തെരഞ്ഞെടുപ്പ് ഫലങ്ങൾ – 2017 നിയമസഭാ തെരഞ്ഞെടുപ്പ്

ഇന്ത്യൻ തെരഞ്ഞെടുപ്പ് ഭൂപടം

തെരഞ്ഞെടുപ്പ് ഫലങ്ങൾ – 2017 നിയമസഭാ തെരഞ്ഞെടുപ്പ്
*Election Map of India

2017 നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ

 

2017-ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങൾ

  • ഗോവ
  • മണിപ്പൂർ
  • പഞ്ചാബ്
  • ഉത്തർ പ്രദേശ്
  • ഉത്തരാഖണ്ഡ്

 

നമ്പർ സംസ്ഥാനം നിലവിലുള്ള നിയമസഭയുടെ കാലാവധി നിയമസഭാ സീറ്റുകൾ ലോക്സഭാ സീറ്റുകൾ രാജ്യസഭാ സീറ്റുകൾ
1 ഗോവ മാർച്ച് 19, 2012 - മാർച്ച് 18, 2017 40 1 2
2 പഞ്ചാബ് മാർച്ച് 19, 2012 - മാർച്ച് 18, 2017 117 7 13
3 ഉത്തർ പ്രദേശ് മെയ് 28, 2012 - മെയ് 27, 2017 403 31 80
4 ഉത്തരാഖണ്ഡ് സെപ്റ്റം 3, 2012 - സെപ്റ്റം 2, 2017 70 3 5
5 മണിപ്പൂർ ഡിസം 3, 2012 - ഡിസം 2, 2017 60 1 2
6 ഗുജറാത്ത് ജനുവരി 23, 2013 - ജനുവരി 22, 2018 182 11 26

2016 നവംബർ 22 ലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

സംസ്ഥാനം ലോക് സഭാ/അസംബ്ലി മണ്ഡലം വിജയിച്ച സ്ഥാനാർഥി പരാജയപ്പെട്ട സ്ഥാനാർഥി ഭൂരിപക്ഷം
ആസ്സാം ലോക്സഭ ലഖിംപൂർ പ്രധാൻ ബറുവ (ബിജെപി) ഹേമ പ്രസംഗ പെഗു (കോൺ) 1,90,219
  അസംബ്ലി ബൈത്താലാങ്സൊ മാൻസിംഗ് റോങ്‌പി (ബിജെപി) റുപോൺസിങ് റോങ്‌ഹാങ് (കോൺ) 16600
പശ്ചിമ ബംഗാൾ ലോക് സഭ തംലുക് ദിബ്യെന്ദു അധികാരി (തൃണമൂൽ) മന്ദിര പാണ്ട (സിപിഐഎം) 4,97,000
  ലോക് സഭ കൂച് ബീഹാർ പാർത്ഥപ്രതിം റോയ് (തൃണമൂൽ) ഹേമചന്ദ്ര ബർമൻ (ബിജെപി) 4,90,000
  അസംബ്ലി മൊണ്ടേശ്വർ സൈകത് പഞ്ച (തൃണമൂൽ) മൊഹമ്മദ് ഒസ്മാൻ ഗനി സർക്കാർ (സിപിഐഎം) 1,27,000
തമിഴ് നാട് അസംബ്ലി ആരവക്കുറിച്ചി വി.സെന്തിൽ ബാലാജി (എഐഎഡിഎംകെ) കെ സി പളനിസ്വാമി (ഡിഎംകെ) 23673
  അസംബ്ലി തിരുപ്പരംകുണ്ഡ്രം എ.കെ. ബോസ് ( എഐഎഡിഎംകെ) പി ശരവണൻ (ഡിഎംകെ) 42670
  അസംബ്ലി തഞ്ചാവൂർ എം രംഗസാമി (എഐഎഡിഎംകെ) അഞ്ചുകം ഭൂപതി (ഡിഎംകെ) 26874
ത്രിപുര അസംബ്ലി ബർജാല ഝുമു സർക്കാർ (സിപിഐഎം) ശിഷ്ടമോഹൻ ദാസ് (ബിജെപി) 3374
  അസംബ്ലി ഖോവായ് ബിശ്വജിത് ദത്ത (സിപിഐഎം) മനോജ് ദാസ് (തൃണമൂൽ) 16047
അരുണാചൽ പ്രദേശ് അസംബ്ലി ഹെയ്യൂലിയാങ് ദാസങ്ലു പുൽ (ബിജെപി) യോമ്പി ക്രി (സ്വത) 942
മധ്യപ്രദേശ് ലോക് സഭ ഷഹ്‌ദോൾ ഗ്യാൻ സിങ് (ബിജെപി) ഹിമാദ്രി സിംഗ് (കോൺ) 60383
  അസംബ്ലി നേപാനഗർ മഞ്ജു ദാദു (ബിജെപി) അന്തർ സിങ് ബാർടെ (കോൺ) 42198
പുതുശ്ശേരി അസംബ്ലി നെല്ലിത്തോപ്പ് വി നാരായണസ്വാമി (കോൺ) ഓം ശക്തി സെഗർ (എഐഎഡിഎംകെ) 11144

