
മൊബൈൽ ബാംങ്കിംഗ് സുരക്ഷിതമോ? കറൻസി നിരോധനം മൂലം ഉപഭോഗ-വാണിജ്യ മേഖലകൾ നേരിടുന്ന പ്രതിസന്ധിയും അതിന്റെ പരിഹാരമായി നിര്ദേശിക്കപ്പെടുന്ന ക്യാഷ് രഹിത ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ എന്ന ആശയവും സമീപ കാലത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഈ മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയും സ്വാഗതാര്ഹമായ കാര്യവുമാണെന്നു സമ്മതിക്കുമ്പോൾ തന്നെ ഇന്ത്യൻ ജനതയിൽ എത്ര ശതമാനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ക്രയവിക്രയത്തിന് പ്രാപ്തിയുണ്ടെന്നും അതിന്റെ സങ്കീർണതകൾ മനസിലാക്കാൻ കഴിയുമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങളോടൊപ്പം തന്നെ സന്തത സഹചാരിയാണ് അതിന്റെ ദുരുപയോഗവും. അതിന്റെ ഉപയോഗവും അതിലുള്ള ചതിക്കുഴികളും ശ്രദ്ധയോടുകൂടി മനസിലാക്കിയില്ലെങ്കിൽ ഫലം അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടൽ മാത്രമായിരിക്കില്ല, ഭാവിയിലേക്ക് നമ്മളറിയാതെ കടബാധ്യതകൾ വരെ വരുത്തിവച്ചേക്കാം. മൊബൈൽ പണമിടപാട് എന്താണെന്നും എങ്ങനെയാണെന്നും മനസിലാക്കേണ്ടത് [...]