എന്റെ ഭാരതം / കറൻസി നിരോധനം-പ്രതീക്ഷകളും പ്രതിസന്ധികളും

കറൻസി നിരോധനം-പ്രതീക്ഷകളും പ്രതിസന്ധികളും

December 7, 2016

Currency Ban-Hopes and Shocks

500, 1000 രൂപ നോട്ടുകളുടെ നിരോധനം വരുത്ത്തിയ പ്രതീക്ഷകളും പ്രതിസന്ധികളും

ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ, കറൻസി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയുണ്ടായി. ഇപ്പോൾ ഈ നയത്തിന്റെ നേട്ടവും കോട്ടവും ആർക്കൊക്കെയാണെന്നു വിലയിരുത്തുന്ന തിരക്കിലാണ് സാമ്പത്തിക ലോകം.

നേട്ടം കൊയ്യുന്നവർ

2016 നവംബർ 8 വരെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 രൂപ, 1000 രൂപ എന്നീ കറൻസിനോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനം നടത്തി. ആത്യന്തികമായി ജനങ്ങൾക്ക് കറൻസിയിന്മേലുള്ള വിശ്വാസം ഒരു പരിധിവരെ നഷ്ടപ്പെടുത്തുകയും ബാങ്കിനു പുറത്ത് വച്ചിരിക്കുന്ന കറൻസികളുടെ മൂല്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടിയായിരുന്നു അത്. കറൻസിയിൽ ക്രയവിക്രയം നടത്തുന്ന അനേകം മേഖലകൾക്ക് താത്ക്കാലികമായും അനധികൃത സമ്പത്ത് കൈവശം വച്ചിരിക്കുന്നവർക്ക് അപരിഹാര്യവുമായ തിരിച്ചടി വരുത്തിവച്ചു പ്രസ്തുത ഉത്തരവ്.

എന്നാൽ അതെ സമയം പേയ് ടി എം, മോബി ക്വിക്ക്, ഫ്രീ ചേഞ്ച് തുടങ്ങിയ മൊബൈൽ വാലറ്റ് കമ്പനികൾ ഈ മാറ്റത്തിന്റെ ആനുകൂല്യം സ്വീകരിച്ചു് തങ്ങളുടെ നെറ്റ് വർക് വ്യാപിപ്പിയ്ക്കാൻ തയാറായാൽ പുതിയ നയത്തിന്റെ ഗുണഫലങ്ങൾ അവർക്കു വൻതോതിൽ കൊയ്യാനാകും. രാജ്യത്തെ ഒരു കറൻസിരഹിത സാമ്പത്തിക വ്യവസ്ഥിതിയാക്കാനുള്ള ഗവണ്മെന്റിന്റെ താത്പര്യം മുൻപുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ സാഹചര്യത്തിൽ ജനങ്ങൾ തങ്ങളുടെ ദൈനംദിന ഷോപ്പിംഗ്, റെയിൽ, റോഡ്, വിമാന ഗതാഗത ടിക്കറ്റുകൾ. മറ്റനേകം ആവശ്യങ്ങൾ എന്നിവക്ക് ഇലക്ട്രോണിക് ഷോപ്പിംഗ് ഉപയോഗിക്കും.

പ്രധാനമന്ത്രി ജൻ ധൻ യോജനവഴി രാജ്യത്തെ ജനങ്ങളെ മുഴുവൻ ബാങ്കിങ് വ്യവസ്ഥയിൽ ബന്ധിപ്പിക്കുക എന്ന ഗവർമെന്റ് ലക്‌ഷ്യം ഫലപ്രാപ്തിയിൽ എത്തിക്കാൻ ഈ നയത്തിന് കഴിയും.കൂടുതൽ കൂടുതൽ ആളുകൾ കറൻസിരഹിത ഇടപാടുകൾക്കായി മുൻപോട്ടു വരും എന്നുറപ്പാണ്.

