narendra_modi

സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം ഇന്ത്യയിൽ ഇതുവരെ 14 മുഴുവൻ സമയ പ്രധാന മന്ത്രിമാർ ഭരിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജവാഹർലാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രി. നിലവിൽ ശ്രീ നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. 1 ജവാഹർലാൽ നെഹ്‌റു 1947-64 2 ഗുൽസാരി ലാൽ നന്ദ 1964 3 ലാൽ ബഹദൂർ ശാസ്ത്രി 1964-66 4 ഗുൽസാരിലാൽ നന്ദ 1966-66 5 ഇന്ദിരാ ഗാന്ധി 1966-77 6 മൊറാർജി ദേശായി 1977-79 7 ചരൺ സിംഗ് 1979-80 8 ഇന്ദിരാ ഗാന്ധി 1980-84 9 രാജീവ് ഗാന്ധി 1984-89 10 വിശ്വനാഥ് പ്രതാപ് സിംഗ് 1989-90 11 ചന്ദ്രശേഖർ 1990-91 12 പി വി നരസിംഹ റാവു 1991-96 13 [...]

pradhan-mantri-awas-yojna-pmay-mal-moi

2011 ലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യയിലെ മധ്യവർത്തി-ഉപരിവർഗ സമൂഹത്തിന്റെ ആശ്വാസനിശ്വാസങ്ങൾ എങ്ങും പ്രതിഭലിക്കുകയുണ്ടായി. ഭാരിച്ച ആസ്തിയുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായി, ഉന്നത ജീവിത നിലവാരമുള്ളവരുടെ ശതമാന കണക്കിലുള്ള വർധന, പൊതുവിൽ ഇടത്തട്ടു സമൂഹത്തിലെ വരുമാന വർധന എന്നിവയൊക്കെ പ്രതിഫലിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കായിരുന്നു അത്. സാമ്പത്തിക വളർച്ചയുടെ നേരിയ വ്യതിയാനങ്ങൾപോലും വ്യാപകമായി ചർച്ചയാകുന്ന ഈ ശതകത്തിന്റെ ഇങ്ങേ അറ്റത്ത് 7.6 ശതമാനം ജിഡിപി വളർച്ചയിലെത്തി നിൽക്കുകയും സർജിക്കൽ സ്ട്രൈക്ക്, വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപം, നയതന്ത്ര ബന്ധങ്ങളിലെ പുതിയ സമവാക്യങ്ങളുടെ പരീക്ഷണശാലയിൽനിന്നുള്ള ഫലങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങൾ എന്നിങ്ങനെ വിവിധതരം ചർച്ചകളിൽ രാജ്യം മുഴുകുമ്പോൾ ജനസംഖ്യയിലെ ഒരു വലിയ വിഭാഗം വരുന്ന ചേരി നിവാസികളുടെ വറുതികളെ രാജ്യം മറന്നുകൂടാ. ചേരിനിവാസികളെയും അവരുടെ ജീവിത [...]