വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

പ്രധാന ഇന്ത്യൻ നഗരങ്ങൾ ഭൂപടത്തിൽ (Major Indian cities in Malayalam map)

പ്രധാന ഇന്ത്യൻ നഗരങ്ങൾ

പ്രധാന ഇന്ത്യൻ നഗരങ്ങൾ ഭൂപടത്തിൽ (Major Indian cities in Malayalam map)
* Major Indian cities Malayalam map coming shortly

ഇന്ത്യൻ റിപ്പബ്ലിക് സ്ഥിതിചെയ്യുന്നത് തെക്കൻ ഏഷ്യയിലാണ്. ഏകദേശം 1.252 ബില്യൺ ജനസംഖ്യയുള്ള രാജ്യം ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യയാണ്. ഇന്ത്യക്ക് 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്.

ഇന്ത്യൻ നഗരങ്ങളെ അവയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മഹാനഗരങ്ങൾ (megacity), മെട്രോപോളിസ്, ഉപ മെട്രോപോളിസ്, വലിയ പട്ടണങ്ങൾ, ചെറിയ പട്ടണങ്ങൾ, വലിയ ഗ്രാമങ്ങൾ, ചെറിയ ഗ്രാമങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ജനസംഖ്യ

50,00,000 മുതൽ മുകളിലേക്ക് മഹാനഗരങ്ങൾ

10,000,00-4999999: മെട്രോപോലിസ്

500,000-999999: ഉപ മെട്രോപോലിസ്

100,000-499999: വലിയ പട്ടണങ്ങൾ

40,000-99,999: ചെറിയ പട്ടണങ്ങൾ

10,000-3,9999: വലിയ ഗ്രാമങ്ങൾ

5000 - 9999 വരെ ഗ്രാമങ്ങൾ

4999 വരെ ചെറുഗ്രാമങ്ങൾ (hamlets)

 

