എന്റെ ഭാരതം / കരുൺ നായർ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

കരുൺ നായർ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

December 21, 2016

karun-nair

2016 ഡിസംബർ 19 ചരിത്ര ദിവസമായിരുന്നു. കരുൺ നായർ എന്ന ചെറുപ്പക്കാരൻ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി തികക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 303 റൺസ് തികച്ചു നോട്ടൗട്ടായി. വമ്പൻ പ്രതീക്ഷ നൽകുന്ന ഈ താരത്തിന്റെ എടുത്തുപറയേണ്ട നേട്ടങ്ങൾ ഇവിടെ വിവരിക്കുന്നു.

രാജസ്ഥാനിലെ ജോധ്‌പൂരിൽ ജനിച്ച മലയാളി ക്രിക്കറ്റ് താരം പിന്നീട് പിതാവ് കലാധരൻ നായർ കര്ണാടകത്തിലേക്ക് ജോലിസംബന്ധിച്ച് മാറിയതോടെ ബാംഗ്ലൂരിൽ വളർന്നു. കർണാടകത്തിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചു പ്രശസ്തനായി. ഇപ്പോൾ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു.

1991 ഡിസംബർ 6 ന് ചെങ്ങന്നൂർ സ്വദേശി കലാധരൻ നായരുടെയും പ്രേമ നായരുടെയും മകനായി ജനിച്ചു. ഒരു മെക്കാനിക്കൽ എൻജിനീയറായ പിതാവ് കലാധരൻ നായർ കരൺ ജനിക്കുമ്പോൾ ജോധ്പുരിൽ ആയിരുന്നു. പിന്നീട് ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റമായി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മ്യൂസിക്കൽ ഫൗണ്ടൈന്റെ മാനേജരായി അച്ഛൻ ജോലിചെയ്തിരുന്നതാണ് കരണിന് ക്രിക്കറ്റ് സ്റ്റേഡിയത്തോടുള്ള ബന്ധം ശക്തമാക്കിയത്. അമ്മ പ്രേമ സ്കൂൾ ടീച്ചറാണ്. മൂത്ത സഹോദരി ശ്രുതി കാനഡയിൽ താമസിക്കുന്നു.

ബാംഗ്ലൂർ ചിന്മയ സ്‌കൂളിൽ വിദ്യാഭ്യാസമാരംഭിച്ച കരൺ നാലാം സ്റ്റാൻഡേർഡിനു ശേഷം ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ പഠിച്ചു. 10 വയസുള്ളപ്പോൾ കരൺ ക്രിക്കറ്റ് കളി തുടങ്ങി. വലതുകൈക്കാരനായ കരൺ രഞ്ജി ട്രോഫിയിൽ കര്ണാടകത്തെ പ്രതിനിധീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സിന് വേണ്ടിയും പിന്നീട് രാജസ്ഥാൻ റോയൽസിന് വേണ്ടിയും കളിച്ചു. 2016 ൽ ഡൽഹി ഡെയർഡെവിൾസിൽ ചേർന്നു.

ഡിസംബർ 18 ലെ നേട്ടം 25 വയസുള്ള കരുണിന്റെ മൂന്നാം ടെസ്റ്റ് കളിയിൽ നിന്നാണ്. ആദ്യത്തെ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്സ്മാനാണ് കരുൺ. (മുൻപ് ഗാരി സോബേഴ്‌സും ബോബ് സിംപ്സനുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്).

പന്ത്രണ്ടു വർഷവും എട്ടു മാസവും മുൻപ് വിരേന്ദർ സെഹ്‌വാഗാണ് ഇതിനു മുൻപ് ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യൻ ബാറ്റ്സ്മാൻ. പാകിസ്താനെതിരെ മുൾത്താണിലാണ് സെഹവാഗ്‌ അന്ന് ഈ നേട്ടം കൈവരിച്ചത്.

ക്രമത്തിൽ അഞ്ചാം സ്ഥാനത്തുനിന്ന് ബാറ്റിംഗിന് ഇറങ്ങി 300 റൺസ് എടുക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്ററാണ് കരൺ. പ്രഥമ ടെസ്റ്റിൽത്തന്നെ സെഞ്ച്വറി നേടുന്ന ആദ്യത്തെ ക്രിക്കറ്ററാണ് കരുൺ.

“Yay ! Welcome to the 300 club @karun126 . It was very lonely here for the last 12 years 8 months. Wish you the very best Karun.Maza aa gaya!” വിരേന്ദർ സഹവാഗ്‌ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കാരുണിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റുചെയ്തു: “Congratulations on the historic triple century @karun126! We all are delighted & proud of your remarkable feat.”

2016 ജൂൺ 11-നാണ് കരുൺ ആദ്യമായി ഏകദിന ക്രിക്കറ്റിൽ കളിക്കുന്നത്. സിംബാബ്‍വെക്കെതിരെ അന്ന് അദ്ദേഹം കളിച്ചു.