എന്റെ ഭാരതം / ഇന്ത്യയിലെ ഉത്സവങ്ങളും മേളകളും

ഇന്ത്യയിലെ ഉത്സവങ്ങളും മേളകളും

December 7, 2016

ഇന്ത്യയിലെ ഉത്സവങ്ങളും മേളകളും

ഉത്സവങ്ങളും മേളകളും ഇന്ത്യയിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉത്സവങ്ങളും മേളകളും രാജ്യത്തിൻറെ ടൂറിസം വ്യവസായത്തിൽ വലിയ സംഭാവന നൽകുന്നു. ഉത്സവങ്ങൾ പൊതുവെ ഓരോ പ്രദേശത്തിന്റെയും പൈതൃകം, മത അനുഷ്ടാനങ്ങൾ, ഐതീഹ്യങ്ങൾ, ഋതുക്കൾ എന്നിവയിൽ വേരൂന്നിയിരിക്കുന്നു.

ഋതുക്കൾ മാറിവരുന്നതിനെ സൂചിപ്പിക്കുന്ന ഉത്സവങ്ങൾ

ഉത്സവങ്ങൾ വിളവെടുപ്പിനെയോ മാറുന്ന ഋതുക്കളെയോ മതവിശ്വാസത്തെയോ സൂചിപ്പിക്കുന്നതാവാം. ഉദാഹരണത്തിന് രാജസ്ഥാനത്തിലെ മേവാർ ഉത്സവവും വടക്കേ ഇന്ത്യയിലെ ഹോളിയും വസന്തകാല ഉത്സവങ്ങളാണ് അതേസമയം ഹോളി ഹിന്ദുമത ഐതീഹ്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജസ്ഥാനിലെ തീജ് ഉത്സവം വര്ഷകാലത്തിന്റെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ ഓണവും ആസാമിന്റെ ബിഹുവും വിളവെടുപ്പിന്റെ ഉത്സവങ്ങളാണ്, അതേസമയം അവ ഹൈദവ ഐതീഹ്യങ്ങളിൽ വേരൂന്നിയിരിക്കുന്നു. കൊണാർക് നൃത്തോത്സവം ഒറീസയുടെ വിശിഷ്ടമായ സാംസ്‌കാരിക സവിശേഷതയെ സൂചിപ്പിക്കുന്നു.

മത ആഘോഷങ്ങൾ

എണ്ണിയാൽ തീരാത്ത മത ഉത്സവങ്ങളുടെ നാടാണ് ഇന്ത്യ. അവയിൽ രാജ്യം മുഴുവൻ പ്രത്യേക മത വിഭാഗങ്ങൾ ആഘോഷിക്കുന്ന ഉത്സവങ്ങളും ഓരോ മേഖലകളിൽ വ്യാപകമായി ആഘോഷിക്കപ്പെടുന്നവയും പ്രാദേശികമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളുമുണ്ട്. മഹാനവമിയും വിജയദശമിയും രാജ്യം മുഴുവൻ ഹിന്ദുക്കൾ ആചരിക്കുന്നു. ദുർഗാ പൂജ കിഴക്കൻ ഇന്ത്യക്കാർ വ്യാപകമായി ആഘോഷിക്കുന്നു. ഗണേശ ചതുർഥി വടക്കേ ഇന്ത്യ, മധ്യ ഇന്ത്യ, ഡെക്കാൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി ആചരിക്കുന്നു. ദീപാവലി മിക്കവാറും എല്ലായിടത്തും ആഘോഷിക്കുന്ന ഹിന്ദു ഉത്സവമാണ്. ഹോളി വടക്കേ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ആഘോഷിക്കുമ്പോൾ ദസറ കുറച്ചുകൂടി വ്യാപകമായി തെക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നു. രഥയാത്ര, വസന്ത് പഞ്ചമി, രാമാനവമി, രക്ഷാബന്ധൻ, ഭായ് ധുജ് എന്നിവ വടക്കേ ഇന്ത്യയിൽ ആചരിക്കപ്പെടുന്ന ഉത്സവങ്ങളാണ്.

ഈദ് ഉൽ ഫിത്തർ, ഈദ് ഉൽ സുഹ (ബക്രീദ്), മുഹർറം എന്നിവ മുസ്ലിം മത വിശ്വാസികൾ വ്യാപകമായി ആചരിക്കുന്ന ഉത്സവങ്ങളാണ്.

