വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയുടെ കാലാവസ്ഥാ ഭൂപടം

ഇന്ത്യൻ കാലാവസ്ഥാ ഭൂപടം

ഇന്ത്യയുടെ കാലാവസ്ഥാ ഭൂപടം
* Climate Map of India

ഇന്ത്യയുടെ കാലാവസ്ഥ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ കാലാവസ്ഥകൾ അനുഭവപ്പെടുന്നു. തെക്കും കിഴക്കും ഉഷ്ണമേഖലാ കാലാവസ്ഥ മുതൽ പടിഞ്ഞാറൻ ഇന്ത്യയിലെ വരണ്ട കാലാവസ്ഥ, മധ്യ ഇന്ത്യയിലെ സബ് ട്രോപ്പിക്കൽ കാലാവസ്ഥ, വടക്കൻ ഹിമാലയ സാനുക്കളിലെ അതിശൈത്യ കാലാവസ്ഥ എന്നിവയാണ് പ്രധാന കാലാവസ്ഥകൾ.

ശൈത്യകാലത്ത് ഉയർന്ന പ്രദേശങ്ങളിൽ തുടർച്ചയായ മഞ്ഞുവീഴ്ച ഉൾപ്പടെ അനുഭവപ്പെടുന്നു. ഹിമാലയവും താർ മരുഭൂമിയും ഇന്ത്യയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. മധ്യ ഏഷ്യയിൽ നിന്നുള്ള തണുത്ത പാർവ്വത വാതങ്ങളെ (frigid katabatic wind) തടയുന്നതിൽ ഹിമാലയം സഹായിക്കുന്നു. രാജ്യത്തിൻറെ ഏതാണ്ട് മധ്യത്തിലൂടെ കടന്നുപോകുന്ന ഭൂമധ്യരേഖയുടെ സാന്നിധ്യം ഈ മേഖലയെ ഉഷ്ണ കാലാവസ്ഥയുടെ ഭൂമികയാക്കുന്നു. ഇങ്ങനെ കാലാവസ്ഥാ വൈവിധ്യത്തിന്റെ ഒരു വലിയ കലവറയാണ് ഇന്ത്യ. ലോക ഭൂപടത്തിൽ ഇന്ത്യയെ ഒരു ഉഷ്ണമേഖലാ രാജ്യമായി കണക്കാക്കുന്നു.

വിവിധ കാലാവസ്ഥാ മേഖലകൾ

ഇന്ത്യയിൽ കാലാവസ്ഥ പ്രധാനമായും നാലു തരമുണ്ട്. 'കോപ്പെൻ' (The Köppen Climate Classification System) കാലാവസ്ഥാ വർഗ്ഗീകരണ സമ്പ്രദായമനുസരിച്ചാണ് ഇപ്രകാരം തരം തിരിച്ചിരിക്കുന്നത്.

  1. ഈർപ്പമുള്ള ഉഷ്ണമേഖല

ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥാ വിഭാഗത്തെ വീണ്ടും രണ്ട് ഉപ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയെന്നും വരണ്ട ഉഷ്ണമേഖലാ കാലാവസ്ഥ (സാവന്ന) കാലാവസ്ഥയെന്നും. പശ്ചിമഘട്ട മലനിരകൾ, മലബാർ തീരം, തെക്കൻ ആസാം, ലക്ഷദ്വീപ്, ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ എന്നീ സ്ഥലങ്ങളിൽ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് കിട്ടുന്നത്. ഈ മേഖലയിൽ മിത ഉഷ്ണം മുതൽ ഉയർന്ന ചൂടുള്ള അന്തരീക്ഷവും കാലികവും ശക്തവുമായ മഴയും ലഭിക്കുന്നു. മെയ്മാസം മുതൽ നവംബർ വരെയാണ് മൺസൂൺ മഴ ലഭിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഹരിത വളർച്ചക്ക് ഈ മഴ പറയത്തമാണ്. രാജ്യത്തിൻറെ ആന്തരിക ഉപദ്വീപ പ്രദേശമാണ് വരണ്ട ട്രോപ്പിക്കൽ കാലാവസ്ഥ നിലനിൽക്കുന്നത്. ഈ പ്രദേശങ്ങളിൽ വേനൽക്കാലം അത്യുഷ്ണവും ജൂൺ - സെപ്തംബർ മൺസൂൺ കാലത്ത് മിതമായി മഴയും ലഭിക്കുന്നു.

