Close
Disclaimer: ഈ ഭൂപടങ്ങൾ കൃത്യവും കുറ്റമറ്റതുമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ച ഏതെങ്കിലും പിഴവുകൾക്കോ തർക്കങ്ങൾക്കോ കമ്പയർ ഇന്ഫോബേസ് ലിമിറ്റഡോ അതിന്റെ ഡയറക്ടർമാരോ ഉത്തരവാദി ആയിരിക്കുന്നതല്ല.
|
ഇന്ത്യയിലെ വാർഷിക താപനില
ഒരു രാജ്യത്തിൻറെ താപനില വ്യത്യാസങ്ങളെ വേർതിരിക്കുന്നത് മിക്കവാറും നാലു സീസണുകളായിട്ടാണ്. വേനൽക്കാലം അഥവാ ഗ്രീഷ്മം (summer), ശീതകാലം (winter) അഥവാ ശിശിരം, വസന്തകാലം (spring), ശരല്‍ക്കാരം (autumn) എന്നീ നാലു സീസണുകളാണ് പ്രധാനമായും വ്യത്യസ്ത താപനില സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ഈ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന താപനിലകൾ പരിഗണിച്ചു കൊപ്പെൻ കാലാവസ്ഥ വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ ആറ് ഉപ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉഷ്ണകാലത്ത് അതിതീവ്രമായ ചൂടാണ് അനുഭവപ്പെടുന്നത്. പകൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. പല സംസ്ഥാനങ്ങളിലും ഉയർന്ന താപനില ഇത്ര വരെ പോകാറുണ്ട്.