
മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ [...]