കഴിയും.” ശർമ്മ പറയുന്നു.

 

ചില സ്റ്റാർട്ടപ്പുകൾ സ്വന്തമായി പണം കണ്ടെത്തി സ്വതന്ത്രമായി മുൻപോട്ടു പോകാൻ തയാറാക്കുമ്പോൾ ചിലവ വൻകിട സാങ്കേതിക വിദ്യ ഉല്പാദകർക്ക് വിലക്കെടുക്കുവാൻ പരുവത്തിൽ വികസിപ്പിക്കുന്നു. കഴിഞ്ഞ ജൂണിൽ ഹൈദരാബാദ് ആസ്ഥാനമാക്കി രൂപംകൊണ്ട ടുപ്പ്ൾജമ്പ് എന്ന സ്റ്റാർട്ടപ്പ് സംരംഭത്തെ വിലക്കെടുത്ത് ആപ്പിൾ തങ്ങളുടെ ആദ്യചുവട് വച്ചു. ഈ വിലക്കെടുക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭകർക്കുമുന്പിൽ പ്രതീക്ഷാ നിർഭരമായ സാധ്യതകളാണ് തുറന്നിടുന്നത്. ബഹുരാഷ്ട്ര സാങ്കേതിക കമ്പനികൾ സ്റ്റാർട്ട് അപ്പുകളെ വാങ്ങുവാനും യോജിച്ചു പ്രവർത്തിക്കുവാനും തയാറാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

 

തീർച്ചയായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാമ്പത്തിക പരിണാമത്തെ ത്വരിതപ്പെടുത്തുന്ന ചാലക ശക്തിയാണ്. പക്ഷെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് ഇത് പരീക്ഷണത്തിന്റെ കാലം കൂടിയാണ്. എ ഐ വിപ്ലവത്തിന്റെ പൂർണ ഫലങ്ങൾ കിട്ടണമെങ്കിൽ കോൺസുമെർ ഉത്പന്നങ്ങൾക്കും ഇൻഫർമേഷൻ ടെക്നോളോജിക്കും അപ്പുറത്തേക്ക് പുതുമ അംഗീകരിക്കുന്ന നയങ്ങൾ ഗവൺമെന്റും വ്യവസായവും രൂപീകരിക്കണം.