വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യൻ താപ വൈദ്യുത നിലയങ്ങൾ – ഭൂപടം

ഇന്ത്യൻ താപ വൈദ്യുത നിലയങ്ങൾ

ഇന്ത്യൻ താപ വൈദ്യുത നിലയങ്ങൾ – ഭൂപടം
* Thermal Power Stations in India - Malayalam Map

താപവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നത് നീരാവിയാൽ ചലിപ്പിക്കുന്ന വൈദ്യുത ടർബൈനുകൾ ഉപയോഗിച്ചാണ്. ആവിശക്തി ഉപയോഗിച്ച് ടർബെയ്ൻ തിരിച്ചാണ് വൈദ്യുത ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത്.

എങ്കിലും ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വ്യത്യാസങ്ങൾക്കനുസരിച്ച് വിവിധ താപനിലയങ്ങളുടെ പ്രവർത്തന രീതികളിൽ വ്യത്യാസമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം കൽക്കരി ആണ്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന വിദ്യുത്ച്ഛക്തിയുടെ  70 ശതമാനവും താപ വൈദ്യുത നിലയങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. പ്രവർത്തന മികവിൽ ലോകശ്രദ്ധ  നേടിയ നിരവധി താപ വൈദ്യുത നിലയങ്ങൾ ഇന്ത്യയിലുണ്ട്. പ്രധാനപ്പെട്ട താപ നിലയങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


അന്പാറ താപ വൈദ്യുതി നിലയം, ഉത്തർ പ്രദേശ്

ഉത്തർ പ്രദേശിലെ സോനെഭദ്ര ജില്ലയിൽ റൈഹാൻഡ്‌ അണക്കെട്ടിന്റെ തീരത്താണ് അന്പാറ നിലയം സ്ഥിതിചെയ്യുന്നത്. കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന പിപരി സിംഗ്രൗലി റോഡിൽ വരാണസിയിൽനിന്നു 200 കിലോമീറ്റര് അകലെ സ്ഥിതിചെയ്യുന്ന താപ നിലയം. 500 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള ഈ നിലയത്തിന് പൂർണമായി പ്രവർത്തിക്കുന്ന അഞ്ചു യൂണിറ്റുകളുണ്ട്.


ബാക്രേശ്വർ താപോർജ നിലയം - പശ്ചിമ ബംഗാൾ

ബാക്രേശ്വർ താപ വൈദ്യുത നിലയം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട താപോർജ കേന്ദ്രങ്ങളിൽ ഒന്നാണ്. കൊല്കത്തയിൽനിന്നും 260 കിലോമീറ്റര് അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ കേന്ദ്രത്തിലേക്ക് ചിൻപായി  -  അണ്ടൽ - സൈന്തിയ  റൂട്ടിൽ ട്രെയിൻ സർവീസുണ്ട്. പൂർണമായും പ്രവർത്തന ക്ഷമമായ അഞ്ചു യൂണിറ്റുകളുള്ള നിലയം 1050 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സ്ഥാപന ശേഷിയുള്ളതാണ്. പതിനൊന്നാം പദ്ധതിയുടെ അവസാനത്തോടെ 600 മെഗാവാട്ട് അധിക ശേഷി കൈവരിക്കാൻ പദ്ധതിയുണ്ട്.


പാനിപ്പത്ത് താപോർജ നിലയം II

ഹരിയാനയിലെ പാനിപ്പത്ത് പട്ടണത്തിലാണ് ഈ നിലയം നിർമിച്ചിരിക്കുന്നത്. എട്ടു യൂണിറ്റുകളുള്ള ഈ നിലയത്തിന്റെ സ്ഥാപന ശേഷി 250 മെഗാവാട്ട് ആണ്.


ദീനബന്ധു ചോട്ടു റാം താപ നിലയം - യമുനാനഗർ

ഈ നിലയം ഹരിയാനയിലെ യമുനാനഗറിലാണ്. 2008-ൽ ഉത്പാദനം ആരംഭിച്ച ഈ നിലയത്തിന്റെ ആദ്യ രണ്ടു യൂണിറ്റുകളുടെ സ്ഥാപന ശേഷി 600 മെഗാവാട്ട് ആണ്.


രാജീവ് ഗാന്ധി താപ വൈദ്യുദി നിലയം

രാജിവ് ഗാന്ധി താപ വൈദ്യുതി നിലയം-കേദാർ ഹരിയാനയിലെ ഹിസാർ ജില്ലയിലാണ്. രണ്ടു യൂണിറ്റുകളിലായി മൊത്തം 600 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന ഈ നിലയം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ചെലവിൽ താപ വൈദ്യുതി ഉല്പാദിപ്പിക്കുന്ന നിലയമാണ്.


കോട്ട സൂപ്പർ തെർമൽ പവർ പ്ലാന്റ്

രാജസ്ഥാനിലെ കോട്ട വ്യാവസായിക ഇടനാഴിയിൽ ചമ്പൽ നടിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള ഈ കേന്ദ്രം രാജസ്ഥാൻ സംസ്ഥാനത്തെ ഒന്നാമത്തെ കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന കേന്ദ്രമാണ്. ഇന്ത്യൻ താപ വൈദ്യുതി നിലയങ്ങളിൽ ഏറ്റവും ഉല്പാദനക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന ഈ നിലയത്തിന് 1984,1987, 1989, 1981 വർഷങ്ങളിലും 1992 നു ശേഷം എല്ലാ വർഷവും പ്രവർത്തന മികവിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. 28 യൂണിറ്റുകളുള്ള ഈ നിലയത്തിന് 1240 മെഗാവാട്ട് സ്ഥാപന ശേഷിയുണ്ട്.