എന്റെ ഭാരതം / 2017 ലെ കേരള പി എസ് സി പരീക്ഷകൾ

2017 ലെ കേരള പി എസ് സി പരീക്ഷകൾ

December 17, 2016

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനയുടെ 320(3) വകുപ്പ് പ്രകാരം വിവിധ വിഷയങ്ങളിൽ ഗവണ്മെന്റിനെ ഉപദേശിക്കാൻ പി എസ് സി ക്ക് അധികാരമുണ്ട്. സംസ്ഥാന ഗവൺമെന്റ് സർവീസിൽ ഉണ്ടാകുന്ന ഉദ്യോഗങ്ങൾ ബന്ധപ്പെട്ട അധികാരികൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച് ക്‌ളാസിഫൈ ചെയ്ത് പരസ്യപ്പെടുത്തുന്നതിനും അപേക്ഷകൾ ക്ഷണിക്കുന്നതിനും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷക്കിരുത്തുക, പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, യോഗ്യരായ ഉദ്യോഗാർത്ഥികളെ റാങ്ക് അടിസ്ഥാനത്തിലും സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തിലും തെരഞ്ഞെടുത്ത് ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളിലേക്ക് അയക്കുകയുമാണ് പി എസ് സി യുടെ ഉത്തരവാദിത്തം.

പി എസ് സി യുടെ ആസ്ഥാനം തിരുവനന്തപുരത്ത് പട്ടത്താണ്.

 

ഉദ്യോഗാര്ഥികള്ക്കുള്ള നിർദേശങ്ങൾ

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഒഴിവുകൾക്കനുസരിച്ചു മാത്രം അപേക്ഷകൾ അയക്കുക. അപേക്ഷാഫാറത്തിലെ കോലങ്ങൾ ശൂന്യമായി വിടരുത്. അപൂർണമായ അപേക്ഷകൾ നിരസിക്കും. ഒഴിവുകൾ പരസ്യപ്പെടുത്തി വർഷത്തെ ജനുവരി ഒന്നാം തിയതി അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ വയസ് കണക്കാക്കുക. പട്ടികജാതി/ പട്ടികവർഗ അപേക്ഷകർക്ക് അഞ്ചു വർഷവും ഓ ബി സി വിഭാഗത്തിൽ പെട്ടവർക്ക് മൂന്നു വർഷവും ഉയർന്ന പ്രായ പരിധിയിൽ ഇളവ് അനുവദിക്കും.

അപേക്ഷ അയക്കേണ്ട അവസാന തിയതിക്ക് മുൻപ് നിങ്ങൾക്ക് ആവശ്യമായ യോഗ്യത നേടിയിരിക്കണം. ജില്ലാതല നിയമനങ്ങൾക്ക് അപേക്ഷിക്കുന്നവർക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുവാൻ അർഹതയില്ല. അപേക്ഷകർ അപേക്ഷാഫാറത്തിന്റെ ബാർ കോഡ് നമ്പർ ഭാവിയിലേക്ക് സൂക്ഷിച്ചു വെക്കേണ്ടതാണ്. പ്രത്യേകിച്ച് ആവശ്യപ്പെട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ കോപ്പിയോ ഒറിജിനലോ മറ്റു രേഖകളോ അയക്കേണ്ടതില്ല.

 

കേരളം  – 2017 പി എസ് സി പരീക്ഷകൾ

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2017 ൽ നടത്തുന്ന വിവിധ പരീക്ഷകൾ, ജോലി അറിയിപ്പുകൾ, റാങ്ക് ലിസ്റ്റ്, ഇന്റർവ്യൂ തീയതി, മറ്റ് അറിയിപ്പുകൾ എന്നിവക്ക് സന്ദർശിക്കുക.

2017 ജനുവരി പരീക്ഷാ കലണ്ടർ

ജനുവരി 2017 പരീക്ഷകളുടെ വിശദ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

2017 ജനുവരിയിൽ നടക്കുന്ന PSC പരീക്ഷകൾ

 

