വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

വിവിധ ഇന്ത്യൻ ഭൂപടങ്ങൾ മലയാളത്തിൽ

മലയാളം മാപ്‌സ് ഓഫ് ഇന്ത്യയിലേക്ക് സ്വാഗതം!

ഡിജിറ്റൽ ഭൂപടങ്ങളുടെ ലോകത്ത് രണ്ടു പതിറ്റാണ്ടായി വിജയകരമായി പ്രവർത്തിക്കുന്ന മാപ്‌സ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മാപ്പിംഗ് കമ്പനിയാണ്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പയർ ഇന്ഫോബേസ്‌ ലിമിറ്റഡ് എന്ന ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുടെ ഉടമസ്ഥതയിൽ 1998-ൽ mapsofindia.com സ്ഥാപിതമായി. ഈ കാലത്തിനകത്ത് ഇന്ത്യൻ ഭൂപടങ്ങൾക്കായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഞങ്ങളുടെ വെബ്സൈറ്റിനെയാണ്. വളർച്ചയുടെ ഭൂമികയിൽ അടുത്ത ഘട്ടമായി mapsofworld.com ആരംഭിക്കുകയും അത് ഇന്ന് ലോക ഭൂപടങ്ങൾക്കായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന വെബ്സൈറ്റ് ആയി മാറുകയും ചെയ്തു. അനസ്യൂതവും അപ്രമേയവുമായ വളർച്ചയുടെ അടുത്ത ഘട്ടമായി ഞങ്ങൾ വിവിധ ലോക ഭാഷകളിലുള്ള ഭൂപടങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നു.



ഇന്ത്യ - ഭൂമിയും ജനങ്ങളും

 

എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന അതിർത്തി ഭൂപടത്തെ താഴെ കൊടുത്തിരിക്കുന്ന തരത്തിൽ വിഭജിച്ചിരിക്കുന്നു.

  • ദക്ഷിണ മേഖല
  • ഉത്തര മേഖല
  • പശ്ചിമ മേഖല
  • പൂർവ മേഖല
  • വടക്കുകിഴക്കൻ മേഖല
  • മധ്യമേഖല

 

സൗജന്യമായി ലഭ്യമായ ഔട്ട്-ലൈൻ മാപ്പുകൾ വിദ്യാർത്ഥികൾക്ക് മാർക്കു ചെയ്യുന്നതിനായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. രക്ഷിതാക്കൾക്ക് കുട്ടികളെ പഠിപ്പിക്കുന്നതിനായും ഈ മാപ്പുകൾ ഉപയോഗിക്കാം. ഇതിന്റെ പ്രിന്റൗട്ട് എടുത്തു സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, സമുദ്രങ്ങൾ, പർവതങ്ങൾ എന്നിവ മാർക്കു ചെയ്യാൻ കുട്ടികളോട് .ആവശ്യപ്പെടുക. ഇത് അവരുടെ ഇന്ത്യയെപ്പറ്റിയുള്ള അറിവ് വർധിപ്പിക്കാൻ ഉപകരിക്കും.