Donald Trump to White House

അടുത്ത യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്ക് എങ്ങനെ ഗുണകരമാകാം കഴിഞ്ഞ രണ്ടു വ്യാഴവട്ടകാലത്തിനകത്ത് അമേരിക്കയിൽ നടന്നതിൽ ഏറ്റവും വാശിയേറിയതും അത്യന്തം നാടകീയത നിറഞ്ഞതുമായ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഒരു കൊടുങ്കാറ്റായി പ്രസിഡന്റ് ഓഫീസായ അവൽ ഓഫീസിലേക്ക് വിജയിക്കുകയുണ്ടായി. ഈ റിപ്പബ്ലിക്കൻ വിജയം മറ്റു ലോക രാഷ്ട്രങ്ങളെ പോലെ ഇന്ത്യയും യു എസ തെരഞ്ഞെടുപ്പിനെ ഉദ്വേഗത്തോടെ വീക്ഷിക്കുകയായിരുന്നു. ട്രംപിന്റെ വിജയം ഇന്ത്യയിൽ എങ്ങനെ പ്രതിഫലിക്കാൻ പോകുന്നു എന്നതിനെപ്പറ്റിയുള്ള ഒരു അവലോകനമാണ് ഈ ലേഖനം. ട്രംപിന്റെ പ്രചാരണ വാഗ്ദാനങ്ങൾ വിശ്വസിക്കാമെങ്കിൽ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേക്കാം. ഇത് ഇന്ത്യ വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകര വിരുദ്ധ നിലപാടിന് ശക്തി പകരും. എന്നാൽ ഒരു രാഷ്ട്രമെന്ന നിലക്ക് മുതലാളിത്ത [...]

Currency Ban-Hopes and Shocks

500, 1000 രൂപ നോട്ടുകളുടെ നിരോധനം വരുത്ത്തിയ പ്രതീക്ഷകളും പ്രതിസന്ധികളും ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ, കറൻസി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയുണ്ടായി. ഇപ്പോൾ ഈ നയത്തിന്റെ നേട്ടവും കോട്ടവും ആർക്കൊക്കെയാണെന്നു വിലയിരുത്തുന്ന തിരക്കിലാണ് സാമ്പത്തിക ലോകം. നേട്ടം കൊയ്യുന്നവർ 2016 നവംബർ 8 വരെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 രൂപ, 1000 രൂപ എന്നീ കറൻസിനോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനം നടത്തി. ആത്യന്തികമായി ജനങ്ങൾക്ക് കറൻസിയിന്മേലുള്ള വിശ്വാസം ഒരു പരിധിവരെ നഷ്ടപ്പെടുത്തുകയും ബാങ്കിനു പുറത്ത് വച്ചിരിക്കുന്ന കറൻസികളുടെ മൂല്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടിയായിരുന്നു അത്. കറൻസിയിൽ ക്രയവിക്രയം നടത്തുന്ന അനേകം മേഖലകൾക്ക് [...]

narendra_modi

സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം ഇന്ത്യയിൽ ഇതുവരെ 14 മുഴുവൻ സമയ പ്രധാന മന്ത്രിമാർ ഭരിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജവാഹർലാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രി. നിലവിൽ ശ്രീ നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. 1 ജവാഹർലാൽ നെഹ്‌റു 1947-64 2 ഗുൽസാരി ലാൽ നന്ദ 1964 3 ലാൽ ബഹദൂർ ശാസ്ത്രി 1964-66 4 ഗുൽസാരിലാൽ നന്ദ 1966-66 5 ഇന്ദിരാ ഗാന്ധി 1966-77 6 മൊറാർജി ദേശായി 1977-79 7 ചരൺ സിംഗ് 1979-80 8 ഇന്ദിരാ ഗാന്ധി 1980-84 9 രാജീവ് ഗാന്ധി 1984-89 10 വിശ്വനാഥ് പ്രതാപ് സിംഗ് 1989-90 11 ചന്ദ്രശേഖർ 1990-91 12 പി വി നരസിംഹ റാവു 1991-96 13 [...]

