കേരളത്തിലെ ഡാമുകളും റിസർവോയറുകളും

കേരളത്തിലെ ഡാമുകൾ

കേരളത്തിലെ ഡാമുകളും റിസർവോയറുകളും
തടാകത്തിന്റെ പേര് ജില്ല വിസ്തീർണം ഹെക്ടർ/ ച.കി.മീ പദ്ധതിയെപ്പറ്റിയുള്ള ലഖുവിവരണം
കാരാപ്പുഴ ഡാം വയനാട് 8.55 ച.കി.മീ കാരാപ്പുഴ അണക്കെട്ട് പരമ്പരാഗത രീതിയിൽ പ്രകൃതിവസ്തുക്കള്കൊണ്ടു മാത്രം (കല്ല്, മണ്ണ്, തടി ) ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്. കമ്പനിയുടെ ഉപനദിയായ കാരാപ്പുഴ തോട്ടിൽ നിർമിച്ചിട്ടുള്ള ഈ അണക്കെട്ട് പ്രധാനമായി ജലസേചനത്തിനാണ് ഉപയോഗിക്കുന്നത്.
ഇടമലയാർ ഡാം എറണാകുളം 28.3 ച.കി.മീ. ജലസേചന - ജലവൈദ്യുത പദ്ധതികൾകൊണ്ട് സമൃദ്ധമായ കേരളത്തിലെ ഒരു പ്രധാനപ്പെട്ട ജലവൈദ്യുത-വിവിധോദ്ദേശ്യ പദ്ധതിയാണ് ഇടമലയാർ. എറണാകുളം ജില്ലയിൽ ഭൂതത്താന്കെട്ടിന് അടുത്ത് എണ്ണക്കൽ പ്രദേശത്താണ് പെരിയാറിന്റെ കൈവഴിയിൽ ഇടമലയാർ ഡാം നിർമിച്ചിരിക്കുന്നു. 1970 ൽ നിർമാണം ആരംഭിച്ച് 1985 ൽ പൂർത്തിയാക്കി.
ഇടുക്കി ഡാം ഇടുക്കി 60 ച.കി.മീ. ഇടുക്കി ഡാം ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ട ഏറ്റവും വലിയ ഡാമാണ്. ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമാണ് ഇടുക്കി. 1975 ൽ നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്ത ഇടുക്കി ഡാം കേരള സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ഊർജ സ്രോതസാണ്. പെരിയാർ നദിയിൽ ഇന്ത്യയിലെതന്നെ പ്രധാന കൃത്രിമ ജലാശയങ്ങളിലൊന്നായ ഇടുക്കി ഡാം നിർമിച്ചിരിക്കുന്നത് കുറവൻ, കുറത്തി എന്നീ രണ്ടു കൊടുമുടികൾ ബന്ധിപ്പിച്ചാണ്. 168 മീറ്റർ ഉയരമുണ്ട് ആർച്ച് ഡാമിന്.
കുളമാവ് ഡാം ഇടുക്കി 6160 കുളമാവ് അണക്കെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂന്നു പ്രധാന അണക്കെട്ടുകളിൽ ഒന്നാണ്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ ചേർന്ന് 60 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മനുഷ്യനിർമിത തടാകം രൂപം കൊണ്ടിരിക്കുന്നു.
മലമ്പുഴ ഡാം പാലക്കാട് 2313 1949-1955 കാലത്ത് നിർമിച്ച മലമ്പുഴ ഡാം കേരളത്തിലെ വലിയ റിസെർവോയറുകളിൽ ഒന്നാണ്. ഭാരതപ്പുഴയുടെ പോഷക നദിയായ മലമ്പുഴയ്‌യാറിൽ നിർമിച്ചിരിക്കുന്ന ഈ ഡാം സൈറ്റ് ഒരു പ്രധാന പിക്നിക് സ്ഥലമാണ്. ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടം സന്ദർശിക്കുന്നു. കുറെ വർഷങ്ങൾ മുൻപുവരെ കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് പോയിന്റായിരുന്നു മലമ്പുഴ.