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ

       
സംസ്ഥാനം ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം മറ്റുള്ളവ
പശ്ചിമ ബംഗാൾ (294) തൃണമൂൽ 211 കോൺഗ്രസ് 44 സിപിഎം 26 ആർ എസ് പി 3
തമിഴ് നാട് (234) എഐഎഡിഎംകെ 134 ഡിഎംകെ 89 കോൺഗ്രസ് 8 മുസ്ലിംലീഗ് 1
ആസ്സാം (126) ബിജെപി 60 കോൺഗ്രസ് 26 എജിപി 14 എഐയുഡിഎഫ് 13  
കേരളം (140) സിപിഎം 58 കോൺ 22 സിപിഐ 19 മുസ്ലിംലീഗ് 18 ബിജെപി 1 മറ്റുള്ളവ 1
പോണ്ടിച്ചേരി (30) കോൺ 15 എഐഎൻആർസി 8 എഐഎഡിഎംകെ 4 ഡിഎംകെ 2

 

തെരഞ്ഞെടുപ്പുകളുടെ ചരിത്രം

1947 ആഗസ്ത് 15 ന് ഇന്ത്യ സ്വതന്ത്രയായി. അതിനുശേഷം കൂടിയ കോൺസ്റിറ്റുവന്റ് അസംബ്ലിയിൽ 1949 നവംബർ 26 ന് അതിന്റെ അധ്യക്ഷനായ ഡോ.രാജേന്ദ്രപ്രസാദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. കോൺസ്റിറ്റുവന്റ് അസംബ്ലിയാൽ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26ന് നിലവിൽവന്നു. അന്നേ ദിവസം ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യക്കാരാൽ പ്രഖ്യാപിക്കപ്പെട്ടു. 1952 ൽ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭൂരിപക്ഷം നേടുകയും പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആദ്യത്തെ ലോക്‌സഭ ഡോ.രാജേന്ദ്രപ്രസാദിനെ രാഷ്ട്രപതിയായി വീണ്ടും തെരഞ്ഞെടുത്തു.

 

തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലെക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഒരു ഭരണഘടനാ പദവിയുള്ള സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ ചുമതല ഭരണഘടന അനുശാസിക്കുന്ന തെരഞ്ഞെടുപ്പുകൾ നീതിപൂർവമായും ഉത്തരവാദിത്തത്തോടുകൂടിയും നിർവഹിക്കുകയും അതിന്റെ മേൽനോട്ടം വഹിക്കുകയുമാണ്.

രാഷ്‌ട്രപതി നിയമിക്കുന്ന ചീഫ് ഇലെക്ഷൻ കമ്മീഷണറാണ് കമ്മീഷന്റെ തലവൻ. അദ്ദേഹത്തെ സഹായിക്കാനായി മറ്റു രണ്ടു കമ്മീഷണർമാരെക്കൂടി രാഷ്ട്രപതി നിയമിക്കുന്നു. 1992 ലെ നിയമന-സേവന ഉത്തരവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണര്മാരുടെ ശമ്പളവും ആനുകൂല്യങ്ങളും സുപ്രീം കോടതിയിലെ ജഡ്ജിമാരുടേതിന് തുല്യമാണ്. ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാൽ പ്രാപ്തിക്കുറവ്, പെരുമാറ്റദൂഷ്യം എന്നിവയുടെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റുവാൻ പാർലമെന്റിന് അധികാരമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാർശപ്രകാരം ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റുവാൻ രാഷ്ട്രപതിക്ക് കഴിയും.

 

തെരഞ്ഞെടുപ്പുകളുടെ ഉദ്ദേശ്ശ്യം

ജനാധിപത്യത്തിൽ ജനങ്ങളാണ് ഭരണകർത്താക്കളെ തെരഞ്ഞെടുക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സർക്കാരുകളെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഫെഡറൽ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയുടേത്. സംസ്ഥാന നിയമസഭകളിലേക്കുള്ള പ്രാധിനിത്യത്തിനായി പ്രത്യേക സംഖ്യ ജനങ്ങൾ വസിക്കുന്ന പ്രദേശങ്ങൾ അതിര് തിരിച്ചിരിക്കുന്നു. ലോക്സഭയിലേക്ക് ഓരോ സംസ്ഥാനത്തുനിന്നും നിശ്ചിത സംഖ്യ പ്രതിനിധികളെ അതിനായി വേർതിരിച്ച ഭൂപ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആശയങ്ങളുടെയും പരിഗണനയുടെയും അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുന്നതിന് ജനങ്ങൾക്ക് വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. തെരഞ്ഞെടുപ്പുകൾ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും മാത്രമല്ല, അധികാര വികേന്ദ്രീകരണത്തിന്റെ സത്ത ഉൾക്കൊണ്ടു രൂപീകരിച്ച പ്രാദേശിക ഭരണ സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയിലേക്കും നടത്തപ്പെടുന്നു. അതിനാൽ ഗ്രാമതലം മുതൽ കേന്ദ്രഭരണം വരെ എല്ലാ തലത്തിലും ജനങ്ങളാൽ സ്വതന്ത്രവും നീതിയുക്തവുമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾ അധികാരം നിർവഹിക്കുന്നു.