2. വരണ്ട ട്രോപ്പിക്കൽ കാലാവസ്ഥ

വരണ്ട ഉഷ്ണമേഖലാ കാലാവസ്ഥക്ക് മൂന്ന് ഉപവിഭജനങ്ങളുണ്ട്. (a) ഉഷ്ണമേഖലാ അർദ്ധ ഊഷര കാലാവസ്ഥ (സ്റെപ്പി) (ബി) ഉപ ഉഷ്ണമേഖലാ ഊഷര കാലാവസ്ഥ (desert) (സി) ഉപോഷ്ണമേഖലാ അർദ്ധ ഊഷരം (സ്റെപ്പി). കർണാടക, മധ്യ മഹാരാഷ്ട്ര, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ, ആന്ധ്രപ്രദേശ് എന്നീ പ്രദേശങ്ങൾ സ്റെപ്പി കാലാവസ്ഥയാണ് ലഭിക്കുന്നത്. ഈ പ്രദേശത്ത് വര്ഷപാതം തീരെ കുറവും അപ്രതീക്ഷിതവുമായിരിക്കും. മാർച്ച് മുതൽ മെയ് വരെ വരണ്ട വേനല്ക്കാലമാണ് അനുഭവപ്പെടാറ്. അപര്യാപ്തവും അപ്രതീക്ഷിതവുമായ വര്ഷപാതം, കടുത്ത വേനൽക്കാലം എന്നിവമൂലം രാജസ്ഥാൻ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ വരണ്ട കാലാവസ്ഥ ലഭിക്കുന്ന ഉപോഷ്ണ മേഖലയിലാണ്. പഞ്ചാബും ഹരിയാനയും മുതൽ സൗരാഷ്ട്രയിലെ കതിയവാർ വരെ നീളുന്ന ഉഷ്ണമേഖലാ മരുഭൂ പ്രദേശങ്ങളിൽ അർദ്ധ-ഊഷരമായ ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പകൽ താപനില പരമാവധി 45°C വരെ പോകുന്നു.

3. നനവുള്ള ഉപോഷ്ണമേഖല കാലാവസ്ഥ

പ്രധാനമായും ഉത്തരേന്ത്യ, വടക്കു കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ ഈ കാലാവസ്ഥ അനുഭവപ്പെടുന്നു. വേനൽക്കാലം വളരെ ചൂടുള്ളതും ശൈത്യകാല താപനില 0°C വരെ താഴുന്നതുമാണ്. വേനൽക്കാലത്ത് മിതമായും എന്നാൽ ശൈത്യകാലത് കാലികമായും ചില പ്രദേശങ്ങളിൽ മഴ പെയ്യാറുണ്ട്. മെയ്, ജൂൺ മാസങ്ങൾ ഏറ്റവും ചൂടുള്ളതും ശൈത്യകാലത്ത് മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതുമാണ്‌.

ഹിമാലയ പർവത കാലാവസ്

ഹിമാലയ നിരകളിൽ ഓരോ 100 മീറ്റർ ഉയരുന്തോറും താപം 0.6°C താഴുകയും ഇത് ഉഷ്ണമേഖലയിൽ തുടങ്ങി ഗിരിശൃംഗം വരെ നിരവധി ശൈത്യ മേഖലകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.പശ്ചിമ ഹിമാലയത്തിന്റെ വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ട്രാൻസ് ഹിമാലയൻ ബെൽറ്റ് തണുത്തതും ഊഷരവുമാണ്. ചരിവുകളിൽ ശക്തമായ മഴ ലഭിക്കുമ്പോൾ കാട്ടുതട്ടാത്ത മടക്കുകളിൽ തീരെ കുറവ് മഴ മാത്രം ലഭിക്കുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ ശക്തിയായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.

ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

അക്ഷാംശം (Latitude)   

കർക്കടക വൃത്തം (Tropic of Cancer) ഇന്ത്യയുടെ ഏതാണ്ട് മധ്യത്തിലൂടെ കടന്നുപോകയും കിഴക്ക് മിസോറം, പടിഞ്ഞാറ് റാൻ ഓഫ് കച്ച് എന്നീ സ്ഥലങ്ങൾ വരെ പ്രഭാവം ചെലുത്തുകയും ചെയ്യുന്നു. ഇത് രാജ്യത്തെ ട്രോപ്പിക്കൽ കാലാവസ്ഥയെ പ്രഥമമായി സ്വാധീനിക്കുന്നു. ഈ ട്രോപിക് രേഖയുടെ തെക്കുവശം ഉഷ്ണമേഖലയും വടക്കുവശം ഉപോഷ്ണ മേഖലയും ആണ്. അതിനാൽ ഇന്ത്യയിൽ ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ കാലാവസ്ഥകൾ അനുഭവപ്പെടുന്നു.

ഉയരം (Altitude)

ഇന്ത്യക്ക് വടക്ക് ശരാശരി 6000 മീറ്റർ ഉയരമുള്ള പര്വതനിരകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അതേസമയം തെക്കും കിഴക്കും ശരാശരി 30 മീറ്ററിൽ താഴെ ഉയരമുള്ള സമുദ്രതീര സമതലങ്ങൾ ഉണ്ട്. മധ്യ ഏഷ്യയിൽനിന്നുള്ള അതിശൈത്യ വാതങ്ങളെ തടഞ്ഞു നിർത്തുന്നതിൽ ഹിമാലയം സഹായിക്കുന്നു. ഇതുമൂലം മധ്യ ഏഷ്യയിലുള്ളതിനേക്കാൾ മൃദുവായ ശൈത്യമാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്.

മൺസൂൺ വാതങ്ങൾ (കടൽക്കാറ്റ്)  

മഴക്കാല വാതങ്ങൾ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. തിരിച്ചുവീശുന്ന സമുദ്രവാതങ്ങൾ കടുത്ത വേനല്ക്കാലത്തിന്റെ മൂർദ്ധന്യത്തിൽ ശക്തിയായ മഴ പെയ്യിക്കാന് സഹായിക്കുന്നു. തെക്കുപടിഞ്ഞാറൻ കടൽക്കാറ്റ് രാജ്യത്ത് ആകമാനം മഴ ലഭിക്കുവാൻ സഹായിക്കുന്ന ഘടകമാണ്. പ്രധാനമായും അറബിക്കടലിൽ നിന്നും അടിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം അഥവാ ഇടവപ്പാതി (ജൂൺ) തുടങ്ങി ഓഗസ്റ്റ് വരെ നീളുന്ന മൺസൂൺ, ബംഗാൾ ഉൾക്കടലിൽ നിന്നും അടിക്കുന്ന തെക്കുകിഴക്കൻ കാലവർഷം അഥവാ തുലാവർഷം എന്നിങ്ങനെ രണ്ടുതരം മൺസൂൺ കാറ്റുകൾ ഇന്ത്യയിൽ മഴ പെയ്യാൻ സഹായിക്കുന്നു.

പശ്ചിമ സമ്മർദ്ദവും ഉഷ്ണമേഖലാ ചുഴലിക്കാറ്റും (Western Disturbances and Tropical Cyclones: )

ഇന്ത്യൻ ഉപദ്വീപിന്റെ സിംഹഭാഗവും മെഡിറ്ററേനിയൻ സമുദ്രമേഖലയിൽ രൂപം കൊള്ളുന്ന ഉഷ്ണമേഖലാ ചുഴലിയുടെ പ്രഭാവം സ്വീകരിക്കുന്നു. ഈ വൃത്തങ്ങൾ അറബിക്കടൽ വഴിയും ബംഗാൾ ഉൾക്കടൽ വഴിയാണ് ഇന്ത്യൻ ഉപദ്വീപിൽ പ്രവേശിക്കുന്നു. മൺസൂൺ വാദങ്ങൾ പശ്ചിമ ഹിമാലയ പർവത മേഖലയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു.

