ഇന്ത്യയുടെ വിദ്യുത്ശക്തി ഉല്പാദനത്തിൽ ആണവ നിലയങ്ങൾക്ക് നാലാം സ്ഥാനമാണ്. മറ്റു വൈദ്യുത സ്രോതസ്സുകളായ താപനിലയങ്ങൾ, ജലവൈദ്യുത പദ്ധതികൾ, പാരമ്പര്യേതര വൈദ്യുതി എന്നിവയെ അപേക്ഷിച്ചു ഏറ്റവും പുതിയ വിദ്യുത്ശക്തി സ്രോതസാണ് ആണവ നിലയങ്ങൾ. നിലവിൽ 19 ആണവ നിലയങ്ങളിൽ നിന്നായി 4560 മെഗാവാട്ട് വൈദ്യുതി ഉപലദിപ്പിക്കുന്നു. കൂടാതെ 2720 മെഗാവാട്ട് ശേഷിയുള്ള 4 ആണവ നിലയങ്ങൾ വരും വർഷങ്ങളിൽ സജ്ജമാകും. ഇന്ത്യയുടെ ആദ്യ തലമുറ ആണവ നിയങ്ങളും നിലവിലെ ഉല്പാദന ശേഷിയും ചുവടെ ചേർക്കുന്നു.
ആണവോർജ കേന്ദ്രം | സംസ്ഥാനം | ഇനം | ഓപ്പറേറ്റർ | യൂണിറ്റ് | ശേഷി (മെഗാവാട്ട്) |
---|---|---|---|---|---|
കൈഗ | കർണാടകം | PHWR | NPCIL | 220 x 3 | 660 |
കൽപാക്കം | തമിഴ്‌നാട് | PHWR | NPCIL | 220 x 2 | 440 |
കക്രപാർ | ഗുജറാത്ത് | PHWR | NPCIL | 220 x 2 | 440 |
റാവത്ഭട്ട | രാജസ്ഥാൻ | PHWR | NPCIL | 100 x 1 | 1180 |
200 x 1 | |||||
220 x 4 | |||||
താരാപ്പൂർ | മഹാരാഷ്ട്ര | BWR (PHWR) | NPCIL | 160 x 2 | 1400 |
540 x 2 | |||||
നാറോറ | ഉത്തർപ്രദേശ് | PHWR | NPCIL | 220 x 2 | 440 |
മൊത്തം | 19 | 4560 |
ഇപ്പോൾ നിർമാണത്തിലിരിക്കുന്നതും വരും വർഷങ്ങളിൽ പ്രവർത്തന സജ്ജമാകുന്നതുമായ നിലയങ്ങൾ.
ആണവോർജ കേന്ദ്രം | സംസ്ഥാനം | ഇനം | ഓപ്പറേറ്റർ | യൂണിറ്റുകൾ | മൊത്തം ശേഷി |
---|---|---|---|---|---|
കൂടംകുളം | തമിഴ്‌നാട് | VVER-1000 | NPCIL | 1000 x 2 | 2000 |
കൈഗ | കർണാടക | PHWR | NPCIL | 220 x 1 | 220 |
കാൽപ്പാക്കം | തമിൾനാട് | PFBR | NPCIL | 500 x 1 | 500 |
മൊത്തം | 4 | 2720 |
ഭാവിയിലേക്ക് ആസൂത്രണത്തിലിരിക്കുന്ന അണുശക്തി നിലയങ്ങൾ ഇവയാണ്.
ആണവോർജ കേന്ദ്രം | സംസ്ഥാനം | ഓപ്പറേറ്റർ | Type | Units | Total capacity (MW) |
---|---|---|---|---|---|
റാവത്ഭട്ട | രാജസ്ഥാൻ | NPCIL | PHWR | 640 x 2 | 1280 |
കാക് രപാർ | ഗുജറാത്ത് | NPCIL | PHWR | 640 x 2 | 1280 |
ജൈതാപൂർ | മഹാരാഷ്ട്ര | NPCIL | EPR | 1600 x 4 | 6400 |
കൂടംകുളം | തമിഴ്‌നാട് | NPCIL | VVER | 1200 x 2 | 2400 |
കൈഗ | കർണാടകം | NPCIL | PWR | 1000 x 1, 1500 x 1 | 2500 |
NPCIL | AHWR | 300 | 300 | ||
NPCIL | PHWR | 640 x 4 | 2560 | ||
NTPC | PWR | 1000 x 2 | 2000 | ||
മൊത്തം | 10 | 20600 |