ഇന്ത്യയിലെ വിനോദ സഞ്ചാര ഭൂപടത്തിൽ “ദൈവത്തിന്റെ സ്വന്തം രാജ്യം” എന്ന് വിശേഷിക്കപ്പെടുന്ന കേരളത്തിന് പ്രഥമ സ്ഥാനമാണ്. കേരളത്തിന്റെ അതുല്യമായ പ്രകൃതി വൈവിധ്യങ്ങൾ സംസ്ഥാനത്തെ ലോകത്തെങ്ങുമുള്ള പ്രകൃതി സ്നേഹികളുടെ ഇഷ്ട വിനോദ കേന്ദ്രമാക്കുന്നു. സ്വച്ഛമായ നീല ആകാശവും വശ്യമായ കായലുകളും മനോഹരമായ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മൊട്ടക്കുന്നുകളും കേരകേദാരങ്ങളായ തീരഭൂമികയും ചേർന്ന് കേരളത്തെ വശ്യസുന്ദരമാക്കുന്നു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായും റോഡ്–റെയിൽ–ആകാശ മാര്ഗങ്ങളിലൂടെയുള്ള ഗതാഗത സുലഭതയും സഞ്ചാരികൾക്ക് ആയാസരഹിതമായ യാത്രകൾക്ക് സഹായിക്കുന്നു. പ്രകൃതിസൗഹൃദ ടൂറിസം (ecotourism) എന്ന കല്പനയ്ക്കു അതിവേഗ പ്രശസ്തി ലഭിക്കുന്ന സ്ഥലമാണ് കേരളം. സംസ്ഥാനത്തിനകത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളുടെ തെക്കൻ ഭാഗങ്ങളായ ആനമല മേഖലയിൽ പന്ത്രണ്ടോളം വന്യജീവി സങ്കേതങ്ങളുണ്ട്. ചിന്നാർ വന്യജീവി സങ്കേതം [...]
എന്റെ ഭാരതം/ വന്യജീവി സങ്കേതങ്ങൾ
വന്യജീവി സങ്കേതങ്ങൾ
December 7, 2016
by My India