 

കാലാവസ്ഥാ ദുരന്തങ്ങൾ ഇന്ത്യയിൽ

കാലാവസ്ഥാ സംബന്ധിയായ ദുരന്തങ്ങൾ ജീവനും സ്വത്തിനും വലിയ തോതിൽ നാശം വിതക്കാറുണ്ട്. അത്തരം ചില പ്രധാന ദുരന്തങ്ങൾ ഇവിടെ വിവരിക്കുന്നു.

ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും.

മഴ കടക്കുന്നതോടെ കുന്നിൻ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും സാധാരണമാണ്. കുന്നുകളുടെ പാർശ്വങ്ങളിലുള്ള ആഴമില്ലാത്ത മണ്ണ് പാറകളുടെ ഉപരിതലത്തിലൂടെ പ്രവഹിക്കുന്ന ജലത്തിന്റെ സമ്മർദ്ദത്താൽ താഴേക്ക് തെന്നിപ്പോകുന്നതാണ് ഉരുൾ പൊട്ടൽ. ഏക്കറുകളോളം സ്ഥലം അങ്ങനെ ഒലിച്ചുപോകാറുണ്ട്. വീടുകൾ, കൃഷികൾ എന്നിവ ഇതിനൊപ്പം നഷ്ടപ്പെടുന്നു. വനനശീകരണം ഇതിന് മുഖ്യ കാരണമാണ്. ആഴത്തിൽ വേരുള്ള പ്രകൃതിദത്ത മരങ്ങൾ കാലാന്തരങ്ങളായി മലകളെ സംരക്ഷിച്ചു പോന്നിരുന്നു. മനുഷ്യപ്രവർത്തനത്താൽ മരങ്ങൾ നശിച്ചപ്പോൾ ആ സംരക്ഷണം ഇല്ലാതെയായി.

അതിവൃഷ്ടിമൂലം അധികമായി വരുന്ന ജലം ഉൾക്കൊള്ളുവാൻ നദികൾക്കും പുഴകൾക്കും കഴിയാതെ വരുമ്പോൾ ജലം കരകവിഞ്ഞൊഴുകി കരഭൂമിയിൽ നാശം വിതക്കുന്നു. അശാസ്ത്രീയമായ നഗരവൽകരണം മൂലം മണ്ണിലേക്ക് ജലം ഉൾക്കൊള്ളുന്നതിന് വിഘാതം വരുത്തുന്നതും ഓടകളും ഡ്രൈനേജുകളും ആവശ്യത്തിന് നിർമിക്കാത്തതും പ്രളയത്തിന് കാരണമാകുന്നു. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളും പ്രളയ സാധ്യത ഉള്ളവയാണ്. ശക്തിയായ മഴ പെയ്യുന്ന സ്ഥലങ്ങളിൽ പ്രളയങ്ങൾ സാധാരണ കാഴ്ചയാണ്. ആഴ്ചകളോളം ജനജീവിതം തടസപ്പെടുകയും മുങ്ങി മരണങ്ങളും പകർച്ചവ്യാധികളും ദുരന്തം വിതക്കുകയും ചെയ്യുന്നു. കിഴക്കൻ ഇന്ത്യയിലെ ഇൻഡോ ഗംഗ തടങ്കലിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത്.

വരൾച്ച

മഴയുടെ കുറവും ക്രമം തെറ്റിയുള്ള മഴയും വരൾച്ചയ്ക്ക് കാരണമാകുന്നു. ഇന്ത്യയിൽ കൃഷി മഴയെ ആശ്രയിച്ചാണ് നടക്കുന്നത്. മഴ കുറയുകയോ സമയത്ത് പെയ്യാതിരിക്കുകയോ ചെയ്താൽ വരൾച്ച മൂലമുള്ള കൃഷിനാശം ഉണ്ടാകുന്നു.ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ, മഹാരാഷ്ട്ര, കർണാടകയുടെ ചില സ്ഥലങ്ങൾ എന്നിവ വരൾച്ചാ സാധ്യതയുള്ള സ്ഥലങ്ങളാണ്.