സംസ്ഥാനം തലസ്ഥാനം പ്രധാന നഗരങ്ങൾ
ആന്ധ്രാപ്രദേശ് ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം) വിശാഖപട്ടണം, വിജയവാഡ, ഗുണ്ടുർ, നെല്ലൂർ, തിരുപ്പതി
അരുണാചൽ പ്രദേശ് ഇറ്റാനഗർ തവാങ്, ബീഷ്മക്നഗർ, പൾസിഘട്ട്, സീറോ, ബോംഡില്ല
ആസ്സാം ഡിസ്‌പൂർ ഗുവാഹത്തി, തേസ് പൂർ, ദിബ്രുഗഢ്, സിൽച്ചർ, നോർത്ത് ലഖിമ്പുർ
ബീഹാർ പട്ന ഗയ, ബിഹാർഷരിഫ്, ദർഭംഗ, ഭഗൽപൂർ
ഛത്തീസ്ഗഢ് റായ്‌പൂർ ബിലാസ്പുർ, കോർബ, ദുർഗ്-ഭിലായ്, റായ്‌ഗഡ്, രാജ്നന്ദൻഗാവ്
ഗോവ പനാജി വാസ്കോ-ഡാ-ഗാമ, പോണ്ട, മഡ് ഗാവ്, മാപുസ, ഗോവ-വെൽഹ
ഗുജറാത്ത് ഗാന്ധിനഗർ അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, ജുനഗഡ്, വഡോദര
ഹരിയാന ചണ്ഡീഗഡ് ഫരീദാബാദ്, ഗുഡ്‌ഗാവ്‌, സോനിപത്, പാനിപ്പത്ത്, അംബാല
ഹിമാചൽ പ്രദേശ് ഷിംല ധര്മശാല, മണ്ഡി, സോളാൻ, ബിലാസ്പുർ, ചമ്പ
ജമ്മു-കാശ്മീർ ശ്രീനഗർ (വേനൽക്കാലം) ജമ്മു (ശീതകാലം) അനന്തനാഗ്, ലേഹ്, ഉധംപൂർ, രാംനഗർ, ബാരാമുള്ള
ജാർഖണ്ഡ് റാഞ്ചി ബൊക്കാറോ സ്റ്റീൽ സിറ്റി, ജംഷഡ്‌പൂർ, ദേവ്ഘർ, ഹസാരിബാഗ്, ധൻബാദ്
കർണാടകം ബാംഗ്ലൂർ മൈസൂർ, ദാവൻഗെരെ, മംഗളൂരു, ഹൂബ്ലി, ധാര്വാദ്, ബെൽഗാം
കേരളം തിരുവനന്തപുരം കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, മലപ്പുറം
മധ്യ പ്രദേശ് ഭോപ്പാൽ ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ, ഉജ്ജയിൻ, സാഗർ
മഹാരാഷ്ട്ര മുംബൈ പുണെ, നാഗ്പുർ, നാസിക്, ഔറംഗബാദ്, സോളാപ്പൂർ
മണിപ്പൂർ ഇൻഫൽ ബിഷ്ണുപുർ, ഉഖ്‌റുൽ, തരണെങ് ലോങ്ങ്, ചന്ദേൽ, സേനാപതി
മേഘാലയ ഷില്ലോങ് ചെറാപുഞ്ചി, തുരാ, ജോവായ്, ബാഗ്മര, നൊങ്പോഹ്
മിസോറം ഐസവൾ ല്യൂങ് ലേയ്, സെർച് ഹിപ്, ചാംഫയ്, ട്യുയപങ്, മാമിത്
നാഗാലാ‌ൻഡ് കൊഹിമ ട്യുൻസാങ്, സുൻഹെബോട്ടോ, മകോകചുങ്, കിപ് ഹൈർ, സദർ-ഫെക്
ഒഡിഷ ഭുവനേശ്വർ റൂർക്കേല, കട്ടക്, ബ്രഹ്മപുർ, പുരി, സമ്പൽപ്പൂർ
പഞ്ചാബ് ചണ്ഡീഗഡ് അമൃതസർ, ജലന്ധർ, ലുധിയാന, പട്യാല, കപുരത്തല
രാജസ്ഥാൻ ജയ്‌പൂർ ബിക്കാനർ, ജൈസൽമേർ, ജോധ്പുർ, ഉദൈപൂർ, അജ്‌മീർ
സിക്കിം ഗാങ്ടോക്ക് നാംചി, ഗ്യാൽഷിങ്, മൻഗാൻ, റാബ്‌ഡെൻതസ്
തമിഴ്‌നാട് ചെന്നൈ തിരുച്ചിറപ്പള്ളി, മധുരൈ, ഇറോഡ്, വെല്ലൂർ, കോയമ്പത്തൂർ
തെലുങ്കാന ഹൈദരാബാദ് വാറങ്കൽ, നിസാമാബാദ്, കരിംനഗർ, അദിലാബാദ്‌, ഖമ്മം
ത്രിപുര അഗർത്തല അമർപുർ, കുമാർഘട്ട്, ഉദൈപൂർ, ഗെകുൽനഗർ, കുഞ്ചബാൻ
ഉത്തർ പ്രദേശ് ലഖ് നൗ നോയിഡ, വാരാണസി, അലഹബാദ്, ആഗ്ര, ഖാസിയാബാദ്, കാൺപൂർ
ഉത്തരാഖണ്ഡ് ഡെറാഡൂൺ ഹരിദ്വാർ, റൂർകീ, ഋഷികേശ്, കാശിപ്പൂർ, ഹൽദ്വാനി
പശ്ചിമ ബംഗാൾ കൊൽക്കത്ത ഡാർജീലിങ്, സിലിഗുരി, അസൻസോൾ, ഹൗറ, ദുർഗാപുർ
കേന്ദ്രഭരണ പ്രദേശംതലസ്ഥാനം
ആൻഡമാൻ-നിക്കോബാർ ദ്വീപുകൾപോർട്ട് ബ്ളയർ
ചണ്ഡീഗഡ്ചണ്ഡീഗഡ്
ദാദ്ര - നഗർ ഹവേലിസിൽവാസ
ദാമൻ-ദിയുദാമൻ
ഡൽഹിഡൽഹി
ലക്ഷദ്വീപ്കവരത്തി
പുതുശ്ശേരിപോണ്ടിച്ചേരി