പറമ്പിക്കുളം അണക്കെട്ട് പാലക്കാട് 2092 പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് പറമ്പിക്കുളം അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളവും തമിഴ്നാടും തമ്മിലുള്ള ജലവിഭവം പങ്കുവയ്ക്കൽ കരാറിന്റെ ഭാഗമായാണ് പറമ്പിക്കുളം അണക്കെട്ട് നിർമിച്ചത്.
കക്കി റിസെർവോയർ പത്തനംതിട്ട 1750 കക്കി ഡാം ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1966ൽ നിർമാണം പൂർത്തിയാക്കിയതാണ്. 116 മീറ്റർ ഉയരമുള്ള അണക്കെട്ട് സമുദ്രനിരപ്പിൽനിന്നും 981 മീറ്റർ ഉയരെയാണ് സ്ഥിതിതിചെയ്യുന്നത്.
നെയ്യാർ ഡാം തിരുവനന്തപുരം 1500 നെയ്യാർ ഡാം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ 1958 ൽ ജലസേചന ആവശ്യത്തിന് നിർമാണം പൂർത്തിയാക്കിയ അണക്കെട്ടാണ്. പശ്ചിമഘട്ടത്തിലെ അഗസ്ത്യഗിരി പര്വതനിരകൾക്ക് സമീപമാണ് നെയ്യാർ ഡാം സ്ഥിതിചെയ്യുന്നത്.
ബാണാസുരസാഗർ ഡാം വയനാട് 1277 വയനാട് ജില്ലയിൽ കബനി നദിയുടെ ഒരു പോഷക നദിയായ കരമനത്തോട് പുഴയിൽ നിർമിച്ചിരിക്കുന്നു. 1979 ൽ നിർമിച്ച ഈ റിസെർവോയർ കക്കയം ജലവൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുന്നതിനും വയനാട്, കോഴിക്കോട് ജില്ലകളിലെ ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
പീച്ചി ഡാം തൃശൂർ 1200 പീച്ചി ഡാം തൃശ്ശൂർ നഗരത്തിൽനിന്ന് 22 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. കൃഷി ജലസേചനത്തിനും കുടിവെള്ളത്തിനുമായി നിർമിച്ച പീച്ചി ഡാം തൃശൂർ നഗരത്തിലെ ശുദ്ധജല വിതരണത്തിനും ജില്ലയിലെ നെൽകൃഷി ജലസേചനത്തിനുമായി ഉപയോഗിക്കുന്നു. കേരളം രൂപീകരിക്കുന്നതിനു മുൻപ് കൊച്ചി നാട്ടുരാജ്യത്തിൻറെ പ്രധാനമന്ത്രിയായിരുന്ന ഇ ഇക്കണ്ട വാര്യരാണ് പീച്ചി ഡാം രൂപകൽപന ചെയ്തത്.
ചിമ്മിണി ഡാം തൃശൂർ 1000 ചിമ്മിണി ഡാം തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ എച്ചിപ്പാറ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. തൃശൂർ ജില്ലയിലെ ഏറ്റവും വലിയ റിസെർവോയറായ ഇത് ചിമ്മിണി വന്യജീവി സങ്കേതത്തിലാണ്. ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ് ചിമ്മിനി ഡാമും വന്യജീവി സങ്കേതവും.
പഴശ്ശി ഡാം കണ്ണൂർ 648 പഴശ്ശി ഡാം കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴക്ക് കുറുകെ പണിതിരിക്കുന്നു. 1979 ൽ നിർമാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് കൃഷി ജലസേചനത്തിനും കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. തലശ്ശേരി, തളിപ്പറമ്പ താലൂക്കുകളിലായി ഏകതഃദേശം 11,525 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് പഴശ്ശി ഡാമിലെ വെള്ളം ഉപയോഗപ്പെടുത്തുന്നു.
