ജമ്മു ഭൂപടം

ജമ്മു ഭൂപടം

ജമ്മു ഭൂപടം
* Jammu city map in Malayalam

ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ ശീതകാല തലസ്ഥാനമായി വർത്തിക്കുന്ന ജമ്മു, താവി നടിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ജമ്മു നഗരത്തിന് രണ്ടു വ്യത്യസ്ത ഭാഗങ്ങളുണ്ട്. കുന്നിൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പഴയ നഗരവും താവി നദിയുടെ ഇരുകരകളിലുമായി വളർന്നുവന്ന പുതിയ നഗര പ്രദേശവും നഗരത്തിനു വടക്കും കിഴക്കും വടക്കുകിഴക്കും ശിവാലിക് പർവത നിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വടക്കുപടിഞ്ഞാറ് ത്രികുല നിരകൾ, ഹിമാലയ പർവതത്തിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ പൊതുവെ ശീത കാലാവസ്ഥ അനുഭവപ്പെടുന്നു.ദീർഘമായ ശീതകാലത്ത് സാമാന്യം നല്ല തണുപ്പും ഉഷ്ണകാലത്ത് മിതമായ കാലാവസ്ഥയും അനുഭവപ്പെടുന്നു. ജമ്മു ജില്ലയുടെ വിസ്തീർണം 2,336 ചതുരശ്ര കിലോമീറ്റർ ആണ്. നഗര ജനസംഖ്യ 15.27 ലക്ഷം ആണ്.

 

പതിനാലാം നൂറ്റാണ്ടോടെ സ്ഥാപിക്കപ്പെട്ട ജമ്മു നഗരം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് പുരാതന ഹാരപ്പൻ നാഗരികത നിലനിന്നിരുന്ന സ്ഥലത്താണെന്നത് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജമ്മു നഗരം സിഖ് രാജാക്കന്മാരും പിന്നീട് മുഗൾ രാജവംശവും അധിനിവേശം ചെയ്തിരുന്നു. ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ ശീതകാല തലസ്ഥാനമാണ് ജമ്മു. ഈ നഗരത്തിൽ നിരവധി ചെറുകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നു.

 

ടൂറിസമാണ് ജമ്മുവിലെ ജനങ്ങളുടെ പ്രധാന ജീവനോപാധി. നിരവധി ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും പ്രകൃതി ഭംഗിയും ഹിമാലയൻ വന്യതയും എല്ലാം ചേർന്ന് ജമ്മുവിനെ ഒരു ടൂറിസ്റ്റ് പറുദീസാ ആക്കുന്നു. സ്വാതന്ത്ര്യശേഷം നടന്നുവന്ന കലാപങ്ങളും വംശീയ പ്രശ്നങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ പ്രദേശം എത്രയോ വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയേനെ. ജമ്മു നഗരത്തിന്റെ പരിസരങ്ങളിലായി നിരവധി ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളുണ്ട്. വൈഷ്ണോ ദേവി ക്ഷേത്രം, രഘുനാഥ ക്ഷേത്രം, ബഹു ഫോർട്ട്, സ്പടികത്തിൽ തീർത്ത പന്ത്രണ്ട് ശിവലിംഗങ്ങൾ പ്രതിഷ്ഠയുള്ള രൺബിരേശ്വർ ശിവ ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവിടങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ഭക്തർ സന്ദർശിക്കുന്നു.