മേളകൾ

കാലാകാലമായി നിരവധി മേളകൾ ഇന്ത്യയിൽ നടത്തപ്പെടുന്നു. വ്യത്യസ്ത ദേശങ്ങളിൽനിന്നായി വളരെയധികം ആളുകൾ ഈ മേളകളിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നു. ചുരുക്കത്തിൽ ടൂറിസ്റ്റുകൾ പലപ്പോഴും തങ്ങളുടെ സന്ദർശനം ഏതെങ്കിലും മേളയോടനുബന്ധിച്ച് ചിട്ടപ്പെടുത്തുന്നു. പുഷ്കർ മേള, ഉർസ്-അജ്‌മീർ മേള, സുരാജ്‌കുണ്ഡ് കരകൗശല മേള എന്നിവ പ്രസിദ്ധമായ അത്തരം മേളകളിൽ ചിലതാണ്. കുംഭമേളയും ഗോവ കാർണിവലും അത്തരം മേളകളാണ്.

മേളകളും ഉത്സവങ്ങളും മിക്കവാറും ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വര്ണപ്പൊലിമയുള്ള ഇത്തരം കൂടിച്ചേരലുകളിൽ ജനങ്ങൾ ജാതി-മത വർണ ഭേദമെന്യേ വന്ന്‌ പങ്കെടുക്കുന്നു. ജനങ്ങൾ പ്രദക്ഷിണങ്ങളിൽ പങ്കെടുക്കുക, പ്രാർത്ഥന കാഴ്ചകൾ നടത്തുക, ഉപഹാരങ്ങൾ കൈമാറുക എന്നിവയും വർണശബളമായ ഇത്തരം മേളകളിൽ ചെയ്യുന്നു.

മുസ്ലിം ഉത്സവങ്ങൾ

ഈദ് അൽ ഫിത്തർ
റമദാൻ ഈദ് എന്നുകൂടി അറിയപ്പെടുന്ന നോയമ്പ് പെരുനാൾ ഇസ്ലാം ആഘോഷങ്ങളിൽ വളരെ വ്യാപകവും പ്രധാനവുമാണ്. വിശ്വാസികൾ ഒരു മാസം നീണ്ട റമദാൻ വ്രതത്തിന്റെ അവസാനത്തിൽ ചന്ദ്ര പിറവി കാണുന്നതോടെ പ്രാർത്ഥനകളോടെ ഇത് ആഘോഷിക്കുന്നു. ആളുകൾ പുതു വസ്ത്രങ്ങൾ വാങ്ങുകയും അഗതികൾക്കും അനാഥർക്കും ദാന ധർമങ്ങൾ ചെയ്യുകയും മറ്റും ചെയ്തുകൊണ്ട് ഈട് അൽ ഫിത്തർ ആഘോഷിക്കുന്നു.

ഈദുൽ അദ് ധാ
ബലിപെരുന്നാൾ, ബക്രീദ് എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ പെരുനാൾ ഇബ്രാഹിം നബി അല്ലാഹുവിന് ബലി നൽകിയ സ്മരണയിൽ ആചരിക്കുന്നു. വിശ്വാസികൾ മൃഗങ്ങളെ അറുത്ത് ആഘോഷിക്കുന്നു. ദൈവത്തിലുള്ള പൂർണ വിധേയത്വമാണ് പെരുന്നാളിന്റെ സന്ദേശം.

മുഹർറം

ഇസ്ലാമിക കലണ്ടർ അനുസരിച്ച് പുതുവര്ഷമാണ് മുഹറം. ഈ ഉത്സവം വർണശബളമായ പ്രകടനത്തോടെയാണ് പല സ്ഥലങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ഈ ഉത്സവം ഷിയാ, സുന്നി മുസ്ലിംകൾ വ്യത്യസ്തമായി ആചരിക്കുന്നു. ഷിയാ മുസ്ലിംകൾ ദുഃഖാദിനമായി മുഹര്റത്തിന്റെ പത്താം നാൾ ആശുറ ദിനത്തിൽ പ്രവാചകന്റെ ചെറുമകനായ ഹുസ്സൈൻ ഇബ്ൻ അലി യുദ്ധത്തിൽ കൊല്ലപ്പെട്ടത് സ്മരിച്ചുകൊണ്ട് ആചരിക്കുന്നു.