ഭൂതത്താൻകെട്ട് ഡാം എറണാകുളം 608 ഭൂതത്താൻകെട്ട് എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് പിണ്ടിമന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. തട്ടേക്കാട് ഡോ. സലിം അലി പക്ഷിസങ്കേതത്തിന് സമീപം സ്ഥിതിചെയ്യുന്ന ഭൂതത്താൻകെട്ട് അണക്കെട്ട് ഇടമലയാറിന് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ
കാഞ്ഞിരപ്പുഴ ഡാം പാലക്കാട് 465 കാഞ്ഞിരപ്പുഴ ഡാം പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ജലസേചന പദ്ധതിയാണ്. മൽസ്യവികസനത്തിനും ഈ ഡാം ഉപയോഗപ്പെടുത്തുന്നു. 1980 ൽ പദ്ധതി ഭാഗികമായി പോർത്തിയാക്കിയ ഈ ഡാമിലെ ജലം ഏകദേശം 9700 കിലോമീറ്റർ സ്ഥലത്തെ നെൽകൃഷിക്ക് ഉപയോഗപ്പെടുത്തുന്നു.
മുല്ലപ്പെരിയാർ ഡാം ഇടുക്കി 400 മുല്ലപ്പെരിയാർ അണക്കെട്ട് 1895 ൽ നിർമാണം പൂർത്തിയാക്കിയതും കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഇടത്തരം വലിയ അണക്കെട്ടുമാണ്. തിരുവിതാംകൂർ രാജാവും മദ്രാസ് ഗവർണറും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ ഭലമായി തമിഴ്നാട്ടിലെ അയൽ ജില്ലകളിൽ കൃഷിക്ക് ഉപയോഗിക്കാൻ നിർമിച്ചതാണ് മുല്ലപ്പെരിയാർ.
മംഗലം ഡാം പാലക്കാട് 393 മംഗലം ഡാം പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലാണ്. 1966 ൽ നിർമാണം പൂർത്തിയാക്കിയ മംഗലം ഡാം പൂർണമായും ജലസേചന പദ്ധതിയാണ്. ഒരു കുടിയേറ്റ മേഖലയായ വണ്ടാഴി പഞ്ചായത്തിലാണ് മംഗലം ഡാം സ്ഥിതിചെയ്യുന്നത്. കോട്ടയം, കോതമംഗലം, പെരുമ്പാവൂർ, ചാലക്കുടി എന്നിവിടങ്ങളിൽനിന്ന് കുടിയേറിയ കർഷകരാണ് പ്രദേശവാസികൾ.
മാട്ടുപ്പെട്ടി ഡാം ഇടുക്കി 324 മാട്ടുപ്പെട്ടി ഡാം ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് മൂന്നാർ റൗഡനിൽനിന്നാണ് മാട്ടുപ്പെട്ടിയിലേക്കുള്ള ഗതാഗതം. തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന ഉയർന്ന കുന്നിൻപ്രദേശത്താണ് ഈ അണക്കെട്ട്. 953 ൽ നിർമിച്ച കോൺക്രീറ്റ് അണക്കെട്ട് കേരളത്തിലെ ഏറ്റവും പഴയ അണക്കെട്ടുകളിൽ ഒന്നാണ്.
മീങ്കര ഡാം പാലക്കാട് 259 പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ പോഷക നദിയായ മീങ്കരയാറിൽ നിർമിച്ചിരിക്കുന്നു. ഒരു പ്രധാന നെൽവയൽ ജലസേചന പദ്ധതിയായി ഗായത്രി പദ്ധതി നടപ്പാക്കിയപ്പോൾ വണ്ടാഴിപ്പുഴ, മംഗലം പുഴ, മീങ്കര പുഴ, അയാളൂർ പുഴ എന്നിവയിൽ ഡാമുകൾ നിർമിച്ചു അതിന്റെ ഭാഗമാണ് മീങ്കര ഡാം.
മൂന്നാർ ഹെഡ്‍വർക്സ് ഡാം ഇടുക്കി 250 മൂന്നാർ ടൗണിൽ നിന്നും മൂന്നു കിലോമീറ്റര് മാത്രം അകലെ കൊച്ചി ഹൈവേക്ക്‌ സമീപനമാണ് ഹെഡ്‍വർക്സ് ഡാം പണിതിരിക്കുന്നത്. പള്ളിവാസൽ വൈദ്യുത പദ്ധതിക്ക് ജലമെത്തിക്കുന്നതിനാണ് നിർമിച്ചിരിക്കുന്നത്.
