ഏറ്റവും ചെലവുകുറഞ്ഞതും പ്രദൂഷണ രഹിതവുമാണ് ജലവൈദ്യുതി. ജലശക്തി മുപയോഗിച്ച് ടർബൈൻ തിരിച്ചു ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്കാണ് ജലവൈദ്യുതി അഥവാ hydroelectricity എന്നു പറയുന്നത്. മുകളിൽനിന്നു തുടർച്ചയായി പതിക്കുന്ന ജലത്തിന്റെ ഭൂഗുരുത്വാകര്ഷണ ശക്തി ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വിദ്യുത്ശക്തിയാണിത്. ഇങ്ങനെ ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയയിൽ മാലിന്യം പുറന്തള്ളാത്തതുകൊണ്ടും അത് തുടർച്ചയായി ലഭിക്കുന്നതുകൊണ്ടും ഏറ്റവും ലാഭകരമായ ഊർജമായി കണക്കാക്കുന്നു.
ഇന്ത്യയിലെ ജലവൈദ്യുത ഊർജത്തിന്റെ മൊത്തം ഉൽപ്പാദനക്ഷമത ഏതാണ്ട് 148,700 മെഗാവാട്ട് ആയി കണക്കാക്കിയിട്ടുണ്ടെങ്കിലും അതിൽ ഏതാണ്ട് 20% അഥവാ 30,164 മെഗാവാട്ട് മാത്രമേ ഇപ്പോൾ ഉല്പാദിപ്പിക്കുന്നുള്ളു. പുറമെ ഏകദേശം 13,616 മെഗാവാട്ട് (9.2 %) നിലവിൽ വികസിപ്പിച്ചുവരുന്നു.
ഇന്ത്യയിലെ പ്രധാന ജലവൈദ്യുത ഊർജ നിലയങ്ങളും അവയെ സംബന്ധിക്കുന്ന വിവരങ്ങളും താഴെ കൊടുക്കുന്നു.
പദ്ധതിയുടെ പേര് |
സംസ്ഥാനം |
വൈദ്യുതി ഉത്പാദനം (മെഗാവാട്ട്) |
ഉടമ/ നടത്തിപ്പുകാർ |
ലഖുവിവരണം |
നത്പ ഝാക്രി |
ഹിമാചല്‍ പ്രദേശ് |
1500 |
എസ് ജെ വി എൻ ലിമിറ്റഡ് |
നത്പ ഝാക്രി ജലവൈദ്യത പദ്ധതി ഹിമാചൽ പ്രദേശിൽ സത്ലജ് നദിയിൽ നിർമിച്ച കോൺക്രീറ്റ് അണക്കെട്ടാണ്. പ്രാഥമിക നിർമാണ ലക്‌ഷ്യം ഊർജ ഉത്പാദനമാണ്. 1500 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്. |
സര്‍ദാര്‍ സരോവർ |
ഗുജറാത്ത് |
1200 |
സർദാർ സരോവർ നർമദാ നിഗം ലിമിറ്റഡ് |
സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഗുജറാത്തിൽ നർമദാ നദിയിലാണ് നടപ്പാക്കിയിരിക്കുന്നത്. ഇത് നർമദാ വാലി പദ്ധതിയുടെ ഭാഗവും ഏറ്റവും വലിയ ഹൈഡ്രോളിക് എഞ്ചിനീയറിംഗ് പദ്ധതിയുമാണ്. |
ശരാവത്തി |
കര്‍ണാടക |
1035 |
കർണാടക പവർ കോർപറേഷൻ ലിമിറ്റഡ് |
ലിംഗനമാക്കി അണക്കെട്ട് കർണാടകത്തിലെ സാഗര താലൂക്കിൽ 1964 ൽ നിർമിച്ചതാണ്. ശരവതി നദിയിൽ 2.4 കിലോമീറ്റർ നീളമുള്ള ഡാമാണ് ലിംഗനമാക്കി. 1035 മെഗാവാട്ടാണ് ഉൽപ്പാദനശേഷി. |
തെഹ്‌രി |
ഉത്തരാഖണ്ഡ് |
1000 |
ടിഎഛ് ഡി സി ഇന്ത്യ ലിമിറ്റഡ് |
ആയിരം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന തെഹ്‌രി അണക്കെട്ട് ജലവൈദ്യുത പദ്ധതി ലോകത്തിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടാണ്. ഉത്തരാഖണ്ഡിലെ ഭാഗീരഥി നദിയിൽ നിർമിച്ച തെഹ്‌രി ഡാം കല്ലും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. |
കാര്‍ച്ചംവാങ് ടൂ |
ഹിമാചല്‍ പ്രദേശ് |
1000 |
ജേപ്പീ കാർഖം ഹൈഡ്രോ പവർ ലിമി. |
കാർച്ചം വാങ്‌ത്തൂ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഹിമാചൽ പ്രദേശിലെ സത്ലജ് നദിയിൽ നിർമിച്ചിരിക്കുന്നു. മിക്കവാറും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ ഉപയോഗപ്പെടുത്തി 1200 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. |
ഇന്ദിരാ സാഗര്‍ |
മധ്യ പ്രദേശ് |
1000 |
എൻ എഛ് ഡി സി ലിമിറ്റഡ് |