മീലാദ് ഉൻ നബി
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്നു. ആളുകൾ നൃത്തം ചെയ്‌തും പാട്ടുപാടിയും ഈ ആഘോഷത്തിൽ പങ്കുചേരുന്നു. വീടുകളിലും തെരുവുകളിലും വര്ണവിലക്കുകളും അലങ്കാരങ്ങളും പ്രദർശിപ്പിക്കുന്നു. ജമ്മു കശ്മീരിലെ ഹസ്രത് ബാൽ മസ്ജിദിൽ രാത്രിമുഴുവൻ നീളുന്ന പ്രാര്ഥനകൾക്കൊടുവിലാണ് ഈ ആഘോഷങ്ങൾ നടത്തുന്നത്. പ്രവാചകന്റെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നു.

ശബ-ഇ-ബറാത് എന്ന മുസ്ലിം ആഘോഷം പാപക്ഷമയെ സൂചിപ്പിക്കുന്നു. മസ്‌ജിദുകളിലും പ്രത്യേക പ്രാർത്ഥനകളും പൂർവികരെ അനുസ്മരിക്കലും നടക്കുന്നു. ആളുകൾ ഖബറിടങ്ങൾ സന്ദർശിച്ച് പൂർവികരുടെ ഓര്മ പുതുക്കുന്നു. ഹൽവ ഉണ്ടാക്കുകയും സുഹൃത്തുകൾക്കും ബന്ധുക്കൾക്കും മറ്റുള്ളവർക്കും വിതരണം ചെയ്യുകയും ചെയ്യുന്നു.

ഹിന്ദു ഉത്സവങ്ങൾ

മഹാശിവരാത്രി
ഫാൽഗുന മാസത്തിലെ പൗര്ണമിക്കു ശേഷം പതിമൂന്നാം രാത്രിയിൽ ഹിന്ദുക്കൾ ശിവരാത്രി ആചരിക്കുന്നു. ശിവ ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത ആചാരങ്ങളോടെ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. പ്രഭാതത്തിൽ പുതിയ വസ്ത്രങ്ങൾ ധരിച്ചു ശിവക്ഷേത്ര ദർശനം നടത്തുന്നു.

ഹോളി
വടക്കേ ഇന്ത്യയിലെ ഒരു പ്രധാന വസന്തകാല ഉത്സവമാണ് ഹോളി. ഭഗവൻ മഹാവിഷ്ണു ഹോളിക എന്ന ദുർമൂർത്തിയെ പുറത്താക്കുന്നതാണ് ഹോളിയുടെ ഐതീഹ്യം. ഈ ഉത്സവത്തിന് ശിംഗോ എന്ന് ഗോവയിലും ഷിംഗ്‌ എന്ന് മഹാരാഷ്ട്രിയൻ ഗ്രാമങ്ങളിലും അറിയപ്പെടുന്നു. ആളുകൾ പരസ്പരം തിലകം അണിയിക്കുകയും ചായം പൂശുകയും ചെയ്ത് സ്നേഹം പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട ഉത്സവമാണ് ഹോളി.

നവരാത്രി
നവരാത്രി ഇന്ത്യയിൽ വളരെ വ്യാപകമായി ആചരിക്കുന്ന ഒരു വിശേഷ കാലമാണ്. ഒൻപതു ദിവസത്തെ വ്രത കാലമാണ് നവരാത്രി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ കാലത്ത് ജനങ്ങൾ ശക്തിയെ ഉപാസിക്കുന്നു. ചില ആഹാരങ്ങൾ വെടിഞ്ഞു വ്രതം അനുഷ്ഠിക്കുന്നു.

വിജയദശമി
നവരാത്രി ഉത്സവത്തിന്റെ അവസാനത്തിൽ തിന്മയെ നന്മ ജയിച്ചറിന്റെ ഉത്സവമായി വിജയദശമി ആഘോഷിക്കപ്പെടുന്നു. അറിവിന്റെ ഉത്സവമാണ് വിജയദശമിയെ കണക്കാക്കുന്നു. കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാരംഭം കുറിക്കുന്നത് വിജയദശമിയിലാണ്.

