എന്റെ ഭാരതം / ട്രംപിന്റെ വിജയം ഇന്ത്യയ്ക്ക് ഗുണമാകുമോ?

ട്രംപിന്റെ വിജയം ഇന്ത്യയ്ക്ക് ഗുണമാകുമോ?

December 7, 2016

അടുത്ത യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്ക് എങ്ങനെ ഗുണകരമാകാം

Donald Trump to White House

കഴിഞ്ഞ രണ്ടു വ്യാഴവട്ടകാലത്തിനകത്ത് അമേരിക്കയിൽ നടന്നതിൽ ഏറ്റവും വാശിയേറിയതും അത്യന്തം നാടകീയത നിറഞ്ഞതുമായ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഒരു കൊടുങ്കാറ്റായി പ്രസിഡന്റ് ഓഫീസായ അവൽ ഓഫീസിലേക്ക് വിജയിക്കുകയുണ്ടായി. ഈ റിപ്പബ്ലിക്കൻ വിജയം മറ്റു ലോക രാഷ്ട്രങ്ങളെ പോലെ ഇന്ത്യയും യു എസ തെരഞ്ഞെടുപ്പിനെ ഉദ്വേഗത്തോടെ വീക്ഷിക്കുകയായിരുന്നു. ട്രംപിന്റെ വിജയം ഇന്ത്യയിൽ എങ്ങനെ പ്രതിഫലിക്കാൻ പോകുന്നു എന്നതിനെപ്പറ്റിയുള്ള ഒരു അവലോകനമാണ് ഈ ലേഖനം.

  • ട്രംപിന്റെ പ്രചാരണ വാഗ്ദാനങ്ങൾ വിശ്വസിക്കാമെങ്കിൽ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേക്കാം. ഇത് ഇന്ത്യ വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകര വിരുദ്ധ നിലപാടിന് ശക്തി പകരും. എന്നാൽ ഒരു രാഷ്ട്രമെന്ന നിലക്ക് മുതലാളിത്ത ചേരിയുടെ വാൻ ആയുധ മാർക്കറ്റായ പാകിസ്താനെതിരെ ശ്രദ്ധേയമായ നടപടികൾ ഉണ്ടാകാൻ സാധ്യത ഇല്ല.
  • റഷ്യയുമായി അന്താരാഷ്ട്രീയവും ഉഭയ കക്ഷി വ്യാപാരമുൾപ്പെടെ വിവിധ വിഷയങ്ങളിൽ ബന്ധം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം ഇന്ത്യക്ക്  ഗുണകരമായേക്കാം. റഷ്യയെ അടുത്ത സുഹൃത്തായി കണ്ടുവന്നിരുന്ന ഇന്ത്യക്ക് ആ ബന്ധം തുടർന്നുകൊണ്ട് പോകാനും മെച്ചപ്പെടുത്താനും ഇത് സഹായിച്ചേക്കാം.
  • ട്രംപ് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടി കുറക്കുകയാണെങ്കിൽ അത് ആ രാജ്യത്തുനിന്ന് ഇന്ത്യക്കു നേരെ നടത്തുന്ന സാമ്പത്തിക ഭീകര പ്രവർത്തനങ്ങൾക്ക് വിരാമമിടാൻ കാരണമാകാം. ഇന്ത്യയുടെ ദീർഘകാലമായുള്ള അഭ്യര്ഥനയുടെ സാക്ഷാത്കാരമായിരിക്കും ഇത്.
  •  അന്താരാഷ്ട്ര ഫോറങ്ങളിൽ ഇന്ത്യക്കെതിരെ ചൈനയുടെ പ്രതിരോധങ്ങളുടെ വെളിച്ചത്തിൽ മെച്ചപ്പെട്ട ഇന്ത്യ-യു എസ് ബന്ധം ഗുണകരമാകും. യു എൻ സുരക്ഷാ കൗൺസിൽ അംഗത്വ വിഷയം മുതൽ മസൂദ് അഹ്സർ, ജെയ്‌ഷെ മുഹമ്മദ് എന്നിങ്ങനെ ഇന്ത്യ വിരുദ്ധ ഭീകര സംഘടനകളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് വരെയുള്ള കാര്യത്തിൽ ഇന്ത്യയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചേക്കാം.
  • ട്രംപ് വാഗ്ദാനം ചെയ്യുന്ന അമേരിക്കൻ ഇന്ധന നയം പ്രാവർത്തികമായാൽ ഇന്ത്യൻ എണ്ണ പര്യവേഷണ കമ്പനികൾക്ക് അത് ഗുണകരമാകാം. പെട്രോളിയം ഉല്പാദനത്തിൽ അമേരിക്കയെ സ്വയം പര്യാപ്തമാക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗോള മാർക്കറ്റിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് വില സ്ഥിരത ഉറപ്പായാൽ ONGC യുടെ വിദേശ ഓപ്പറേഷൻ വിഭാഗത്തിന് വലിയ നേട്ടമായേക്കാം.
  • നിർമാണ ജോലികൾ തിരികെ യു.എസിൽ കൊണ്ടുവരുമെന്നാണ് ട്രംപിന്റെ മറ്റൊരു വാഗ്ദാനം. ഇത് ചൈന, തായ്‌വാൻ പോലെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കു തിരിച്ചടി ആയേക്കാമെങ്കിലും പുറം ജോലി കരാർ മേഖലയിൽ മെച്ചപ്പെട്ട വൈവിധ്യവൽക്കരണം നടന്നിട്ടുള്ള ഇന്ത്യയിൽ അമേരിക്കൻ നിർമാണ കരാർ ജോലികൾ കുറവായത് നമ്മെ ദോഷകരമായി ബാധിച്ചേക്കില്ല.
  • “ഇന്ത്യൻ ഹിന്ദു സമൂഹത്തിന് വൈറ്റ് ഹൌസിൽ ഒരു നല്ല സുഹൃത്തുണ്ടാകും.” ട്രംപ് തന്റെ രഞ്ഞെടുപ്പ് യോഗങ്ങളിലൊന്നിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇത് നമുക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ അല്ലാത്തത് നമുക്ക് യഥാർത്ഥത്തിൽ ഒരു സുഹൃത്ത് വൈറ്റ് ഹൌസിൽ ഉണ്ടാകുമോ എന്നതിനെപ്പറ്റി കാത്തിരുന്ന് കാണാം.