വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും

ഇന്ത്യൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും

ഇന്ത്യൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും
* Indian States and Capitals Map - Malayalam

സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും (States and Capitals in Malayalam Map)

ഔദ്യോഗികമായി ഇന്ത്യൻ റിപ്പബ്ലിക്ക് (Republic of India) എന്നറിയപ്പെടുന്ന ഭാരതം തെക്കൻ ഏഷ്യാ പ്രദേശത്തു സ്ഥിതി ചെയ്യുന്ന രാജ്യത്തിന് 3,287,263 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഏകദേശം 1,293,057,000 ജനസംഖ്യയുള്ള ഇന്ത്യ ലോകത്തു ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

ലോകത്തെ ഏറ്റവും ജനങ്ങളുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യ പാർലമെൻററി ഭരണ സമ്പ്രദായത്തിൽ ഭരിക്കപ്പെടുന്ന ഫെഡറൽ ഭരണഘടനയിൽ അധിഷ്ഠിതമായ റിപ്പബ്ലിക്ക് ആണ്. 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തുണ്ട്. ഓരോ സംസ്ഥാനത്തിനും കേന്ദ്ര പ്രദേശത്തിനും അതാതിന്റേതായ ഭരണ-നിയമനിർമാണ-ജുഡീഷ്യൽ തലസ്ഥാനങ്ങളുണ്ട്.

തെരെഞ്ഞെടുക്കപ്പെട്ട ഗവൺമെന്റും നിയമസഭയും എല്ലാ സംസ്ഥാനങ്ങൾക്കും, പുതുശ്ശേരി, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുണ്ട്. അഞ്ചു വര്ഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഈ സംസ്ഥാനങ്ങൾക്കുണ്ട്. മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങൾ കേന്ദ്ര ഗവണ്മെന്റ് നേരിട്ടാണ് ഭരിക്കുന്നത്. 1956 ലെ സംസ്ഥാന പുനര്നിര്ണയ നിയമമനുസരിച്ച്ച്‌ ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെ വിഭജിച്ചിരിക്കുന്നത്.

മുകളിലുള്ള ഭൂപടത്തിൽ സംസ്ഥാന ങ്ങളും അവയുടെ തലസ്ഥാനങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. സംസ്‌ഥാനങ്ങളുടെ പേര് വലുതായും തലസ്‌ഥാനങ്ങളെ കറുത്ത ബിന്ദു ഉപയോഗിച്ചും അടയാളപ്പെടുത്തിയിരിക്കുന്നു. അന്താരാഷ്ട്ര അതിർത്തികളും അടയാളപ്പെടുത്തിയിട്ടുണ്ട്. മാപ്പിന് താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ സംസ്ഥാനങ്ങളെയും കേന്ദ്ര പ്രദേശങ്ങളെയും അവയുടെ തലസ്ഥാന നഗരങ്ങളോടൊപ്പം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയും തലസ്ഥാനവുംരാജ്യം തലസ്ഥാനം
ഇന്ത്യ ന്യൂഡൽഹി

 

സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളുംനമ്പർ സംസ്ഥാനം തലസ്ഥാനം
1 ആന്ധ്രാപ്രദേശ് ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)
2 അരുണാചൽ പ്രദേശ് ഇറ്റാനഗർ
3 ആസ്സാം ഡിസ്‌പൂർ
4 ബീഹാർ പട്ന
5 ഛത്തീസ്ഗഢ് റായ്‌പൂർ
6 ഗോവ പനാജി
7 ഗുജറാത്ത് ഗാന്ധിനഗർ
8 ഹരിയാന ചണ്ഡീഗഡ്
9 ഹിമാചൽ പ്രദേശ് ഷിംല
10 ജമ്മു-കാശ്മീർ ശ്രീനഗർ (വേനൽക്കാലം) ജമ്മു (ശീതകാലം)
11 ജാർഖണ്ഡ് റാഞ്ചി
12 കർണാടകം ബാംഗ്ലൂർ
13 കേരളം തിരുവനന്തപുരം
14 മധ്യ പ്രദേശ് ഭോപ്പാൽ
15 മഹാരാഷ്ട്ര മുംബൈ
16 മണിപ്പൂർ ഇൻഫൽ
17 മേഘാലയ ഷില്ലോങ്
18 മിസോറം ഐസവൾ
19 നാഗാലാ‌ൻഡ് കൊഹിമ
20 ഒഡിഷ ഭുവനേശ്വർ
21 പഞ്ചാബ് ചണ്ഡീഗഡ്
22 രാജസ്ഥാൻ ജയ്‌പൂർ
23 സിക്കിം ഗാങ്ടോക്ക്
24 തമിഴ്‌നാട് ചെന്നൈ
25 തെലുങ്കാന ഹൈദരാബാദ്
26 ത്രിപുര അഗർത്തല
27 ഉത്തർ പ്രദേശ് ലഖ് നൗ
28 ഉത്തരാഖണ്ഡ് ഡെറാഡൂൺ
29 പശ്ചിമ ബംഗാൾ കൊൽക്കത്തകേന്ദ്രഭരണ പ്രദേശങ്ങളും തലസ്ഥാനങ്ങളും

നമ്പർ കേന്ദ്രഭരണ പ്രദേശം തലസ്ഥാനം
1 ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ പോർട്ട് ബ്ളയർ
2 ചണ്ഡീഗഡ് ചണ്ഡീഗഡ്
3 ദാദ്ര - നഗർ ഹവേലി സിൽവാസ
4 ദാമൻ-ദിയു ദാമൻ
5 ഡൽഹി ഡൽഹി
6 ലക്ഷദ്വീപ് കവരത്തി
7 പുതുശ്ശേരി പോണ്ടിച്ചേരി