എന്റെ ഭാരതം / 2017ലെ നീറ്റ് (NEET) പരീക്ഷകൾ

2017ലെ നീറ്റ് (NEET) പരീക്ഷകൾ

December 19, 2016

2017 ലെ NEET പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ. നീറ്റ് അപേക്ഷാ ഫാറം, പരീക്ഷാ തീയതി, സിലബസ്, യോഗ്യതാ മാനദണ്ഡങ്ങൾ, കട്ടോഫ്, റിസൾട്ട് എന്നീ വിവരങ്ങൾ മലയാളത്തിൽ നൽകുന്ന ഏക വെബ്സൈറ്റ്.

എന്താണ് നീറ്റ്?

മെഡിക്കൽ കരിയർ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഹയർ സെക്കണ്ടറി/സീനിയർ സെക്കണ്ടറി വിദ്യാർഥിയാണോ നിങ്ങൾ? മുൻ വർഷങ്ങളിലെ അപേക്ഷിച്ച് അനിശ്ചിതത്വം വളരെയധികം നിലനിൽക്കുന്ന വർഷമാണിത്. വരും വര്ഷം എല്ലാ മെഡിക്കൽ കോളജുകളിലേക്കും അഡ്മിഷൻ നീറ്റ് (National Eligibility Cum Entrance Test) പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക.

 

നീറ്റ് (National Eligibility Cum Entrance Test) MBBS, BDS എന്നീ അണ്ടർഗ്രാഡുവേറ്റ് കോഴ്സുകളിലേക്കും MD, MS എന്നീ പോസ്റ്റുഗ്രാഡുവേറ്റ് മെഡിക്കൽ കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ്. സി ബി എസ് ഇ (Central Board of Secondary Education) ആണ് ഈ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

 

നീറ്റ് പരീക്ഷ നിലവിൽ വരുന്നതോടെ മുൻ വര്ഷങ്ങളിലേതുപോലെ AIPMT (അഖിലേന്ത്യാ മെഡിക്കൽ പരീക്ഷ) യും വിവിധ സംസ്ഥാനങ്ങളുടെ മെഡിക്കൽ പരീക്ഷകളും വ്യക്തിഗത കോളജുകളും യൂണിവേഴ്സിറ്റികളും നടത്തുന്ന പരീക്ഷകൾ,, പ്രൈവറ്റ് മാനേജ്മെന്റുകളുടെ സംഘടനകൾ നടത്തുന്ന പരീക്ഷകൾ എന്നിവ ഉണ്ടായിരിക്കുകയില്ല.

 

ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ റിസേര്ച്ച് ചണ്ഡീഗഡ്, ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റഗ്രാഡുവേറ്റ് മെഡിക്കൽ എഡ്യൂകേഷൻ & റിസർച്ച് (JIPMER) എന്നിവയിലെ എം ബി ബി എസ്, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നീറ്റിന്റെ പരിധിക്ക് വെളിയിലായിരിക്കും.

നീറ്റ് എം ബി ബി എസ് – 2017

2007 ലെ നീറ്റ് ഫോർ അണ്ടർ ഗ്രാഡുവേറ്റ് പരീക്ഷ എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി നടത്തും. സി ബി എസ് സി ആണ് പരീക്ഷ രാജ്യവ്യാപകമായി നടത്തുക. അപേക്ഷ അയക്കേണ്ട മാസം 2016 ഡിസംബർ ആയിരിക്കും. NEET 2017 പരീക്ഷ 2017 ഏപ്രിൽ രണ്ടാം പാദത്തിലോ മെയ് ആദ്യമോ നടക്കും. റാങ്ക് ലിസ്റ്റുകൾ മെയ് അവസാനമോ ജൂൺ ആദ്യമോ പുറത്തുവിടും.

നീറ്റ് പരീക്ഷകൾ – സംഗ്രഹ വിവരങ്ങൾ
പരീക്ഷയുടെ പേര് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET)
പരീക്ഷാ നടത്തിപ്പ് സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ (സി ബി എസ് സി)
അണ്ടർഗ്രാഡുവേറ്റ് പരീക്ഷകൾ എം ബി ബി എസ്, ബി ഡി എസ്
പോസ്റ്റഗ്രാഡുവേറ്റ് കോഴ്സുകൾ എം എസ്, എം ഡി, പി ജി ഡിപ്ലോമ കോഴ്സുകൾ
യു ജി പരീക്ഷാ നടത്തിപ്പ് ഓൺലൈൻ
പി ജി പരീക്ഷാ നടത്തിപ്പ് ഓൺലൈൻ
പരീക്ഷാ ചോദ്യങ്ങൾ ഒറ്റ ശരിയുത്തരമുള്ള മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങൾ
ചോദ്യങ്ങളുടെ എണ്ണം യു ജി 180
ചോദ്യങ്ങളുടെ എണ്ണം പി ജി 300
പരീക്ഷാ തിയതി – യു ജി മെയ് 2017 (തീയതി പിന്നീട് അറിയിക്കും)
പരീക്ഷാ തിയതി പി ജി ഡിസംബർ 6 – 13 2016

 

നീറ്റ് 2017 യോഗ്യതാ മാനദണ്ഡങ്ങൾ

ദേശീയത ഇന്ത്യൻ പൗരൻ അല്ലെങ്കിൽ വിദേശ ഇന്ത്യൻ പൗരൻ
കുറഞ്ഞ പ്രായം ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം.
കൂടിയ പ്രായം ജനറൽ വിഭാഗത്തിൽ പെടുന്നവർ 25 വയസ് കഴിഞ്ഞിട്ടുണ്ടാവരുത്. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾ 30 വയസ് കഴിഞ്ഞിട്ടുണ്ടാകാൻ പാടില്ല.
യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി / ബയോടെക്നോളജി എന്നീ വിഷയങ്ങളും ഇംഗ്ലീഷും ഉൾപ്പെടുന്ന ഗ്രൂപ്പിൽ 10 +2 പാസായിട്ടുള്ള ആളോ ഈ വര്ഷം പരീക്ഷ എഴുതാൻ തയാറെടുക്കുന്ന ആളോ ആയിരിക്കണം.
മിനിമം ശതമാന യോഗ്യത പിസിബി ഗ്രൂപിൽ ജനറൽ വിഭാഗത്തിൽ പെടുന്നവർ 50 ശതമാനം, വികലാംഗർ 45 ശതമാനം, എസ്‌സി/ എസ് ടി/ ഒബിസി വിഭാഗക്കാർ 40 ശതമാനം മാർക്ക് നേടിയവരായിരിക്കണം.