ദസറ
തിന്മയുടെമേൽ നന്മ വിജയം വരിക്കുന്ന സങ്കല്പത്തെ സൂചിപ്പിക്കുന്ന ദസറ ഒരു പ്രധാന ഹിന്ദു ഉത്സവമാണ്. രാവണന്റെ രൂപം പ്രതിമയുണ്ടാക്കി ദഹിപ്പിക്കലോടെയാണ് ഉത്സവം അവസാനിക്കുന്നത്. മിക്ക സ്ഥലങ്ങളിലും അത്യന്തം ഉത്സാഹത്തോടെ ദസറ ആഘോഷിക്കുന്നു.

ദീപാവലി
മിക്കവാറും ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. വടക്കേ ഇന്ത്യയിൽ ഏറ്റവും പ്രതാപത്തോടെ ആഘോഷിക്കുന്ന ഹിന്ദ് ഉത്സവമാണ് ദീപാവലി. ദീപാലങ്കാരങ്ങൾ, മധുരം, സമ്മാനങ്ങൾ എന്നിവ നിർലോപം ഉപയോഗിക്കപ്പെടുന്നു. പടക്കം പടക്കങ്ങളും പൂത്തിരികളുമായി രാത്രി മുഴുവൻ ആളുകൾ ആഘോഷിക്കുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനും ദീപാവലി വിനയോഗിക്കുന്നു. രാവണനെ വധിച്ച് സീതയെ മോചിപ്പിച്ച് അയോധ്യയിൽ രാമൻ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി ആയി ആഘോഷിക്കുന്നതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു.

രക്ഷാ ബന്ധൻ
രാഖി എന്നുകൂടി വിളിക്കപ്പെടുന്ന ഹിന്ദു ആഘോഷമായ രക്ഷാബന്ധൻ സഹോദരിമാർ സഹോദരന്റെ കൈയിൽ വർണ ചരട് കെട്ടുന്നു. സഹോദരിയെ സംരക്ഷിച്ചുകൊള്ളാമെന്നു സഹോദരൻ പ്രതിജ്ഞ ചെയ്യുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

ഭായ് ധുജ്
സഹോദര സഹോദരീ ബന്ധത്തെ സൂചിപ്പിക്കുന്ന മറ്റൊരു ഹിന്ദു ആഘോഷമാണ് ഭൈധുജ്. ഇത് ദീപാവലിയുടെ അടുത്ത ദിവസം ആഘോഷിക്കുന്നു.

കുംഭമേളകൾ
പൂർണ കുംഭമേള, അർദ്ധ കുംഭമേളകൾ വിവിധ ഘട്ടങ്ങളിൽ (കടവുകൾ) വ്യത്യസ്ത കാലയളവുകളിൽ നടത്തപ്പെടുന്നു. പൂർണ കുംഭമേളകൾ പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്കലും അർദ്ധ കുംഭമേളകൾ ആര് വർഷങ്ങളിൽ ഒരിക്കലും നടത്തുന്നു. വിവിധ പുണ്യസ്ഥലങ്ങളിൽ വ്യത്യസ്ത വർഷങ്ങളിൽ നടത്തുന്നതുകൊണ്ട് രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കൽ പ്രധാന കുംഭമേളയിൽ ഒന്നിൽ പങ്കെടുക്കാൻ തീർത്ഥാടകർക്ക് സൗകര്യമുണ്ട്.

പൊങ്കൽ / മകര സംക്രാന്തി
പൊങ്കൽ ദക്ഷിണ ഇന്ത്യയിലെ ഒരു പ്രധാന ആഘോഷമാണ്. ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ പൊങ്കൽ എന്ന പേരിലോ മകര സംക്രാന്തി എന്ന പേരിലോ ഇത് ആഘോഷിക്കുന്നു. കേരളത്തിൽ വ്യത്യസ്തമെങ്കിലും ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവമായി ഈ ഉത്സവം ഒരേ ദിവസം തന്നെ ആഘോഷിക്കുന്നു.

തൈപ്പൂയം
തൈപ്പൂയം ഒരു തമിഴ് ഹിന്ദു ഉത്സവമാണ്. ശ്രീ മുരുകൻ മൂർത്തിയെ ആഘോഷിക്കുന്ന ഉത്സവമാണ്. കാവടി ആട്ടമാണ് തൈപൂയത്തിന്റെ പ്രധാന പ്രകടനം. ശൂരപദ്മനെ വധിക്കാൻ പാർവതീദേവി യുദ്ധത്തിന്റെ മൂർത്തിയായ മുരുകന് കുന്തം സമ്മാനിക്കുന്നതാണ് തൈപൂയത്തിന്റെ ഇതിഹാസം. തൈമാസത്തിൽ ഇത് ആഘോഷിക്കുന്നു.