2017 ഫെബ്രുവരിയിൽ നടക്കുന്ന PSC പരീക്ഷകൾ

കാറ്റഗറി നം തീയതി സമയം ജോലിയുടെ പേര് സ്ഥാപനം
197/16 01/02/2017 ബുധൻ 7.30 AM to 9.30 AM ജൂനിയർ അസിസ്റ്റന്റ് – ജനറൽ കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ
198/16 01/02/2017 ബുധൻ 07.30 AM to 09.15 AM ജൂനിയർ അസിസ്റ്റന്റ് കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ -പാർട്ട് 2 സൊസൈറ്റി കാറ്റഗറി
198/16 02/02/2017 വ്യാഴം 7.30 AM to 09.15 AM ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി കേരള ഹയർ സെക്കന്ററി എഡ്യൂക്കേഷൻ
242/16 03/02/2017 വെള്ളി 07.30 AM to 09.15 AM റെഫ്രിജറേഷൻ മെക്കാനിക് (യു.ഐ പി) മെഡിക്കൽ സെർവിസ്സ് വകുപ്പ്
284/16 03/02/2017 വെള്ളി 07.30 AM to 09.15 AM റെഫ്രിജറേഷൻ മെക്കാനിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
247/16 04/02/2017 ശനി 01.30 PM to 03.15 PM ജൂനിയർ ലാബ് അസിസ്റ്റന്റ് ഹെൽത്ത് സർവീസ്
236/16 4/02/2017 ശനി 01.30 PM to 03.15 PM ഫീൽഡ് അസിസ്റ്റന്റ് ഹെൽത്ത് സർവീസ്
289/16 04/02/2017 ശനി 01.30 PM 03.15 PM ഹൗസ് കീപ്പർ (സ്ത്രീ) ഹെൽത് സെർവിസ്സ്
363/16 04/02/2017 ശനി 01.30 PM to 03.15 PM ലബോറട്ടറി അസിസ്റ്റന്റ് (സ്‌പെ.റി. എസ് ടി ) കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസം
525/12 7/02/2017 ചൊവ്വ 07.30 AM to 09.05 AM സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഈ/ സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് II ഡിക്റ്റേഷൻ ടെസ്റ്റ് കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമി
199/16 08/02/2017 ബുധൻ 07.30 AM to 09.15 AM ഹൈ സ്‌കൂൾ അസിസ്റ്റന്റ് (അറബി) വിദ്യാഭ്യാസ വകുപ്പ്
656/14 9/02/2017 വ്യാഴം 07.30 to 09.15AM ഡി ടി പി ഓപ്പറേറ്റർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ്
485/15 10/02/2017 വെള്ളി 07.30AM to 09.15AM ജൂനിയർ സയന്റിഫിക് ഓഫീസർ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി
432/14 14/02/2017 ചൊവ്വ 07.30AM to 09.05AM സ്റ്റെനോ ടൈപ്പിസ്റ്റ് ഡിക്റ്റേഷൻ ടെസ്റ്റ് കേരള ഷിപ്പിംഗ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ കോർപറേഷൻ
166/16 15/02/2017 ബുധൻ 07.30AM to 09.15AM ഹൈസ്കൂൾ അസിസ്റ്റന്റ് (സംസ്‌കൃതം) വിദ്യാഭ്യാസ വകുപ്പ്
222/16 16/02/2017 വ്യാഴം 07.30 AM to 09.15 AM മഷിനിസ്റ് ഭൂജല വകുപ്പ്
409/15 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ -പെഡോഡോന്റിക്‌സ് കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
479/15 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫെസർ-പ്രോസ്‌തോ ഡോന്റിസ്റ് കേരളം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
486/15 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
86/16 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോഡോന്റിക്സ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
87/16 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൺസർവേറ്റീവ് ഡെന്റിസ്ട്രി കേരള മെഡിക്കൽ വിദ്യാഭാസ വകുപ്പ്
88/16 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒരാൾ ആൻഡ് മാക്സിലോഫാക്കൽ സർജറി കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
114/16 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി കേരള മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ്
157/16 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്റ്ററി കേരള മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ്
158/16 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോ ഡോന്റിക്സ് കേരള മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ്
139/16 17/02/2017 വെള്ളി 07.30AM to 09.15AM അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി (NCA വിജ്ഞാപനം) മെഡിക്കൽ വിദ്യാഭ്യാസം (ഡെന്റൽ കോളജുകൾ)
224/16 8/02/2017 ശനി 01.30 PM to 03.15 PM കൂലി വർക്കർ കേരള ജല ഗതാഗത വകുപ്പ്
266/16 18/02/2017 ശനി 01.30 PM to 03.15 കൂലി വർക്കർ (NCA വിജ്ഞാപനം) കേരള ജല ഗതാഗത വകുപ്പ്
297/16 18/02/2017 ശനി 01.30 PM to 03.15 PM ലാസ്‌റ് ഗ്രേഡ് വർക്കർ ( SC/ST സ്‌പെ റി.) വിവിധ വകുപ്പുകൾ
354/16 18/02/2017 ശനി 01.30 PM to 03.15 PM റിസേർവ് വാച്ചർ/ ഡിപ്പോ വാച്ചർ / സർവേ ലാസ്കർ /ടി.ബി. വാച്ചർ / ബാങ്‌ലോ വാച്ചർ /ഡിപ്പോ ആൻഡ് സ്റ്റേഷൻ വാച്ചർ / പ്ലാനറ്റേഷൻ വാച്ചർമാർ /മൈസ്ത്രിമാർ / ടിംബർ സൂപ്പർവൈസർ /ടോപ്പ് വാർഡൻ / താണ വാച്ചർ / ഡിസ്‌പെൻസറി വാച്ചർ വനം വകുപ്പ്
495/15 21/02/2017 ചൊവ്വ 07.30 AM to 09.15 AM ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്-മെക്കാട്രോണിക്‌സ്) ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പ്
45/16 22/02/2017 ബുധൻ 07.30 AM to 09.15 AM ജൂനിയർ ഇൻസ്ട്രക്ടർ ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പ്
16/16 23/02/2017 വ്യാഴം 07.30 AM to 09.15 AM ജൂനിയർ ഇൻസ്‌ട്രുക്ടർ (ഇലെക്ട്രോപ്ലേറ്റർ) ഇൻഡസ്ട്രിയൽ ട്രെയിനിങ്
236/16 25/02/2017 ശനി 01.30 PM to 03.15 PM ഫീൽഡ് അസിസ്റ്റന്റ് ഹെൽത്ത് സർവീസ് വകുപ്പ്