കറൻസി അസാധുവാക്കൾ നയം വഴി ഗവണ്മെന്റിന്റെ പക്കൽ നിയമ സാധുതയുള്ള ധാരാളം പണം നികുതിയായി എത്തിച്ചേരുമെന്നുള്ളതാണ് ഈ നയത്തിന്റെ മറ്റൊരു ഗുണം. ഇങ്ങനെയുള്ള പണം ഇന്ത്യയുടെ അടിസ്ഥാന സൗകര്യ, സാമൂഹ്യ വികസന മേഖലയിൽ കൂടുതൽ മുതൽ മുടക്കു നടത്താൻ ഗവണ്മെന്റിന്റെ സഹായിക്കും.

നഷ്ടം സഹിക്കുന്നവർ

കറന്സിയെ വലിയ തോതിൽ ആശ്രയിക്കുന്ന എല്ലാ വിഭാഗങ്ങളെയും പുതിയ നയം വലിയ തോതിൽ ബാധിക്കും.

റിയൽ എസ്‌റ്റേറ്റ്

സെക്കണ്ടറി മാർക്കറ്റുകളായ റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളാണ് കറൻസി പിൻവലിക്കൽ മൂലം ഏറ്റവും നഷ്ടം സഹിക്കുക. ഇടപാടുകളിൽ ഭൂരിഭാഗവും ക്യാഷിൽ നടത്തുന്ന ഈ മേഖലയാണ് ഏറ്റവും കൂടുതൽ കള്ളപ്പണം സ്വീകരിക്കുന്നത്. ലാഭത്തിനുവേണ്ടി നിക്ഷേപം നടത്തുന്ന ആളുകൾ കൊടുക്കുന്ന പണം കണക്കിൽ കൊള്ളിക്കാതെ ഈ മേഖലയിലുള്ളവർ ഉപയോഗിക്കുന്നു.

നിർമാണ വ്യവസായികൾ കരാറുകാർക്കും അവർ ഉപ കരാറുകാർക്കും മിക്കവാറും കറൻസിയിൽ പണം കൊടുക്കുന്നു. ഈ മേഖല പൂർണ്ണമായും ഹൃസ്വ കാലവും ദീർഘ കാലവും പണദൗർലഭ്യം നേരിടും.പല സ്ഥാപനങ്ങളും പൂട്ടൽ ഭീഷണി നേരിടുകയോ കേസുകളിൽ പെടുകയോ ചെയ്യും. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ വില തകർച്ചക്ക് വഴിവയ്ക്കുകയും എന്നാൽ പിന്നീട് അനിവാര്യമായ തിരുത്തലിലേക്ക് നയിക്കുമായും ചെയ്യും. ഈ മേഖല കറന്സിരഹിത മേഖലയായി രൂപമാറ്റം സംഭവിക്കാൻ സഹായിക്കുകയും ചെയ്യും.

സ്വർണആഭരണ വ്യാപാര മേഖല

റിയൽ എസ്റ്റേറ്റ് പോലെത്തന്നെ കള്ളപ്പണം വളെരെയധികം വന്നുകുമിയുന്ന ഒരു മേഖലയാണ് സ്വർണവജ്രആഭരണ വ്യാപാര മേഖല.രാജ്യത്തെ പ്രധാന കറന്സികളായിരുന്ന പഴയ 1000 രൂപയും 500 രൂപയും തിരോധാനം ചെയ്യുന്നതോടെ ഈ മേഖലയിലെ കച്ചവടം തത്കാലത്തേക്കെത്തെങ്കിലും മന്ദീഭവിക്കും. എന്നാൽ സ്വർണത്തിന്റെ വിലയെ ആഭ്യന്തര കാരണങ്ങൾ സ്വാധീനിക്കാൻ സാധ്യത താരതമ്യേന കുറവാണ്. അതേസമയം ഭാവിയിൽ ഇടപാടുകൾ ക്യാഷ് രഹിത ഇടപാടിലൂടെയോ കണക്കു കാണിച്ച ഇടപാടിലൂടെയോ നടക്കും. ഈ മേഖലയിൽ നിന്നുള്ള ഗവർമെന്റ് വരുമാനം വർധിക്കുകയും ചെയ്യും.