cyrus-mistry-ouster-mystery

102 ബില്യൺ USD ആസ്തിയുള്ള ടാറ്റ സൺസ് ഗ്രൂപ്പ് അതിന്റെ എക്സിക്യൂട്ടിവ് ചെയര്മാൻ സൈറസ് മിസ്ട്രിയെ പുറത്താക്കിയത് ഈ ആഴ്ച കോര്പറേറ്റ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തുടർന്ന് ഡയറക്റ്റർ ബോർഡ് രത്തൻ ടാറ്റയെ നാലു മാസത്തേക്ക് ടാറ്റ ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി അവരോധിച്ചു. പൊതുവിൽ തൊഴിലാളികളോടും ജീവനക്കാരോടും മൃദു സമീപനം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്ന ടാറ്റ ബിസിനസ് സാമ്രാജ്യത്തിന്റെ ഈ മാറ്റം ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള പല ഊഹാപോഹങ്ങൾക്കും വഴിവച്ചു. ദീർഘകാലം ടാറ്റ സാമ്രാജ്യത്തെ നയിക്കുകയും വിജയത്തിനലിന്നു വിജയത്തിലേക്ക് ഉയർത്തുകയും മാറിയ ബിസിനസ് പരിതഃസ്ഥിതിയുടെയും സാങ്കേതിക വിദ്യയുടെയും വെല്ലുവിളികൾക്കിടയിൽ പതറാത്ത, ബിസിനസ് ലോകത്തു ഏറ്റവും നല്ല നേതൃത്വം കൊടുത്ത രത്തൻ ടാറ്റ 2012 വിരമിച്ചത് മുതലുള്ള നാലുവർഷം [...]

new-official-languages-rajasthani-bhojpuri

വിവിധ സംസ്കാരങ്ങൾ, ഭാഷകൾ, മതങ്ങൾ, ഭൂമിശാസ്ത്ര വൈവിധ്യങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ കലവറയായ ഇന്ത്യയെ വൈവിധ്യങ്ങളുടെ പറുദീസയായി വിശേഷിപ്പിക്കുന്നു. ഈ വൈവിധ്യങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ ദേശീയത. പ്രാദേശികമായ സംസ്കാര പ്രതീകങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു മാത്രമേ ഇന്ത്യൻ ദേശീയതാ സങ്കല്പത്തെ വളർത്താൻ സാധിക്കുകയുള്ളു. ഈ അടിസ്ഥാനത്തിൽ രണ്ടു പ്രാദേശിക ഭാഷകളായ രാജസ്ഥാനിയെയും ഭോജ്‌പുരിയെയും ഔദ്യോഗിക ഭാഷാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റിന്റെ ഇപ്പോഴത്തെ തീരുമാനം സ്വാഗതാർഹമാണ്. നിലവിൽ ഭരണഘടനയുടെ എട്ടാം പട്ടികയിൽ 22 ഭാഷകളാണ് ഔദ്യോഗിക ഭാഷകളായി ചേർത്തിരിക്കുന്നത്. ഔദ്യോഗിക ഭാഷാ കമ്മീഷനിൽ പ്രാതിനിധ്യമുള്ള ഈ ഭാഷകൾ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി,കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുഗ്, ഉറുദു, [...]

th

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം എഴുപതു വർഷങ്ങൾക്കിപ്പുറം രാജ്യത്തിൻറെ നഗര-ഗ്രാമ അസമത്വം പതിന്മടങ്ങു് വർധിക്കുകയാണുണ്ടായത്. മാറിമാറി വരുന്ന സർക്കാരുകൾ ഈ അസമത്വം കുറച്ചുകൊണ്ടുവരുന്നതിനെപ്പറ്റി വളരെയധികം ചർച്ചചെയ്യുകയും നിരവധി പദ്ധതികൾ ഗ്രാമീണ ഉദ്ധാരണത്തിനായി കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. എന്നാൽ നഗരവാസികളുടെ ജീവിത നിലവാരത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗ്രാമീണരുടെ ജീവിതം ഇന്നും ക്ലേശകരമാണ്.   കേന്ദ്രമോ സംസ്ഥാനങ്ങളോ ഭരിച്ചിട്ടുള്ള ഏതു രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കൾ തങ്ങളുടെ ഭരണകാലത്തെ ഗ്രാമീണ വികസനത്തെപ്പറ്റി ആത്മപ്രശംസ നടത്തുമെന്നതിൽ സംശയമില്ല. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക കാലത്തു പ്രതീക്ഷിക്കുന്നതിൽനിന്നും ബഹുദൂരം പിന്നിലാണ്. മിക്ക പ്രദേശങ്ങളിലും ബാഹികമായി ജീവിതം ഏതാനും ദശകങ്ങൾക്ക് മുന്പുണ്ടായിരുന്നതിനേക്കാൾ മാറിയിട്ടുണ്ടെന്നു കാണാവുന്നതാണ്. കൂടുതൽ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, മിക്ക [...]

