ഇന്ത്യയിലെ ഉത്സവങ്ങളും മേളകളും ഉത്സവങ്ങളും മേളകളും ഇന്ത്യയിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉത്സവങ്ങളും മേളകളും രാജ്യത്തിൻറെ ടൂറിസം വ്യവസായത്തിൽ വലിയ സംഭാവന നൽകുന്നു. ഉത്സവങ്ങൾ പൊതുവെ ഓരോ പ്രദേശത്തിന്റെയും പൈതൃകം, മത അനുഷ്ടാനങ്ങൾ, ഐതീഹ്യങ്ങൾ, ഋതുക്കൾ എന്നിവയിൽ വേരൂന്നിയിരിക്കുന്നു. ഋതുക്കൾ മാറിവരുന്നതിനെ സൂചിപ്പിക്കുന്ന ഉത്സവങ്ങൾ ഉത്സവങ്ങൾ വിളവെടുപ്പിനെയോ മാറുന്ന ഋതുക്കളെയോ മതവിശ്വാസത്തെയോ സൂചിപ്പിക്കുന്നതാവാം. ഉദാഹരണത്തിന് രാജസ്ഥാനത്തിലെ മേവാർ ഉത്സവവും വടക്കേ ഇന്ത്യയിലെ ഹോളിയും വസന്തകാല ഉത്സവങ്ങളാണ് അതേസമയം ഹോളി ഹിന്ദുമത ഐതീഹ്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജസ്ഥാനിലെ തീജ് ഉത്സവം വര്ഷകാലത്തിന്റെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ ഓണവും ആസാമിന്റെ ബിഹുവും വിളവെടുപ്പിന്റെ ഉത്സവങ്ങളാണ്, അതേസമയം അവ ഹൈദവ ഐതീഹ്യങ്ങളിൽ വേരൂന്നിയിരിക്കുന്നു. കൊണാർക് നൃത്തോത്സവം ഒറീസയുടെ വിശിഷ്ടമായ [...]
എന്റെ ഭാരതം / ഉത്സവങ്ങൾ
ഉത്സവങ്ങൾ
December 7, 2016
by My India