December 21, 2016
2016 ഡിസംബർ 19 ചരിത്ര ദിവസമായിരുന്നു. കരുൺ നായർ എന്ന ചെറുപ്പക്കാരൻ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി തികക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 303 റൺസ് തികച്ചു നോട്ടൗട്ടായി. വമ്പൻ പ്രതീക്ഷ നൽകുന്ന ഈ താരത്തിന്റെ എടുത്തുപറയേണ്ട നേട്ടങ്ങൾ ഇവിടെ വിവരിക്കുന്നു. രാജസ്ഥാനിലെ ജോധ്‌പൂരിൽ ജനിച്ച മലയാളി ക്രിക്കറ്റ് താരം പിന്നീട് പിതാവ് കലാധരൻ നായർ കര്ണാടകത്തിലേക്ക് ജോലിസംബന്ധിച്ച് മാറിയതോടെ ബാംഗ്ലൂരിൽ വളർന്നു. കർണാടകത്തിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചു പ്രശസ്തനായി. ഇപ്പോൾ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. 1991 ഡിസംബർ 6 ന് ചെങ്ങന്നൂർ സ്വദേശി കലാധരൻ നായരുടെയും പ്രേമ നായരുടെയും മകനായി ജനിച്ചു. ഒരു മെക്കാനിക്കൽ എൻജിനീയറായ പിതാവ് [...]
by My India