എന്റെ ഭാരതം / ഇന്ത്യയുടെ ഗ്രാമീണ പുനരുദ്ധാരണം മിഥ്യയോ?

ഇന്ത്യയുടെ ഗ്രാമീണ പുനരുദ്ധാരണം മിഥ്യയോ?

December 7, 2016

is-the-governments-rural-thrust-really-working

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം എഴുപതു വർഷങ്ങൾക്കിപ്പുറം രാജ്യത്തിൻറെ നഗര-ഗ്രാമ അസമത്വം പതിന്മടങ്ങു് വർധിക്കുകയാണുണ്ടായത്. മാറിമാറി വരുന്ന സർക്കാരുകൾ ഈ അസമത്വം കുറച്ചുകൊണ്ടുവരുന്നതിനെപ്പറ്റി വളരെയധികം ചർച്ചചെയ്യുകയും നിരവധി പദ്ധതികൾ ഗ്രാമീണ ഉദ്ധാരണത്തിനായി കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ നഗരവാസികളുടെ ജീവിത നിലവാരത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗ്രാമീണരുടെ ജീവിതം ഇന്നും ക്ലേശകരമാണ്.

 

th

കേന്ദ്രമോ സംസ്ഥാനങ്ങളോ ഭരിച്ചിട്ടുള്ള ഏതു രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കൾ തങ്ങളുടെ ഭരണകാലത്തെ ഗ്രാമീണ വികസനത്തെപ്പറ്റി ആത്മപ്രശംസ നടത്തുമെന്നതിൽ സംശയമില്ല. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക കാലത്തു പ്രതീക്ഷിക്കുന്നതിൽനിന്നും ബഹുദൂരം പിന്നിലാണ്.

മിക്ക പ്രദേശങ്ങളിലും ബാഹികമായി ജീവിതം ഏതാനും ദശകങ്ങൾക്ക് മുന്പുണ്ടായിരുന്നതിനേക്കാൾ മാറിയിട്ടുണ്ടെന്നു കാണാവുന്നതാണ്. കൂടുതൽ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, മിക്ക വീടുകളിലും ടെലിവിഷൻ ഉണ്ട്, കൂടുതൽ ചെറുപ്പക്കാർ ജീൻസും മറ്റു ആധുനിക വസ്ത്രങ്ങളും ഉപയോഗിക്കുന്നു, മുൻപ് ചെളികൊണ്ടു വീട് നിർമിച്ചിരുന്നു സ്ഥാനത്തു ഇഷ്ടികയും സിമെന്റും ഉപയോഗിച്ചുള്ള വീടുകൾ നിർമിക്കുന്നു എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടായതായി കാണാം.

യഥാർത്ഥത്തിൽ ഗ്രാമീണ ഇന്ത്യയിൽ അടിസ്ഥാന വികസനം ഉണ്ടായിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇപ്പോഴും ജനങ്ങൾ നഗരങ്ങളിലേക്കും അർദ്ധ നഗരങ്ങളിലേക്കും കുടിയേറുന്നു? എന്തുകൊണ്ട് ചൈനയിലേതുപോലെ കാർഷിക വിപ്ലവം ഇന്ത്യയിൽ ഫലപ്രദമായില്ല? (ചൈന കാർഷിക വിപ്ലവം മൂന്നു ദശാബ്ദം കൊണ്ട് ലക്ഷ്യമിട്ട ഫലം കൈവരിച്ചുവെന്ന് കണക്കുകൾ കാണിക്കുന്നു.) ഇന്ത്യാ ഗവണ്മെന്റ് ലക്ഷ്യമിടുന്ന ഗ്രാമീണ പുനരുദ്ധാരണം കൈവരിക്കാനാകാത്ത മിഥ്യയാണോ അതോ നമ്മുടെ ഗ്രാമീണ നയം തന്നെ തെറ്റിപ്പോയോ?

സ്ഥിതിവിവര കണക്കുകളും സർവേകളും

നമ്മുടെ മുൻപിൽ ഗവണ്മെന്റിന്റെ രണ്ടു വ്യത്യസ്ത സ്ഥാപനങ്ങളായ ദേശിയ സെൻസസും ദേശിയ സാമ്പിൾ സർവേ ഓഫീസും (NSSO) നൽകുന്ന സ്ഥിതിവിവര കണക്കുകൾ വ്യസ്ത്യസ്ത ചിത്രങ്ങൾ അവതരിപ്പിക്കുന്നു.

ജനസംഖ്യാ സെൻസസിന്റെ 1999-2001 ലെയും 2011-2012 ലെയും സർവേ വിവരങ്ങൾ ഗ്രാമീണ ഇന്ത്യയുടെ ജീവിത നിലവാരത്തെപ്പറ്റി പുരോഗമനോന്മുഖമായചിത്രം സൃഷ്ടിക്കാനുതകുന്ന വിവരങ്ങൾ അവതരിപ്പിക്കുന്നു. മേൽ പ്രതിപാദിച്ച കഴിഞ്ഞ ദശകത്തിലെ കണക്കുപ്രകാരം 2001ൽ 234.10 ദശലക്ഷം പേർ കാർഷിക മേഖലയിൽ പണിയെടുത്തിരുന്ന സ്ഥാനത്ത് 2011 ആയപ്പോഴേക്കും 236 ദശലക്ഷം പേർ പണിയെടുക്കുന്നു. ഇത് കാണിക്കുന്നത് ഗ്രാമീണ മേഖലയിലെ കാർഷിക തൊഴിൽ കൂടുതൽ ആകര്ഷകമാകുന്നുവെന്നും കൂടുതൽ പേർ പ്രത്യക്ഷമായോ പരോക്ഷമായോ കാർഷിക വൃത്തിയിലേക്കു തിരിയുന്നുവെന്നുമാണ്.

