ഇന്ത്യയുടെ ഭൂമിശാസ്ത്രം
ഭൂവിസ്തൃതിയിൽ ഏഴാമത്തെ വലിയ രാജ്യമെന്ന ഇന്ത്യയുടെ പദവിതന്നെ അതിൻറെ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തെ ധ്വനിപ്പിക്കുന്നു. ഇൻഡോ ഓസ്‌ട്രേലിയൻ പ്ലേറ്റിന്റെ വടക്കായി ഇന്ത്യൻ പ്ലേറ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ഉപഭൂഖണ്ഡത്തിന്റെ മൂന്നു വശവും വ്യത്യസ്ത ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇത് ലോക ഭൂപടത്തിൽ ഇന്ത്യയെ വ്യക്തമായി തിരിച്ചറിയാൻ സഹായിക്കുന്നു.
ഭൂമിശാസ്ത്ര പ്രത്യേകതകൾ
മൊത്തം 3.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രാജ്യമായ ഇന്ത്യയുടെ വൻകര അക്ഷാംശം വടക്ക് 8°4' ഡിഗ്രിക്കും 37°6' ഡിഗ്രിക്കും ഇടയിലും രേഖാംശം കിഴക്ക് 68°7' ഡിഗ്രിക്കും 97°25' ഡിഗ്രിക്കും ഇടയിലും സ്ഥിതിചെയ്യുന്നു. ഉത്തരായന രേഖ 23°30' വടക്ക് ഇന്ത്യയെ ഏതാണ്ട് രണ്ടായി വിഭജിക്കുന്നു. രാജ്യത്തിന് 15200 കി.മീ. കര അതിർത്തിയും 7517 കി.മീ. സമുദ്ര അതിർത്തിയും ഉണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലേക്കു കൂർത്തു നിൽക്കുന്ന ഉപദ്വീപ് മഹാസമുദ്രത്തെ അറബിക്കടലെന്നും ബംഗാൾ ഉൾക്കടലെന്നും രണ്ടായി വിഭജിക്കുന്നു. ഭീമാകാരൻ പര്വതനിരകളും അഗാധമായ താഴ്വരകളും വിശാലമായ സമതലങ്ങളും ബഹുതരം ദ്വീപുകളും ഇന്ത്യയുടെ ഭൂമിശാസ്ത്ര വൈവിധ്യത്തെ വ്യക്തമായ്ക്കുന്നു. ഭൂപ്രകൃതി മേഖലകൾ ഭൂപ്രകൃതി വിശേഷങ്ങളായ നിംനോന്നത പ്രകൃതി, ഭൗമശില്‍പ ചരിത്രം, ശിലാവിന്യാസം എന്നിവയുടെ അടിസ്ഥാനത്തിൽ ഭൂപ്രകൃതിയെ വിവിധങ്ങളായി വിഭജിച്ചിരിക്കുന്നു. വടക്കൻ മലനിരകൾ വടക്കും വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന ഹിമാലയൻ പര്വതനിരകൾ രാജ്യത്തെ ടിബറ്റൻ പീഠഭൂമിയില്നിന്ന് വിഭജിക്കുന്നു. ഹിമാലയൻ നിരകളെ പീർ പാഞ്ഞാൽ, ലഡാക്ക് റേഞ്ച്, സംസ്‌കാർ റേഞ്ച്, ധൗളാധർ റേഞ്ച്, ഈസ്റ് കാരക്കോറം റേഞ്ച് എന്നിങ്ങനെ ആന്തരികമായി വിഭജിച്ചിരിക്കുന്നു.
സിന്ധു-ഗംഗാ സമതലങ്ങൾ
ഇൻഡോ ഗാംഗേറ്റിക് പ്ലെയിൻ എന്ന് വിളിക്കുന്ന വടക്കൻ സമതലങ്ങൾ ഗംഗ, സിന്ധു, ബ്രഹ്മപുത്ര എന്നീ നദികളുടെ തീരപ്രദേശമുക്കൊള്ളുന്ന പ്രദേശമാണ്. വടക്കേ ഇന്ത്യയിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമായി ഏകദേശം ഏഴു ലക്ഷം ചതുരശ്ര കി.മീ. വിസ്‌തീർണമുള്ളതാണ് ഈ പ്രദേശം. നദികളുടെ പ്രഭവ പ്രവാഹ സ്ഥാനത്തിനനുസരിച്ചു ഇൻഡോ ഗാംഗേറ്റിക് സമതലങ്ങളെ ബാബർ ബെൽറ്റ്, ടെറായി ബെൽറ്റ്, ഖാദിർ ബെൽറ്റ്, ബംഗർ ബെൽറ്റ് എന്നിങ്ങനെ നാളായി തരാം തിരിച്ചിരിക്കുന്നു.