മധ്യപ്രദേശിലെ ഖണ്ഡവാ ജില്ലയിൽ നര്മദാനഗർ എന്ന സ്ഥലത്ത് നിർമിച്ചിട്ടുള്ള നർമദാ സാഗർ അണക്കെട്ട് ഒരു വിവിധോദ്ധേശ ജലവൈദ്യുത പദ്ധതിയാണ്. |
കോയ്ന |
മഹാരാഷ്ട്ര |
1000 |
മഹാജെൻകോ ലിമിറ്റഡ് |
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ മഹാബലേശ്വറിനടുത്ത് കൊയ്‌ന നദിയിൽ നിർമിച്ചിട്ടുള്ള ജലവൈദ്യുത പദ്ധതി സമുച്ചയമാണ് കൊയ്‌ന പദ്ധതി. ഇന്ത്യയിൽ നിർമാണം പൂർത്തിയായിട്ടുള്ളതിൽ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് കൊയ്‌ന. |
ദേഹാദ് (പണ്ടോ) |
ഹിമാചല്‍ പ്രദേശ് |
990 |
ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോർഡ് |
പാണ്ഡോഹ് അണക്കെട്ട് ഹിമാചൽ പ്രദേശിൽ മണ്ഡി ജില്ലയിലാണ്. ബിയാസ് നദിയിൽ ബിയാസ് പദ്ധതികളുടെ ഭാഗമായി 1977 ൽ നിർമിച്ചു. പ്രഥമ ഉദ്ദേശം വൈദ്യുതി ഉത്പാദനമാണ്. |
ശ്രീശൈലം LBPH |
ആന്ധ്രാ പ്രദേശ് |
900 |
ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷൻ ലിമിറ്റഡ് |
ശ്രീശൈലം പദ്ധതി തെലുങ്കാന സംസ്ഥാനത്ത മെഹബൂബ് നഗർ, ആന്ധ്രപ്രദേശ് സംസ്ഥാനത്തെ കുർണൂൽ ജില്ലകളിലായി സ്ഥിതിചെയ്യുന്നു.. കൃഷ്ണ നദിയിൽ നിർമിച്ചിരിക്കുന്ന ഈ പദ്ധതി രാജ്യത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ്. |
പുരുലിയ |
പശ്ചിമബംഗാൾ |
900 |
വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് എലെക്ട്രിസിറ്റി ഡിസ്ട്രിബൂഷൻ കമ്പനി ലിമി |
പശ്ചിമബംഗാൾ സംസ്ഥാന വൈദ്യുതി വിതരണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പുരുലിയ പംപ് ഡ് സ്റ്റോറേജ് നാല് യൂണിറ്റുകളിൽനിന്നായി പ്രൊജക്റ്റ് 900 മെഗാവാട്ട് മൊത്തം ഉൽപ്പാദിപ്പിക്കുന്നു. |
കാളിന്ദി |
കര്‍ണാടക |
855 |
കർണാടക പവർ കോർപറേഷൻ |
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ജോയ്‌ദ താലൂക്കിൽ കാളിന്ദി നദിയിൽ നിർമിച്ചിരിക്കുന്ന സുപ ജലവൈദ്യുത പദ്ധതിക്ക് 855 മെഗാവാട്ട് ശേഷിയുണ്ട്. |
നാഗാർജുന സാഗർ |
ആന്ധ്രാ പ്രദേശ് |
815.6 |
ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷൻ ലിമിറ്റഡ് |
തെലുങ്കാന സംസ്ഥാനത്തെ നൽഗൊണ്ട, ആന്ധ്രപ്രദേശിലെ ഗുണ്ടുർ ജില്ലകളിലായി കൃഷ്ണ നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന നാഗാർജുന സാഗർ ജലവൈദ്യുത- ജലസേചന പദ്ധതിയാണ്. |
ഭക്ര ഡാം |
പഞ്ചാബ് |
785 |
BBMB |
ഹിമാചൽ പ്രദേശിലെ ബിലാസ്പുരിൽ സത്ലജ് നദിയിൽ നിർമിച്ചിട്ടുള്ള ഡാമാണ് ഭക്രാ. ഭക്ര ഗ്രാമത്തിൽ 226 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന് മുകളിലാണ് ഈ പദ്ധതി കോൺക്രീറ്റിൽ നിർമിച്ചിരിക്കുന്നത്. |
ഇടുക്കി |
കേരള |
780 |
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
ഇടുക്കി അണക്കെട്ട് കേരളത്തിൽ പെരിയാർ നദിയിൽ നിർമിച്ചിരിക്കുന്നു. ഇരട്ട വക്രാകൃതിയുള്ള അണക്കെട്ടു സഞ്ചയം കരിങ്കൽ കുന്നുകളായ കുറവൻ, കുറത്തി മലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ചിരിക്കുന്നു. 168 മീറ്റർ ഉയരമുള്ള അണക്കെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാമുകളിൽ ഒന്നാണ്. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡാണ് പദ്ധതിയുടെ ഉടമ. |