ഇന്ത്യയിലെ വിനോദ സഞ്ചാര ഭൂപടത്തിൽ “ദൈവത്തിന്റെ സ്വന്തം രാജ്യം” എന്ന് വിശേഷിക്കപ്പെടുന്ന കേരളത്തിന് പ്രഥമ സ്ഥാനമാണ്. കേരളത്തിന്റെ അതുല്യമായ പ്രകൃതി വൈവിധ്യങ്ങൾ സംസ്ഥാനത്തെ ലോകത്തെങ്ങുമുള്ള പ്രകൃതി സ്നേഹികളുടെ ഇഷ്ട വിനോദ കേന്ദ്രമാക്കുന്നു. സ്വച്ഛമായ നീല ആകാശവും വശ്യമായ കായലുകളും മനോഹരമായ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മൊട്ടക്കുന്നുകളും കേരകേദാരങ്ങളായ തീരഭൂമികയും ചേർന്ന് കേരളത്തെ വശ്യസുന്ദരമാക്കുന്നു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായും റോഡ്–റെയിൽ–ആകാശ മാര്ഗങ്ങളിലൂടെയുള്ള ഗതാഗത സുലഭതയും സഞ്ചാരികൾക്ക് ആയാസരഹിതമായ യാത്രകൾക്ക് സഹായിക്കുന്നു. പ്രകൃതിസൗഹൃദ ടൂറിസം (ecotourism) എന്ന കല്പനയ്ക്കു അതിവേഗ പ്രശസ്തി ലഭിക്കുന്ന സ്ഥലമാണ് കേരളം. സംസ്ഥാനത്തിനകത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളുടെ തെക്കൻ ഭാഗങ്ങളായ ആനമല മേഖലയിൽ പന്ത്രണ്ടോളം വന്യജീവി സങ്കേതങ്ങളുണ്ട്. ചിന്നാർ വന്യജീവി സങ്കേതം [...]

pradhan-mantri-awas-yojna-pmay-mal-moi

2011 ലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യയിലെ മധ്യവർത്തി-ഉപരിവർഗ സമൂഹത്തിന്റെ ആശ്വാസനിശ്വാസങ്ങൾ എങ്ങും പ്രതിഭലിക്കുകയുണ്ടായി. ഭാരിച്ച ആസ്തിയുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായി, ഉന്നത ജീവിത നിലവാരമുള്ളവരുടെ ശതമാന കണക്കിലുള്ള വർധന, പൊതുവിൽ ഇടത്തട്ടു സമൂഹത്തിലെ വരുമാന വർധന എന്നിവയൊക്കെ പ്രതിഫലിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കായിരുന്നു അത്. സാമ്പത്തിക വളർച്ചയുടെ നേരിയ വ്യതിയാനങ്ങൾപോലും വ്യാപകമായി ചർച്ചയാകുന്ന ഈ ശതകത്തിന്റെ ഇങ്ങേ അറ്റത്ത് 7.6 ശതമാനം ജിഡിപി വളർച്ചയിലെത്തി നിൽക്കുകയും സർജിക്കൽ സ്ട്രൈക്ക്, വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപം, നയതന്ത്ര ബന്ധങ്ങളിലെ പുതിയ സമവാക്യങ്ങളുടെ പരീക്ഷണശാലയിൽനിന്നുള്ള ഫലങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങൾ എന്നിങ്ങനെ വിവിധതരം ചർച്ചകളിൽ രാജ്യം മുഴുകുമ്പോൾ ജനസംഖ്യയിലെ ഒരു വലിയ വിഭാഗം വരുന്ന ചേരി നിവാസികളുടെ വറുതികളെ രാജ്യം മറന്നുകൂടാ. ചേരിനിവാസികളെയും അവരുടെ ജീവിത [...]

mudra-bank-hopes-and-expectations-malayalam-665x347

സൂക്ഷ്മ (micro) വ്യവസായങ്ങളെയും വ്യക്തിഗത ബിസിനെസ്സുകളെയും സ്വകാര്യ പണമിടപാടുകാരുടെ കത്രികപ്പൂട്ടിൽനിന്നു രക്ഷിക്കുക എന്ന ലക്‌ഷ്യം വച്ച് മൈക്രോ യൂണിറ്സ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് (Micro Units Development and Refinance Agency Ltd – ജനകീയമായി മുദ്ര ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം ) 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിക്കുകയുണ്ടായി. മൊത്തം പദ്ധതി അടങ്കലായി 20,000 കോടി രൂപയും വായ്‌പാ ഗ്യാരന്റി തുകയായി 3000 കോടി രൂപയും വകയിരുത്തുകയുണ്ടായി .   മുദ്രാ ബാങ്ക് നൽകുന്ന പ്രതീക്ഷകൾ ചെറുകിട നാമമാത്ര സേവനങ്ങൾ വഴി ജീവിതോപജീവനം നടത്തുന്ന കോടിക്കണക്കിനു വ്യക്തികൾക്ക് വ്യവസ്ഥാപിത ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ്പയോ ഇൻഷുറൻസോ [...]