വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയിലെ സസ്യ-ജീവജാല ഭൂപടം

ഇന്ത്യൻ ഹരിതമേഖലാ ഭൂപടം

ഇന്ത്യയിലെ സസ്യ-ജീവജാല ഭൂപടം
* Vegetation Map of India coming shortly

 

ഒരു പ്രദേശത്തെ സസ്യ സമൂഹങ്ങളുടെ മനുഷ്യ ഇടപെടൽ കൂടാതെയുള്ള നൈസർഗികമായ വളർച്ചക്കാണ് പ്രകൃതിദത്ത ഹരിതമേഖല എന്ന് പറയുന്നത്. പ്രകൃതിദത്ത സസ്യജാലവും ജന്തു സമൂഹങ്ങളും ചേർന്നതിനാണ് ഫ്ലോറ ആൻഡ് ഫോണാ എന്ന് വിളിക്കുന്നത്. പ്രകൃതിശാസ്ത്രപരമായി ഒരു രാജ്യത്തിൻറെ മൊത്തം ഭൂവിസ്തൃതിയിൽ 33 ശതമാനമെങ്കിലും (മൂന്നിൽ ഒന്ന്) വനഭൂമിയായിരിക്കണം. എന്നാൽ ഇന്ത്യക്ക് ഏകദേശം അഞ്ചിൽ ഒന്ന് ഭാഗമേ പ്രകൃതിദത്ത വനാവരണം ഉള്ളു. ഹരിതവരണം വൻതോതിൽ നശിപ്പിക്കപ്പെട്ടതിന്റെ ഭലമായി സസ്യജാലങ്ങളും ജന്തുജാലങ്ങളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. വികസന പദ്ധതികളുടെയും നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും കൃഷി വികസിപ്പിക്കുന്നതിനും ഭലമായി ഒരു നല്ല ഭാഗം വനങ്ങളും ജീവിവര്ഗങ്ങളും നമുക്ക് നഷ്ടമായി.

പ്രകൃതിയിൽനിന്ന് പൂർണമായും അപ്രത്യക്ഷമായ സസ്യങ്ങൾക്കും ജന്തുക്കൾക്കും വംശനാശം സംഭവിച്ച സസ്യമെന്നും ജീവിയെന്നും പറയുന്നു. അപ്രത്യക്ഷമാകലിന്റെ വക്കിൽ എത്തി നിൽക്കുന്ന ജീവിവർഗങ്ങൾക്ക് വംശനാശം നേരിടുന്ന സസ്യ-ജന്തു ജലമെന്നും വിളിക്കുന്നു.

ഒരു പ്രദേശത്തെ പ്രകൃതിദത്ത ഹരിതവരണത്തെ നിർണയിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ് വര്ഷപാതത്തിന്റെ അളവും താപമാനവും. ഭൂമിയുടെ ഉയർച്ചതാഴ്ചകളും മണ്ണിന്റെ സ്വഭാവവും ഇത് നിർണയിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യയിലെ നൈസർഗിക ഹരിതമേഖല പ്രധാനമായി അഞ്ചുവിധമാണ്.

  • ഉഷ്ണമേഖലാ (tropical) നിത്യഹരിത വനങ്ങൾ
  • ഉഷ്ണമേഖലാ ഇലകൊഴിയും കാടുകൾ
  • ഉഷ്ണമേഖലാ മുൾക്കാടുകളും കുറ്റിക്കാടുകളും
  • കണ്ടൽക്കാടുകൾ
  • ഹിമാലയൻ വനമേഖല

ഈ ഹരിതമേഖലകളുടെ സ്വഭാവങ്ങൾ മേലെ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

 

ഇന്ത്യയിലെ വനങ്ങളെ താഴെ പറയും പ്രകാരം വർഗീകരിച്ചിരിക്കുന്നു.

ദേശീയോദ്യാനങ്ങൾ

സ്വാഭാവിക സസ്യജാലങ്ങളും ജന്തുസമൂഹങ്ങളെയും അവയുടെ പ്രകൃതിദത്ത ചുറ്റുപാടിൽ സംരക്ഷിച്ചിട്ടുള്ള പ്രകൃതിദത്ത വനങ്ങളാണ് ദേശീയോദ്യാനങ്ങൾ (National Parks). കൻഹ നാഷണൽ പാർക്ക്, ബന്ദിപ്പൂർ ദേശിയ പാർക്ക് എന്നിവ ഉദാഹരണങ്ങളാണ്.

വന്യജീവി സങ്കേതങ്ങൾ

വനങ്ങളുടെ പ്രത്യേക പ്രദേശങ്ങൾ തിരിച്ചു വന്യമൃഗങ്ങളെ വേട്ടയാടുന്നതും മോഷ്ടിച്ചുകൊണ്ടു പോകുന്നതും നിരോധിച്ചിട്ടുള്ള സംരക്ഷിത മേഖലയാണ് വന്യജീവി സങ്കേതങ്ങൾ. ഭരത്പൂർ പക്ഷിസങ്കേതം, സരിസ്ക കടുവ റിസേർവ് എന്നിവ ചില ഉദാഹരണങ്ങളാണ്.

സംരക്ഷിത ജൈവമണ്ഡല മേഖല

ഈ മേഖലയിലെ സസ്യ ജന്തു ജാലങ്ങളെ അവയുടെ നൈസർഗിക സാഹചര്യങ്ങളിൽ സംരക്ഷിച്ചിരിക്കുന്നു. തനതായ സസ്യജാലങ്ങൾക്കും ജന്തുവര്ഗങ്ങള്ക്കുമൊപ്പം ഗിരിവർഗ്ഗ-ഗോത്രവർഗ സമൂഹങ്ങളെയും സംരക്ഷിത ജൈവ മേഖലയിൽ സംരക്ഷിച്ചിരിക്കുന്നു. കർണാടകയിലെ-കേരളം-തമിഴ്‌നാട് മേഖലയിലെ നീലഗിരി സംരക്ഷിത മേഖല, മേഘാലയയിലെ നോക്കരേക്, മധ്യപ്രദേശിലെ പച്ചമർഹി എന്നിവ സംരക്ഷിത ജൈവ മേഖലകളാണ്.