ഇരട്ടയാർ ഡാം ഇടുക്കി 200 ഇരട്ടയാർ ഡാം ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാർ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇരട്ടയാർ പുഴയിലെ ജലം ഇടുക്കി സംഭരണിയിലേക്ക് തിരിച്ചുവിടുന്നതിനായി നിർമിച്ചതാണീ ഡാം. 5 കിലോമീറ്റർ നീളമുള്ള ടണൽ വഴിയാണ് ജലം ഇടുക്കി റിസെർവോയറിൽ എത്തിക്കുന്നത്.
ലോവർ പെരിയാർ ഡാം ഇടുക്കി 150 ലോർ പെരിയാർ ഡാം ഇടുക്കി ജില്ലയിലാണ്. 1997 ൽ ഉത്പാദനം ആരംഭിച്ച 180 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് ലോർ പെരിയാറിന്റേത്.
മലങ്കര ഡാം ഇടുക്കി 120 മൂലമറ്റം പവർ ഹൌസിൽനിന്നു വൈദ്യുത ഉല്പാദനത്തിന് ഉപയോഗിച്ച ജലം കൃഷി, കുടിവെള്ള പദ്ധതികൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചു നിർമിച്ച അണക്കെട്ടാണ് മലങ്കര ഡാം. തൊടുപുഴക്കു സമീപമാണ് മലങ്കര ഡാം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ 12 മാസവും തുറന്നു പ്രവർത്തിക്കുന്ന ഒരു ടൂറിസ്റ്റ് സ്പോട് ആണ് മലങ്കര.
മണിയാർ ഡാം പത്തനംതിട്ട 110 മണിയാർ ഡാം പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ മണിയാറിൽ സ്ഥിതിചെയ്യുന്നു. 12 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്വകാര്യ ജലവൈദ്യുത പദ്ധതി നടത്തുന്നത് കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയാണ്.
കല്ലാർകുട്ടി ഡാം ഇടുക്കി 65 കല്ലാർകുട്ടി ഡാം ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോലക്കടുത്ത് 1962 ൽ നിർമാണം പൂർത്തിയാക്കിയ ജലവൈദ്യുത പദ്ധതിയാണ്. 65 ഹെക്ടർ വിസ്തീര്ണമുണ്ട് ഡാമിന്.
ആനയിറങ്ങൽ ഡാം ഇടുക്കി   മൂന്നാർ ടൗണിൽനിന്ന് 22 കിലോമീറ്റർ അകലെ മാട്ടുപ്പെട്ടി മലകളിൽ ടാറ്റാ തോട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സുന്ദരമായ ഒരു ജലാശയമാണ് ആനയിറങ്ങൾ. നിരവധി ടൂറിസ്റ്റുകൾ സന്ദർശിക്കുന്നു.
അരുവിക്കര റിസെർവോയർ തിരുവനന്തപുരം   തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ ദൂരെ കരമനയാറിൽ നിർമിച്ചിരിക്കുന്നു. പ്രധാനമായും ജലസേചനത്തിനാണ് ജലം ഉപയോഗിക്കുന്നത്. ഡാം വിനോദത്തിന് ഉപയോഗിക്കുന്നു.
ചെറുതോണി ഡാം ഇടുക്കി   ചെറുതോണി ഡാം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കനേഡിയൻ സാങ്കേതിക സഹായത്തോടെ 1975 ൽ കമ്മീഷൻ ചെയ്തു. ചെറുതോണി, കുളമാവ്, ഇടുക്കി ആർച്ച് ഡാം എന്നിവ ചേർന്നതാണ് ഇടുക്കി പദ്ധതി.
കക്കയം ഡാം കോഴിക്കോട്   കക്കയം ഡാം കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ കിഴക്കോട്ട് യാത്രചെയ്താൽ കക്കയം ഡാമിലെത്താം. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാം കെ എസ് ഇ ബി യുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ്. സംസ്ഥാന ജലവിതരണ വകുപ്പേന്റെയും ടൂറിസം വകുപ്പേന്റെയും താല്പര്യങ്ങളുള്ള കക്കയം ഡാം ഒരു വിവിധോദ്ദേശ പദ്ധതിയാണ്.
