My India

എല്ലാവരും കാത്തിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗതി നിർണായകമായ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നു. യു.പി യിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്ര വിജയം നേടുകയുണ്ടായി. എൻ ഡി എ സഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബിലും ഗോവയിലും അവർ പരാജയപ്പെട്ടു. മണിപ്പൂരിലും ഗോവയിലും തൂക്കു നിയമസഭയുണ്ടായി കുതിരക്കച്ചവടങ്ങൾക്ക് കളമൊരുങ്ങി…   തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒറ്റ നോട്ടത്തിൽ :   ഉത്തർപ്രദേശ്: 403 സീറ്റുകൾ ബിജെപി: 312 എസ്പി-കോൺഗ്രസ് സഖ്യം : 54; എസ് പി: 47; കോൺഗ്രസ് : 7 ബിഎസ്പി: 19 ആർഎൽഡി: 0 അപ്നാ ദൾ (സോനെലാൽ ): 9 സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി: 4 നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ: [...]

ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾക്ക് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തുടങ്ങിവച്ച പദ്ധതിയാണ് സ്കിൽ ഇന്ത്യ പദ്ധതി. നൈപുണ്യ വികസന നയത്തിനുകീഴിൽ മുൻപ് നടത്തിവന്നിരുന്ന ഒരു പദ്ധതിയുടെ നവീകരിച്ച രൂപമാണ് സ്കിൽ ഇന്ത്യ. ഇത് ഒരു നൈപുണ്യ വൈവിധ്യ പരിശീലന മിഷൻ ആണ്.   സ്കിൽ ഇന്ത്യ പരിപാടിയുടെ ഉദ്ദേശങ്ങൾ ഇന്ത്യൻ യുവത്വത്തിന്റെ ക്രിയാത്മക ശക്തിയെ വ്യാവസായികമായി ഉപയോഗിച്ചാൽ ഇന്ത്യക്ക് ലോകത്ത് ഒന്നാംകിട ശക്തിയായി മാറാൻ കഴിയും. നമുക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക പരിശീലന സ്ഥാപനങ്ങളും ഉണ്ട്. എന്നാൽ ഇവിടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കുന്ന ചെറുപ്പക്കാർക്ക് വ്യാവസായിക തൊഴിലുകളിൽ നേരിട്ട് പ്രവേശിക്കുന്നതിന് വേണ്ട വൈദഗ്ധ്യമില്ല എന്നതാണ് വ്യവസായങ്ങൾ നയിക്കുന്നവരുടെ പരാതി. [...]

രാജ്യത്തെ ജനങ്ങളെ ലക് ട്രോണിക് – ഓൺലൈൻ മാധ്യമങ്ങളുടെ ഗുണഫലം കൊയ്യുന്നതിൽ ശാക്തീകരിക്കുന്നതിനും രാജ്യവ്യാപകമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഒരു ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം.   “ടെക്നോളജി ജനങ്ങളുടെ ജീവിതഗതി മാറ്റും. അത് ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കും; ശാക്തീകരിക്കും. ദാരിദ്ര്യം ശമിപ്പിക്കുന്നതിൽ തുടങ്ങി പദ്ധതികൾ ലളിതവൽക്കരിക്കൽ വരെ, അഴിമതി അവസാനിപ്പിക്കുന്നതിൽ തുടങ്ങി മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത് വരെ, സാങ്കേതിക വിദ്യയുടെ ഉണർവ് സർവവ്യാപിയാണ്. അത് മനുഷ്യ പുരോഗതിയുടെ ഉപകരണമാണ്.”… നരേന്ദ്രമോദി.   ഇന്ത്യക്ക് മൊബൈൽ ഗവർണൻസിലേക്കു ചുവടുമാറ്റേണ്ട സമയമായെന്നും ഇന്റർനെറ്റും മൊബൈൽ ഫോണും വഴി സേവനങ്ങളും സൗകര്യങ്ങളും നൽകേണ്ട കാലമായെന്നും 2015 ജൂലൈ 1 ന് ഇന്ദിരാഗാന്ധി നാഷണൽ [...]

ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന ഇന്ത്യൻ ഗ്രാമീണ ഭവനങ്ങളിൽ വൈദ്യതി എത്തിക്കുവാൻ ഉദ്ദേശിച്ച് 2014 നവംബർ 20 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (DDUGJY ) 2015 ഏപ്രിൽ 4 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ് ഇന്ത്യൻ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാൻ പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൻ യോജനയുടെ തുടർച്ചയും നവീകരിച്ച പതിപ്പുമാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി പദ്ധതിക്ക് കീഴിൽ ഫലപ്രദമായ വിതരണത്തിന് കാർഷിക–കാർഷികേതര ഫീഡറുകൾ വേർതിരിച്ച്, വൈദ്യുതി ട്രാൻസ്മിഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. യോജനയുടെ ഗുണഭോക്താക്കൾക്കായി ഫീഡർ തലത്തിൽ [...]