 

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ലോക്സഭയിലേക്കും നിയമസഭകളിലേക്കും അനുവദിച്ചിട്ടുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങൾ അതിർ തിരിക്കുന്നു.
  • നിയോജക മണ്ഡലത്തിലെ യോഗ്യതയുള്ള എല്ലാ വോട്ടർമാരുടെയും പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുന്നു.
  • തെരഞ്ഞെടുപ്പ് തീയതി, നോമിനേഷൻ ഫയൽ ചെയ്യാനും പിൻവലിക്കാനുമുള്ള തീയതികൾ ഇവ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കുന്നു.
  • നോമിനേഷനുകൾ സ്വീകരിക്കുന്നു
  • നിശ്ചിത തീയതിക്ക് നോമിനേഷനുകൾ പരിശോധിക്കുന്നു. നോമിനേഷനിലെ രേഖകൾ കൃത്യവും പൂർണവും അല്ലെങ്കിൽ സ്ഥാനാർത്ഥിത്വം നിരസിക്കുവാനുള്ള അധികാരം കമ്മീഷന് ഉണ്ട്.
  • രാഷ്ട്രീയ പാർട്ടികൾ പൊതുയോഗങ്ങളിലൂടെയും പോസ്റ്ററുകളിപ്പോടെയും പ്രകടനങ്ങളിലൂടെയും റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു.
  • തെരഞ്ഞെടുപ്പിന് 36 മണിക്കൂർ മുൻപ് സ്ഥാനാർത്ഥികൾ പ്രചാരണം നിര്ത്തുന്നു.
  • തെരഞ്ഞെടുപ്പ് നിയമം സ്ഥാനാർത്ഥികളെ താഴെപ്പറയുന്ന കാര്യങ്ങൾ വിലക്കുന്നു:
  • വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ പണം, മറ്റു വസ്തുക്കൾ എന്നിവ കൊടുത്തു് പ്രീണിപ്പിക്കുകയോ ചെയ്യുക
  • ഗവണ്മെന്റ് വിഭവങ്ങൾ\സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുക
  • മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വോട്ടർമാരെ സ്വാധീനിക്കുക
  • അനുവദിച്ചതിലും അധികം തുക (നിലവിൽ ലോക്സഭയിലേക്ക് 25 ലക്ഷവും നിയമസഭയിലേക്ക് 10 ലക്ഷവും) ചെലവാക്കുക

 

ഏതെങ്കിലും സ്ഥാനാർഥി മേല്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതായി തെളിഞ്ഞാൽ ഒരു കോടതിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുവാൻ കഴിയും.

 

തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ

  • എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മാതൃക പെരുമാറ്റ ചട്ടം അനുസരിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുൻപുതന്നെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരും.
  • ഓരോ പ്രദേശത്തും തെരഞ്ഞെടുക്കുന്ന സ്‌കൂളുകളിലും കോളജുകളിലും മറ്റു ഗവർമെന്റ് കെട്ടിടങ്ങളിലും വച്ച് വോട്ടെടുപ്പ് നടത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഗവർമെന്റ് ഉദ്യോഗസ്ഥന്മാർ തെരഞ്ഞെടുപ്പിന്റെ പ്രാദേശിക നിർവഹണ ചുമതലകൾ നിർവഹിക്കും.
  • ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചോ ഇലൿട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചോ തെരഞ്ഞെടുപ്പ് നടത്താം.
  • വോട്ടെടുപ്പ് പ്രക്രിയയുടെ സമയം കഴിഞ്ഞാൽ ബാലറ്റ് പേപ്പറുകളും വോട്ടിംഗ് യന്ത്രങ്ങളും മുൻ നിശ്ചയിച്ച കൗണ്ടിങ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും.
  • വോട്ടെണ്ണൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് സ്വന്തമാക്കുന്ന സ്ഥാനാർഥി ജയിച്ചതായി പ്രഖ്യാപിക്കും.
  • ഏതെങ്കിലും സ്ഥാനാർഥി സാധുവായി പരാതിപ്പെട്ടാൽ ആ സ്ഥലത്തു വീണ്ടും തെരഞ്ഞെടുപ്പ് നടത്താം.

ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയോ മുന്നണിയോ സർക്കാർ രൂപീകരിക്കുന്നു.