ഓഹരി വിപണി/ ധന വിനിമയ വിപണി

ഓഹരിധന വിനിമയ വിപണികൾ ഹ്രസ്വകാലം നഷ്ടം സംഭവിക്കുമെങ്കിലും പിന്നീട് സുസ്ഥിരമാകുവാനുള്ള സാധ്യതയാണ് കാണുന്നത്. ഓഹരി വിപണിയിൽ വ്യവഹരിക്കുന്ന കണക്കു കാണിക്കാത്ത പണ സ്രോതസുകൾ വറ്റിപ്പോകാനും ഇത് ഇടയാക്കും.

സിനിമയും വിനോദ മേഖലയും

അനധികൃതമായ ധാരാളം പണം അതിന്റെ പങ്കാളികൾക്കിടയിൽ മാത്രം പ്രവഹിക്കുന്ന ഒരു മേഖലയാണ് സിനിമയും വിനോദ മേഖലകൾ. നിർമാണത്തിലിരിക്കുന്ന സിനിമകളെ ഈ നയം കാര്യമായി ബാധിക്കും.- പലവയും പൂർത്തിയാക്കാൻ തന്നെ സാധിക്കുകയില്ല. എന്നാൽ ഹ്രസ്വ കാലത്തിനു ശേഷം ഈ മേഖല മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് തിരിച്ചുവരവ് നടത്തും.

മൊത്ത കച്ചവടക്കാരും ഉത്പന്ന മാർക്കറ്റുകളും

ഉത്പന്നങ്ങൾ മൊത്ത ക്രയവിക്രയം നടത്തുന്നവർ മുതൽ താഴെത്തട്ടിലുള്ള കൃഷിക്കാർ വരെ പ്രതികൂലമായി ബാധിക്കുന്നവരുടെ പട്ടികയിൽ വരും. എന്നാൽ ക്രമാനുഗതമായി ഈ മേഖലക്കാർ ബാങ്കിങ്ങുമായി തങ്ങളുടെ ഇടപാടുകൾ ബന്ധിപ്പിക്കും.

രാഷ്ട്രീയ പാർട്ടികൾ

പുതിയ നയം സമൂലം ബാധിച്ചവരിൽ രാഷ്ട്രീയ പാർട്ടികളും വരും. ക്യാഷ് നിർഗമനത്തിൽ ഒരു പ്രധാന ചാനലുകളായ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പുകൾ നേരിടുന്നത് ഭാരിച്ച ചെലവാണ്. അങ്ങനെ വിവിധ മാര്ഗങ്ങളിൽനിന്നും ശേഖരിച്ചു അടുക്കി വച്ചിരിക്കുന്ന പണം ഇപ്പോൾ ഉപയോഗ ശൂന്യമായി തീരും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഉപയോഗ ശൂന്യമായ പണവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ശ്രമകരമായ ജോലി ആയിരിക്കും.

പുതിയ 2000 രൂപ മൂല്യമുള്ള കറൻസിയുടെ രംഗപ്രവേശം കള്ളപ്പണത്തിന്റെ തിരിച്ചുവരവിനുള്ള ഒരു ജനാല തുറന്നിടുന്നു. 1978 ജനതാ ഗവൺമെന്റിന്റെ കാലത്ത് 5000, 10000 രൂപ നോട്ടുകൾ അസാധുവാക്കിയത് കള്ളപ്പണം തടയുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ അത് പൂർവാധികം ശക്തിയോടെ തിരിച്ചുവന്നുവെന്നത് ചരിത്ര വസ്തുതയാണ്.