ഡെറാഡൂൺ ഭൂപടം

ഡെറാഡൂൺ ഭൂപടം

ഡെറാഡൂൺ ഭൂപടം
* Dehradun city map in Malayalam

ഡെറാഡൂൺ ഉത്തരാഞ്ചൽ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ്. വടക്കേ ഇന്ത്യയിലെ ഒരു പ്രധാന കുന്നിൻ പ്രദേശ സുഖവാസ കേന്ദ്രമായ ഡെറാഡൂൺ ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു നഗരവുമായിരുന്നു. മനോജ്ഞമായ ശസ്ത്രധാര, തപഃകേശ്വർ ക്ഷേത്രം, ഗുച്ചൂപനി, ലാച്ചഹിവാല, ചന്ദ്രബാനി എന്നിങ്ങനെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട് ഡെറാഡൂണിൽ.

 

ഹിമാലയൻ മൊട്ടക്കുന്നുകളിലെ ഡൂൺ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഡെറാഡൂൺ പ്രദേശം കിഴക്ക് ഗംഗാ നദിക്കും പടിഞ്ഞാറ് യമുനാ നടിക്കും നടുവിലായി സ്ഥിതിചെയ്യുന്ന അനുഗ്രഹീതമായ പ്രകൃതിയുടെ സുന്ദരപ്രദേശമാണ്. ഹിമാലയൻ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മുസൂറി, ഔലി നൈനിത്താൾ എന്നിവയും ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളായ ഹരിദ്വാർ, ഋഷികേശ്, ചോട്ടാ ചാർ ധാം തീർത്ഥാടക സര്ക്യൂട് എന്നീ സ്ഥലങ്ങളിലേക്കുള്ള കവാടമാണ് ഡെറാഡൂൺ.

 

ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്പോൾ അവിടത്തെ ഭൂപടം കരുതേണ്ടത് പ്രധാന ആവശ്യമാണ്. ഗതാഗതം സുഗമമാക്കാനും, താമസ സൗകര്യം, ഭക്ഷണം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, യാത്രികന് ആവശ്യമുള്ള മറ്റ് സംഗതികൾ എന്നിവ അടയാളപ്പെടുത്തിയ ആ പ്രദേശത്തിന്റെ ഭൂപടം യാത്രയും ജീവിതവും അനായാസവും ആസ്വാദ്യകരവും ആക്കുവാൻ സഹായിക്കുന്നു. ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായും യുക്തമായ ചെലവിലും സ്ഥലങ്ങൾ സന്ദർശിക്കാൻ ഭൂപടങ്ങൾ സഹായിക്കുന്നു.