വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യൻ ഉപഗ്രഹ ഭൂപടം

ഇന്ത്യയുടെ ഉപഗ്രഹ ഭൂപടം

ഇന്ത്യൻ ഉപഗ്രഹ ഭൂപടം
* India Satellite Map in Malayalam

ഇന്ത്യയുടെ ഉപഗ്രഹ ഭൂപടം (India Satellite Map in Malayalam)

 

ഒരു രാജ്യത്തിൻറെ രൂപരേഖയും അതിന്റെ അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയും കാണുവാൻ ഉപഗ്രഹ ഭൂപടം സഹായിക്കുന്നു. താഴെ കാണപ്പെടുന്ന ഉപഗ്രഹ ചിത്രം ഇന്ത്യയെയും അതിന്റെ അയാൾ രാജ്യങ്ങളെയും കാട്ടിത്തരുന്നു.

 

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

 

29 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുമുള്ള ഇന്ത്യക്ക് 3287263 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പാകിസ്ഥാൻ, ചൈന, അഫ്ഘാനിസ്ഥാൻ, മ്യാന്മാർ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളാദേശ് എന്നീ ഏഴു രാജ്യങ്ങളുമായി ഇന്ത്യ അന്താരാഷ്ട്ര അതിർത്തി പങ്കുവെയ്ക്കുന്നു. പടിഞ്ഞാറ് അറേബ്യൻ കടൽ, കിഴക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് ഇന്ത്യൻ മഹാസമുദ്രം എന്നിങ്ങനെ ജലസഞ്ചയം ഇന്ത്യയെ വലയം ചെയ്തിരിക്കുന്നു.

 

സംസ്ഥാനങ്ങളുടെ വിദേശ അതിർത്തികൾ

 

ഇതിനുപുറമെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നത് മനസിലാക്കുവാൻ ഉപഗ്രഹ മാപ്പ് സഹായിക്കുന്നു.

  • പഞ്ചാബ്, ജമ്മു-കാശ്മീർ, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പാകിസ്ഥാനുമായി;
  • അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു-കാശ്മീർ എന്നിവ ചൈനയുമായി;
  • ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിവ നേപ്പാളുമായി;
  • പശ്ചിമ ബംഗാൾ, അസം, മിസോറാം, ത്രിപുര, മേഘാലയ എന്നിവ ബാംഗ്ളാദേശുമായി
  • പശ്ചിമ ബംഗാൾ, അരുണാചൽ, സിക്കിം, അസം എന്നിവ ഭൂട്ടാനുമായി;
  • അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാ‌ൻഡ്, മണിപ്പൂർ എന്നിവ മ്യാന്മറുമായി;
  • ജമ്മു-കാശ്മീർ (പാക് അധിനിവിഷ്ട പ്രദേശം) അഫ്ഘാനിസ്ഥാനുമായും

എന്നിങ്ങനെ ഇന്ത്യൻ സംസ്ഥാനങ്ങൾ വിവിധ വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

ഇന്ത്യൻ ഉപഗ്രഹ മാപ്പിൽകൂടി സൂം ചെയ്യുന്നതിലൂടെ വിവിധ സംസ്ഥാനങ്ങൾ, നഗരങ്ങൾ, പട്ടണങ്ങൾ. ഗ്രാമങ്ങൾ, പ്രദേശങ്ങൾ, എന്നിവ വേർതിരിച്ചു കാണാൻ സാധിക്കും. മുകളിൽ ഇടതുവശത്തായി കൊടുത്തിരിക്കുന്ന "ലേബൽ" സെലക്ട് ചെയ്താൽ എല്ലാ ഘടകങ്ങളുടെയും പേര് മാപ്പിൽ കാണാൻ കഴിയും.