എന്റെ ഭാരതം/ബിസിനസ് Archives -

ബിസിനസ്

currency-image-with-features

പുതിയ 2000, 500 രൂപ നോട്ടുകൾക്ക് മുൻപില്ലാതിരുന്ന നിരവധി സുരക്ഷാ പ്രത്യേകതകളുണ്ട്. വ്യാജ കറൻസിക്കെതിരെ ശക്തമായ സംവിധാനങ്ങളോടുകൂടിയാണ് പുതിയ നോട്ട് റിസേർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.  മഹാത്മാ ഗാന്ധിയുടെ ചിത്രം പുതിയ നോട്ടിൽ ഏതാണ്ട് മധ്യഭാഗത്തായാണ് പ്രിന്റു ചെയ്തിരിക്കുന്നത്. ശൂന്യമായ വെളുത്ത സ്ഥലം വലതു വശത്തേക്ക് മാറ്റിയിരിക്കുന്നു. അത് ശൂന്യമായ ദീർഘ ചതുരമാക്കിയിരിക്കുന്നു. മഹാത്മാ ഗാന്ധി ചിത്രവും അശോക സ്തംഭവും ഉയർത്തി അച്ചടിച്ചിരിക്കുന്നു. പുതിയ 2000 നോട്ടിന്റെ സുരക്ഷാ പ്രത്യേകതകൾ ഇവയാണ്: കണ്ണാടി ജനാല പോലെയുള്ള ഭാഗം. പ്രകാശത്തിനു നേരെ പിടിച്ചാൽ 2000 എന്ന എഴുത്ത് കാണാവുന്നതാണ്. മങ്ങിയ ചിത്രം. നേരെ നോക്കിയാൽ ചിത്രം മാത്രമേ കാണു. 45 ഡിഗ്രി ചരിച്ചു നോക്കിയാൽ 2000 എന്ന അക്കം [...]

“സർവോപരി (രാജകുമാരൻ) മറ്റുള്ളവരുടെ ധനത്തിനുമേൽ കൈവയ് ക്കരുത് – കാരണം ആളുകൾ തങ്ങളുടെ പിതാവിന്റെ മരണദിനം മറന്നാലും പിതൃസ്വത്ത് മറക്കില്ല” – (നിക്കോളായ് മാക്കിയവല്ലി – ദ് പ്രിൻസ്) സ്വതന്ത്ര ഇന്ത്യയിലെ ഒരു നിർണായക ചരിത്ര ഘട്ടമായി ഇപ്പോഴത്തെ കറൻസിയുമായി ബന്ധപ്പെട്ട അവ്യവസ്ഥയെ ഭാവിയിൽ ചരിത്രകാരന്മാർ വിവരിച്ചേക്കാം. ഇപ്പോഴിറങ്ങുന്ന വാർത്താറിപ്പോർട്ടുകളും വിശകലനങ്ങളും ട്വീറ്റുകൾ, ഫേസ് ബുക് പോസ്റ്റുകൾ എന്നിവയും വീഡിയോ ക്ലിപ്പുകളും സൂക്ഷിച്ചു വയ്ക്കുന്നത് വർത്തമാന കാലത്തിന്റെ തീവ്ര പ്രതിസന്ധി ഭാവി തലമുറയ്ക്ക് മനസിലാക്കികൊടുക്കുവാനും ചരിത്ര പാഠങ്ങൾ രചിക്കുവാനും സഹായിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രഭാതം മുതൽ പ്രദോഷം വരെ തങ്ങളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകൾ മാറ്റി എടുക്കുവാൻ ബാങ്കുകളുടെ മുൻപിലെ വരികളിൽ ക്ഷമാപൂർവം [...]

cyrus-mistry-ouster-mystery

102 ബില്യൺ USD ആസ്തിയുള്ള ടാറ്റ സൺസ് ഗ്രൂപ്പ് അതിന്റെ എക്സിക്യൂട്ടിവ് ചെയര്മാൻ സൈറസ് മിസ്ട്രിയെ പുറത്താക്കിയത് ഈ ആഴ്ച കോര്പറേറ്റ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തുടർന്ന് ഡയറക്റ്റർ ബോർഡ് രത്തൻ ടാറ്റയെ നാലു മാസത്തേക്ക് ടാറ്റ ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി അവരോധിച്ചു. പൊതുവിൽ തൊഴിലാളികളോടും ജീവനക്കാരോടും മൃദു സമീപനം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്ന ടാറ്റ ബിസിനസ് സാമ്രാജ്യത്തിന്റെ ഈ മാറ്റം ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള പല ഊഹാപോഹങ്ങൾക്കും വഴിവച്ചു. ദീർഘകാലം ടാറ്റ സാമ്രാജ്യത്തെ നയിക്കുകയും വിജയത്തിനലിന്നു വിജയത്തിലേക്ക് ഉയർത്തുകയും മാറിയ ബിസിനസ് പരിതഃസ്ഥിതിയുടെയും സാങ്കേതിക വിദ്യയുടെയും വെല്ലുവിളികൾക്കിടയിൽ പതറാത്ത, ബിസിനസ് ലോകത്തു ഏറ്റവും നല്ല നേതൃത്വം കൊടുത്ത രത്തൻ ടാറ്റ 2012 വിരമിച്ചത് മുതലുള്ള നാലുവർഷം [...]