ഉപദ്വീപ പീഠഭൂമി
ഒറ്റയൊറ്റയായ കുന്നുകളും ആഴംകുറഞ്ഞ താഴ്വരകളും പീഠാകാരമായ സമതലങ്ങളും ഉൾപ്പെടുന്ന ഇന്ത്യൻ ഉപദ്വീപിനെ ഡക്കാൻ പീഠഭൂമിയെന്നും മൽവാ പീഠഭൂമിയെന്നും ചോട്ടാ നാഗ്പുർ പീഠഭൂമിയെന്നും വീണ്ടും മൂന്നായി തരം തിരിച്ചിരിക്കുന്നു.
തീരദേശ സമതലങ്ങൾ (Coastal Plains)
കിഴക്കു ബംഗാൾ ഉൾക്കടലിനോട് ചേർന്നും പടിഞ്ഞാറു അറേബ്യൻ കടലിനോടു ചേർന്നും ഇന്ത്യക്കു സമ്പന്നമായ തീരദേശ സമതലങ്ങളുണ്ട്. പൂർവ തീരം പൂർവ ഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒറീസ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. കൃഷ്ണ, കാവേരി, ഗോദാവരി, മഹാനദി എന്നീ നദികൾ ഈ തീരത്തുകൂടെ ഒഴുകുന്നു. പശ്ചിമ തീരം പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയിൽ കേരള തീരതു തുടങ്ങി വടക്കോട്ടു കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ഈ പ്രദേശത്തു വൈവിധ്യം നിറഞ്ഞ കായലുകളും നാഡികളും. ഈ തീരത്തെ മലബാർ തീരുമെന്നും കൊങ്കൺ തീരുമെന്നും വിവക്ഷിക്കുന്നു.
താർ മരുഭൂമി
താർ മരുഭൂമി ലോകത്തിലെ ഒരു പ്രധാന ഉഷ്ണ മരുഭൂമിയാണ് (Tropical Desert). ഈ മണൽക്കാട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും പാകിസ്താൻകിലും വ്യാപിച്ചു കിടക്കുന്നു. രാജസ്ഥാൻ സംസ്ഥാനത്തിന്റെ 60% ഭൂമിയും താർ മരുഭൂമിയുടെ ഭാഗമാണ്. ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവയാണ് മറ്റു ഭാഗത്തിന് സംസ്ഥാനങ്ങൾ. താർ മരുഭൂമിയുടെ പാകിസ്താനിലുള്ള ഭാഗത്തെ ചോലിസ്ഥാൻ മരുഭൂമി എന്നാണ് വിളിക്കുന്നത്. വളരെക്കുറച്ചുമാത്രം മഴ ലഭിക്കുന്ന ഈ മരുഭൂമിയെലെ ഏക നദി 'ലൂണി' യാണ്. പരുപരുത്ത പാറക്കെട്ടുകളും കാട്റ്റിനനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന മണൽത്തിട്ടകളുമാണ് മരുഭൂമിയുടെ പ്രധാന വ്യവസ്ഥ. ഉപ്പുനിറഞ്ഞ താഴ്വാരങ്ങളുമുണ്ട്. കാറ്റിന്റെ ഗതിക്കനുസരിച്ചു മണൽ സാനിധ്യം മാറിക്കൊണ്ടിരിക്കുന്നു. മിക്കവാറും ഊഷരമായ ഈ മരുഭൂമിയിൽ അങ്ങിങ്ങു പച്ചപ്പ് നിറഞ്ഞ കനൽ പ്രദേശങ്ങളുമുണ്ട്.
ദ്വീപുകൾ
കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ആണ് പ്രധാനപ്പെട്ട രണ്ടു ദ്വീപ സമൂഹങ്ങൾ. ലക്ഷദ്വീപ് അറബിക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബംഗാൾ ഉൾക്കടലിലും സ്ഥിതിചെയ്യുന്നു. ലക്ഷദ്വീപിന് മൊത്തം 35 ദ്വീപുകളും 32 ചതുരശ്ര കിലോമീറ്റര് വ്യാപ്തിയും ഉണ്ട്. 572 ദ്വീപുകളുള്ള ആൻഡമാൻ നിക്കോബാറിനു 8249 ചതുരശ്ര കിലോമീറ്റര് ഭൂവിസ്തൃതിയുണ്ട്. ഇവയിൽ 38 എണ്ണതിൽ ജനവാസമുണ്ട്. ഇത് കൂടാതെ ദാമൻ ഡിയു, മാജുളി, സൽസെറ്റ് ദ്വീപുകൾ, ശ്രീഹരിക്കോട്ട എന്നെ ദ്വീപുകളും, മറ്റനേകം ദ്വീപുകളുമുണ്ട്.