രംഗപഞ്ചമി
മഹാരാഷ്ട്ര സംസ്ഥാനത്താണ് രംഗപഞ്ചമി ആഘോഷിക്കുന്നത്. നിറങ്ങൾ പൂശിയുള്ള ഈ ആഘോഷവും ഹോളി ഉത്സവത്തിന് ശേഷം അഞ്ചു ദിവസം കഴിഞ് ആഘോഷിക്കുന്നു.

ഗുഡിപഡ് വ
ചൈത്ര മാസത്തിൽ മറാത്തി, കൊങ്കണി, സിന്ധി ഹിന്ദുക്കൾ ആഘോഷിക്കുന്നു. ബ്രഹ്മാവ് ലോകം സൃഷ്‌ടിച്ച ദിവസമായി ബ്രഹ്മപുരാണത്തിൽ ഐതീഹ്യമുണ്ട്.

ഉഗാദി
കന്നഡ, തെലുഗ് സമൂഹങ്ങൾ പത്തുവർഷമായി ഉഗാഡി ഉത്സവം ആഘോഷിക്കുന്നു.

വിഷു
വിഷു കേരളത്തിലെ ഹിന്ദുക്കളുടെ ഉത്സവമാണ്. ഉണ്ണി കൃഷ്ണനെ കണികാണുന്നതാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. സന്നദ്ധ പ്രവർത്തകർ ക്രിസ്മസ് കരോൾ യാത്രകളെ അനുസ്മരിക്കുന്ന രീതിയിൽ ഉണ്ണി കൃഷ്ണ രൂപവുമായി ഗാനങ്ങൾ ആലപിച്ചുകൊണ്ട് പ്രഭാതത്തിനു മുൻപ് വീടുകളിൽ സന്ദർശിക്കുകയും ആളുകൾ ഉറക്കത്തിൽനിന്ന് കണ്ണുതുറന്ന് കൃഷ്ണ വിഗ്രഹം ദർശിക്കുകയും ചെയ്യുന്നു. വടക്കേ ഇന്ത്യയിലെ വൈശാഖി, ആസാമിലെ ബിഹു എന്നീ ഉത്സവങ്ങളുടെ അതെ ദിവസമാണ് മിക്കവാറും വിഷു വരുന്നത്.

ബിഹു

അസമിലെ ഏറ്റവും പ്രധാന ഉത്സവങ്ങളിലൊന്നാണ് ബിഹു. ആസാമീസ് പുതുവര്ഷമായ ബിഹു വിഷു, വൈശാഖി എന്നീ ഉത്സവങ്ങളുടെ ദിവസമാണ് മിക്കവാറും സംഭവിക്കാറ്. ആളുകൾ നൃത്തവും ഗാനവുമായി ആഘോഷിക്കുന്നു.

ഓണം
ഓണം കേരളത്തിന്റെ വിലയുത്സവമാണ്. മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മഹാബലി എന്ന പ്രജസ്നേഹിയായ രാജാവിനെ അസൂയയാൾ മഹാവിഷ്ണു വാമനവേഷത്തിൽ വന്നു കാണുകയും അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതിന്റെയും വർഷത്തിലൊരിക്കൽ അദ്ദേഹം തന്റെ പ്രജകളെ കാണാൻ വരുന്നതിന്റെയും ആഘോഷമായാണ് ഓണം ആഘോഷിക്കുന്നത്. പൂക്കളങ്ങൾ, വള്ളം കളി, ഓണപ്പാട്ടുകൾ, തിരുവാതിരകളി, പുലികളി, കൈകൊട്ടിക്കളി, തെയ്യം, വടംവലി, മറ്റു സ്പോർട്സ് മത്സരങ്ങൾ എന്നിവയോടെ ജാതിമത ഭേദമെന്യേ എല്ലാ മലയാളിയും ഓണം ആഘോഷിക്കുന്നു. വിഭവസമൃദ്ധമായ സദ്യയും ഓണത്തിന്റെ പ്രത്യേകതയാണ്.