  സ്റ്റാഫ് സെലക് ഷൻ കമ്മീഷൻ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിലുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലേക്ക് നിയമന റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനമാണ്. സ്റ്റാഫ് സെലെക്ഷൻ കമ്മീഷന്റെ (എസ് എസ് സി) അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു പ്രധാന പരീക്ഷയാണ് കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷ. ഇന്ത്യയിൽ എല്ലായിടത്തുനിന്നുമായി ലക്ഷക്കണക്കിന് ബിരുദധാരികൾ ഈ പരീക്ഷ എഴുതുന്നു. അതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് അവസാന സെലക്‌ഷൻ ലിസ്റ്റിൽ എത്തിപ്പെടുന്നത്.   2017ലെ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ (CGL) പരീക്ഷ നാലു ശ്രേണികളായി നടക്കും. ഒന്നാം ഘട്ടമായ കംപ്യൂട്ടറിലുള്ള പരീക്ഷ ജൂൺ 19 മുതൽ ജൂലൈ 2 വരെ [...]

2016 മെയ് ഒന്നാം തീയതി ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ‘പ്രധാന മന്ത്രി ഉജ്വല യോജന.   എന്താണ് പ്രധാനമന്ത്രി ഉജ്വല യോജന? 2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ ;നൽകുവാൻ ഉദ്ദേശിച്ചു എൻഡി എ ഗവൺമെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന. ഈ പദ്ധതിയുടെ പ്രഖ്യാപനത്തിന് ബല്ലിയ തെരഞ്ഞെടുത്തതിന്റെ കാരണമായി ശ്രീ നരേന്ദ്രമോദി പറഞ്ഞത് ഈ നഗരം ഏറ്റവും കുറവ് എൽ പി ജി കണക്ഷൻ ഉള്ള നഗരമാണെന്നതാണ്. പദ്ധതിപ്രകാരം എൽ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിർന്ന സ്ത്രീ അംഗത്തിന്റെ ജൻ ധൻ അക്കൗണ്ടിൽ [...]

സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് രാഷ്ട്ര നിർമാതാക്കൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ (Fundamental Rights), മാർഗ നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപ്പന ചെയ്തത്. കാലാകാലങ്ങളിൽ ഗവൺമെന്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയുണ്ടായി. ദുർബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്‌ഷ്യം. അടൽ പെൻഷൻ യോജന ദേശീയ ജനാധിപത്യ (എൻ ഡി എ) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ ഒന്നാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്. അടൽ പെൻഷൻ [...]

പദ്ധതിയുടെ പേര് നിലവിൽ വന്ന വര്ഷം പദ്ധതി മേഖല നിർവചനം 1 പ്രധാന മന്ത്രി ഉജ്ജ്വല യോജന 2016 ഗ്യാസ് കണക്ഷൻ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 1A പ്രധാൻ മന്ത്രി മുദ്ര യോജന 2016 ലഖു സംരംഭ വായ്‌പകൾ പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്.. 1B സ്കിൽ ഇന്ത്യ പ്രോഗ്രാം 2015 തൊഴിൽ നൈപുണ്യ പരിശീലനം 2020 [...]

സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്റിന്റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്റിന്റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ ഫലത്തിൽ കേന്ദ്രഗവൺമെന്റിന്റെ താത്പര്യപ്രകാരമാണ്.   ഗവര്ണറാകാനുള്ള യോഗ്യതകൾ ഗവര്ണറാകുന്ന ആൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം. അദ്ദേഹം കുറഞ്ഞത് 35 വയസ് പൂർത്തിയാക്കിയിരിക്കണം. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ [...]

ഡിമോണിറ്റൈസേഷൻ റൂറിസം മേഖലയെ എങ്ങനെ ബാധിച്ചു? 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നവംബർ 8 ന് നടത്തിയ പ്രഖ്യാപനം ശ്രവിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ചലന ഗതി മറ്റൊരു ദിശയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞതനുസരിച്ച് ഈ നടപടി കള്ളപ്പണം പുറത്ത് കൊണ്ടുവരുന്നതിനും മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വ്യാജ കറൻസി, മാറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുമുള്ള നടപടിയായാണ് വിഭാവനം ചെയ്തത്. പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഈ നടപടി രാജ്യത്തെ സാധാരണ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ മുന്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രഹരമാണ് തത്കാലത്തേക്കെങ്കിലും ഏൽപ്പിച്ചത്. സാമ്പത്തിക വ്യവസ്ഥയുടെ നിരവധി മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. പ്രധാനമായും റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഉൽപ്പന്നങ്ങൾ, [...]