ഉഷ്ണമേഖലാ ചുഴലികൾ

പ്രകൃതി ക്ഷോഭങ്ങളിൽ ഏറ്റവും കൂടുതൽ സംഹാരശേഷിയുള്ളത് ഉഷ്ണമേഖലാ ചക്രവാതങ്ങൾക്കാണ്. ഇന്ത്യയിൽ തീരദേശ ജനവാസ കേന്ദ്രങ്ങളും കൃഷികളും ചുഴലിക്കാറ്റിൽ പലപ്പോഴും കശക്കി എറിയപ്പെടാറുണ്ട്. ഒറീസ, പശ്ചിമബംഗാൾ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങൾ വർഷംതോറും ചുഴലിക്കാറ്റിന്റെ കെടുതികൾ അനുഭവിക്കാറുണ്ട്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ മഴയും അനുഭവപ്പെടുന്നു.

 

വിവിധ കാലാവസ്ഥാ മേഖലകൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന വിധമാണ്.

കാലാവസ്ഥാ മേഖല സംസ്ഥാനം/ പ്രദേശം
ഉഷ്ണമേഖലാ മഴക്കാടുകൾ (Tropical Rainforest) ആസാം, പശ്ചിമഘട്ടം, സഹ്യാദ്രി മലനിരകൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മേഘാലയ, ഒറീസയുടെ തീരമേഖല
ഉഷ്ണമേഖലാ പുൽമേടുകൾ സഹ്യാദ്രി മലനിരകൾ, മഹാരാഷ്ട്രയുടെ ഭാഗങ്ങൾ, വടക്കുകിഴക്കൻ ഖാസി കുന്നുകൾ, നാഗാ കുന്നുകൾ.
ഉഷ്ണമേഖലാ/ ഉപോഷ്ണമേഖലാ സ്റ്റെപ്പികൾ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ഭാഗങ്ങൾ
ഉഷ്ണമേഖലാ മരുഭൂമികൾ രാജസ്ഥാൻ സംസ്ഥാനം
ശൈത്യവും ഈർപ്പവുമുള്ള ഉപോഷ്ണമേഖല പഞ്ചാബിന്റെ ഭാഗങ്ങൾ, ആസാം, രാജസ്ഥാന്റെ ഭാഗങ്ങൾ
വരൾച്ചാ മേഖല രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന
ഉഷ്ണമേഖലാ അർദ്ധ ഊഷര സ്റ്റെപ്പികൾ തമിഴ്നാട്, മഹാരാഷ്ട്ര, തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങൾ

വർഷപാതത്തിന്റെ ഘടന

മഴയുടെ അളവ് പ്രദേശം
തീരെ കുറവ് മഴ ലഭിക്കുന്നു (50 സെ.മീ.യിൽ കുറവ് ) പശ്ചിമ രാജസ്ഥാൻ, കശ്മീരിന്റെ വടക്കൻ പ്രദേശങ്ങൾ, ഡെക്കാൻ പീഠഭൂമി, പഞ്ചാബ്
മഴ കുറഞ്ഞ പ്രദേശങ്ങൾ (50-100 സെ.മീ.) കിഴക്കൻ രാജസ്ഥാൻ, അപ്പർ ഗംഗാ തടങ്ങൾ, കർണാടകയിലെ ദക്ഷിണ സമതലങ്ങൾ, പഞ്ചാബ്, തമിഴ്നാട്, ആന്ധ്രപ്രദേശ്
താരതമ്യേന നല്ല മഴ ലഭിക്കുന്ന സ്ഥലങ്ങൾ (100-200 cm): തെക്കൻ ഗുജറാത്ത്, തെക്കുകിഴക്കൻ ഉപദ്വീപ് പ്രദേശം, തമിഴ്നാടിന്റെ കിഴക്കേ തീരം, കൊങ്കൺ മഹാരാഷ്ട്ര, പശ്ചിമഘട്ടം, ഒറീസ, മധ്യപ്രദേശ്, ലോവർ ഗംഗാ തടം
അതിശക്തിയായി മഴ ലഭിക്കുന്ന സ്ഥലങ്ങൾ (200 സെ.മീ. യിൽ കൂടുതൽ ) പടിഞ്ഞാറൻ കടൽത്തീരങ്ങൾ, പശ്ചിമഘട്ടം, മേഘാലയ കുന്നുകൾ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഉപ ഹിമാലയൻ പ്രദേശങ്ങൾ, പശ്ചിമബംഗാൾ, അസം, പശ്ചിമ തീരം