വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ-ഭൂപടം

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ

ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ-ഭൂപടം
* International Airports map of India - Malayalam

സിവിൽ ഏവിയേഷൻ വ്യവസായത്തിൽ പുതിയ സ്വകാര്യ ഓപ്പറേറ്റർമാരുടെ പങ്കാളിത്തം വർദ്ധിച്ചതോടുകൂടി ആകാശയാത്ര ഇന്ത്യയിലെ സാധാരണക്കാർക്കും പ്രാപ്യമായി. ഇത് രാജ്യത്തെ ടൂറിസം വ്യവസായത്തിനും, ഹോട്ടൽ, സാംസ്‌കാരിക പ്രവര്ത്തനങ്ങള് തുടങ്ങി അനുബന്ധ വ്യവസായങ്ങൾക്കും പുതിയ ഉണർവേകി. ഇന്ന് രാജ്യത്തെ ഓരോ സംസ്ഥാനത്തും നിരവധി വിമാനത്താവളങ്ങൾ ഉണ്ട്. അവയിലെല്ലാം നൂറുകണക്കിന് വിമാനങ്ങൾ സേവനം നൽകുന്നു.

 

അന്താരാഷ്ട്ര വ്യോമഗതാഗതം പ്രധാനമായും പ്രവാസ ജീവിതവുമായി ബന്ധപ്പെട്ടാണ് വളർന്നുവന്നത്. ഇന്ന് നിരവധി ആളുകൾ വിദേശങ്ങളിൽ ജോലിയെടുക്കുന്നു. അതുകൂടാതെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങൾ വികസിച്ചതും അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് ആക്കം കൂട്ടുന്നു. മുൻകാലങ്ങളിലെ അപേക്ഷിച്ച് വളരെയധികം വിദ്യാർത്ഥികൾ വിദേശങ്ങളിൽ വിദ്യാഭ്യാസത്തിനു പോകുന്നു. കേരളത്തിൽ മാത്രം മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്. നാലാമത്തേത് കണ്ണൂർ വിമാനത്താവളം സമീപകാലത്ത് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും മുംബൈ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ടും മാത്രം രാജ്യത്തെ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നു. പുതുതായി നിരവധി വിമാനത്താവളങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള നടപടികളിലാണ്.

 

 

അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടിക

വിമാനത്താവളം നഗരം സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം
വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് പോർട്ട് ബ്ലെയർ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
വിശാഖപട്ടണം എയർപോർട്ട് വിശാഖപട്ടണം ആന്ധ്ര പ്രദേശ്
രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ഹൈദരാബാദ് തെലുങ്കാന
ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് ഇന്റർനാഷണൽ എയർപോർട്ട് ഗുവാഹതി ആസാം
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ന്യൂ ഡെൽഹി ഡൽഹി
ഗോവ ഇന്റർനാഷണൽ എയർപോർട്ട് ഗോവ ഗോവ
സർദാർ വല്ലഭായി പട്ടേൽ എയർപോർട്ട് അഹമ്മദാബാദ് ഗുജറാത്ത്
കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ബംഗളുരു കർണാടക
മംഗളൂർ എയർപോർട്ട് മംഗലാപുരം കർണാടക
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് കൊച്ചി കേരളം
കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് കോഴിക്കോട് കേരളം
തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് തിരുവനന്തപുരം കേരളം
ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് മുംബൈ മഹാരാഷ്ട്ര
ഡോ.ബാബാസാഹേ അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട് നാഗ്പൂർ മഹാരാഷ്ട്ര
തുലിഹാൽ എയർപോർട്ട് ഇംഫാൽ മണിപ്പൂർ
ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് ഭുവനേശ്വർ ഒഡീഷ
ശ്രീ ഗുരു റാം ദാസ് ജെഇഇ ഇന്റർനാഷണൽ എയർപോർട്ട് അമൃത്സർ പഞ്ചാബ്
ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ജയ്പൂർ രാജസ്ഥാൻ
ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് ചെന്നൈ തമിഴ്നാട്
കോയമ്പത്തൂർ ഇന്റർനാഷണൽ എയർപോർട്ട് കോയമ്പത്തൂർ തമിഴ്നാട്
തിരുച്ചിറപ്പിള്ളി എയർപോർട്ട് തിരുച്ചിറപ്പിള്ളി തമിഴ്നാട്
ചൗധരി ചരൺ സിംഗ് എയർപോർട്ട് ലക്നൗ ഉത്തർപ്രദേശ്
ലാൽ ബഹാദൂർ ശാസ്ത്രി എയർപോർട്ട് വാരാണസി ഉത്തർപ്രദേശ്
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് കൊൽക്കത്ത പശ്ചിമ ബംഗാൾ