
ഡിമോണിറ്റൈസേഷൻ റൂറിസം മേഖലയെ എങ്ങനെ ബാധിച്ചു? 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നവംബർ 8 ന് നടത്തിയ പ്രഖ്യാപനം ശ്രവിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ചലന ഗതി മറ്റൊരു ദിശയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞതനുസരിച്ച് ഈ നടപടി കള്ളപ്പണം പുറത്ത് കൊണ്ടുവരുന്നതിനും മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വ്യാജ കറൻസി, മാറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുമുള്ള നടപടിയായാണ് വിഭാവനം ചെയ്തത്. പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഈ നടപടി രാജ്യത്തെ സാധാരണ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ മുന്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രഹരമാണ് തത്കാലത്തേക്കെങ്കിലും ഏൽപ്പിച്ചത്. സാമ്പത്തിക വ്യവസ്ഥയുടെ നിരവധി മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. പ്രധാനമായും റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഉൽപ്പന്നങ്ങൾ, [...]