എന്നാൽ ഇതേ കാലയളവിലെ NSSO കണക്ക് കാർഷിക തൊഴിലിൽ 240 ദശലക്ഷത്തിൽ നിന്ന് 224 ദശലക്ഷമായി കുറഞ്ഞതായി കാണിക്കുന്നു. ഇത് തെളിയിക്കുന്നത് ഗ്രാമീണ മേഖലയിലെ വരുമാനം കുറയുന്നുവെന്നും ഇതുമൂലം കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് തൊഴിൽ തേടി കുടിയേറുന്നുമല്ലേ?

ഗ്രാമങ്ങളിൽ ജീവിക്കുന്ന രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ഉപജീവന മാർഗമാക്കി സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഗ്രാമീണ മേഖലയിൽ നടക്കുന്ന ഏതു വികസന പ്രവർത്തിയും ജനങ്ങളുടെ ജീവിത നിലവാരവും സാമ്പത്തിക ഉന്നതിയും ഉറപ്പാക്കുന്നതായിരിക്കണം. വികസന പ്രവർത്തനങ്ങളുടെ ഗുണപരമായ ഫലപ്രാപ്തി ഉയർന്ന വരുമാനവും അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരവും കാർഷിക വൃത്തിയിൽനിന്നു മെച്ചപ്പെട്ട നേട്ടവും കൈവരിക്കുന്നതിന് സഹാഹിച്ചിരുന്നുവെങ്കിൽ ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നതിന് പകരം മറിച്ചായിരുന്നില്ലേ സംഭവിക്കേണ്ടത് ?

ഈ വസ്തുത ഗവണ്മെന്റ് അവകാശപ്പെടുന്നതുപോലെ കാർഷിക മൂലധനത്തിന്റെ ആധുനികവൽക്കരണം ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലയിലെ വികസന പ്രവർത്തനങ്ങൾ വരുമാനം വർധിപ്പച്ച് ജീവിത നിലവാരം മെച്ചപ്പെടുന്നതിനു സഹായിക്കുന്നുവെന്ന വാദത്തെ സംശയത്തിന്റെ നിഴലിൽ നിര്ത്തുന്നു. ഇവിടെ ഗോവെർന്മെന്റിന്റെ രണ്ടു സംഘടനകൾ മുൻപോട്ടു വയ്ക്കുന്ന കണക്കുകൾ പരസ്പര വിരുദ്ധമാകുന്നുവെന്നു മാത്രമല്ല ഗവണ്മെന്റ് കണക്കുകളുടെ ആത്യന്തിക ആധികാരികതയെ സംശയിക്കുന്നതിനു വഴിവയ്ക്കുന്നു.

വൈരുദ്ധ്യത്തെ മനസിലാക്കേണ്ടതെങ്ങനെ?

ഡൽഹി IIT യിലെ രണ്ടു തൊഴിൽ സാമ്പത്തിക ശാശ്ത്ര ഗവേഷകരായ എം.പി. ജയേഷ്, ജയൻ ജോസ് തോമസ് എന്നിവർ നടത്തിയ പഠനങ്ങൾ മുകളിൽ പറഞ്ഞ വൈരുധ്യത്തെ അനുയോജ്യ യുക്തിയോടെ വിശദീകരിക്കുന്നു. അവരുടെ വിശദീകരണത്തിൽ ‘കാർഷിക തൊഴിലാളി’, കുടിയേറ്റ തൊഴിലാളി എന്നീ പാരികല്പനകളുടെ നിർവചനത്തിൽ വന്ന വ്യത്യാസമാണ് ഈ വ്യത്യാസത്തിന് കാരണം. കർഷക തൊഴിലാളികൾ തന്നെ കാർഷിക വൃത്തി ഒഴിഞ്ഞ കാലങ്ങളിൽ താത്ക്കാലികമായി നഗരങ്ങളിലേക്ക് കുടിയേറുകയും വിളവ് കാലമാകുമ്പോൾ തിരികെ വരുകയും ചെയ്യുന്നു. മിക്കവരും കുറച്ചു കാലം കാർഷിക തൊഴിലുകളിൽ ഏർപ്പെട്ടതിനുശേഷം തിരികെ നഗരങ്ങളിൽ തൊഴിലന്വേഷിച്ചു വീണ്ടും പോകുകയും ചെയ്യുന്നു.

ഇവിടെ സെൻസസും NSSO സ്ഥിതിവിവരക്കണക്കും തമ്മിലുള്ള വിശകലന വ്യത്യാസവും മാറ്റിവച്ചാൽ തന്നെ, ഗ്രാമീണ ജനവിഭാഗങ്ങളും നഗരവാസികളും തമ്മിലുള്ള ജീവിത നിലവാരത്തിന്റെ കാര്യത്തിൽ ഗഹനമായ വൈരുധ്യം നിലനിൽക്കുന്നു. പല ഉൾനാടൻ ഗോത്രവർഗ-ഗിരിജന സെറ്റിൽമെന്റുകളിലും കഴിഞ്ഞ 70 വർഷത്തിനിടെ ജീവിത നിലവാരം തീരെ മാറിയിട്ടില്ലെന്നു മാത്രമല്ല, പരമ്പരാഗത ജീവനോപാധികളുടെ ലഭ്യതയും പ്രാപ്യതയും കുറഞ്ഞിട്ടുമുണ്ട്.