ഗുണ്ടല ഡാം ഇടുക്കി   ഗുണ്ടല ഡാം മൂന്നാറിൽനിന്നു 20 കിലോമീറ്റർ അകലെ കുറിഞ്ഞിമലയിൽ സ്ഥിതട്ടിച്ചെയ്യുന്നു. സേതുപാർവതി തടാകം എന്നറിയപ്പെടുന്ന ഈ ഡാം 1946 ൽ തേയിലത്തോട്ടങ്ങളുടെ ജലസേചനത്തിന് നിർമിച്ച സ്വകാര്യ തടാകമായിരുന്നു. പിന്നീട് പട്ട കാലാവധി കഴിഞ്ഞതോടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമാക്കി മാറ്റി.
പെരുവണ്ണാമൂഴി ഡാം കോഴിക്കോട്   പെരുവണ്ണാമൂഴി ഡാം (കുറ്റ്യാടി ഡാം) കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ച അണക്കെട്ടാണ്. പശ്ചിമഘട്ടത്തിലെ ഒരു പ്രധാനപ്പെട്ട ജീവിവർഗ പാർക്കാണ് പെരുവണ്ണാമൂഴി മേഖല. ഡാമിന് സമീപത്തുള്ള കുറ്റ്യാടി വനമേഖല ഇഷ്ടസന്ദർശന സ്ഥലമാണ്. ബോട്ടിംഗ് സൗകര്യം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, പാമ്പിൻപാർക്ക്, അപൂർവ സസ്യങ്ങൾ എന്നിവ ആകർഷണമാണ്.
പേപ്പാറ ഡാം തിരുവനന്തപുരം   പേപ്പാറ ഡാം തിരുവനന്തപുരം ജില്ലയിൽ പൊന്മുടിക്ക് സമീപം കറാമനായരിൽ നിർമിച്ചിരിക്കുന്നു. ഒരു പ്രധാന സംരക്ഷിത വനമേഖലയും വന്യജീവി സങ്കേതവുമാണ് പേപ്പാറ ഡാമും പരിസരവും. ഒരു സുന്ദരമായ ടൂറിസ്റ്റ് പോയിന്റായ പേപ്പാറ ഡാമും വന്യജീവി സങ്കേതവും കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
പെരിഞ്ഞൽകുത്ത് ഡാം തൃശൂർ   ചാലക്കുടി പുഴക്ക് കുറുകെ നിർമിച്ച ആദ്യത്തെ ഡാമും പദ്ധതിയുമാണ് പെരിഞ്ചാൻകുത്ത്. നിബിഢവനത്തിനുള്ളിലാണ് പെരിഞ്ചാൻകുത്ത് ഡാം സ്ഥിതിചെയ്യുന്നത്.
പെരിയാർ തടാകം ഇടുക്കി 2890 കേരളത്തിലെ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദിയായ പെരിയാറിൽ നിർമിച്ച തടാകമാണ് പെരിയാർ ലേക്ക്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുടർച്ചയാണ് പെരിയാർ തടാകം. ഒരു പ്രഖ്യാപിത കറുവ സങ്കേതമാണ് പെരിയാർ വന്യജീവി സങ്കേതം. നിരവധി അപൂർവ വന്യജീവികളും പക്ഷികളും വസിക്കുന്നു.
പൂമല ഡാം തൃശൂർ 75 തൃശൂർ ജില്ലയിൽ മുളങ്കുന്നത്തുകാവ് ഗ്രാമത്തിൽ നിർമിച്ച ജലസേചന ഡാമാണ് പൂമല ഡാം. 2010 ൽ നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്ത ഈ ജലാശയ പരിസരത്ത് ടൂറിസ്റ്റുകൾക്കായി ബോട്ടിംഗ്, നടപ്പാത, കമ്മ്യൂണിറ്റി ഹാൾ, കുതിര സവാരി, കഫെറ്റീരിയ എന്നിവ ഒരുക്കിയിരിക്കുന്നു.
പൊന്മുടി ഡാം ഇടുക്കി 260 പൊന്മുടി ഡാം ഇടുക്കി ജില്ലയിലെ രാജാക്കാട് മേഖലയിൽ പെരിയാറിന്റെ ഉപനദിയായ പന്നിയാറിനു കുറുകെ നിർമിച്ചിരിക്കുന്നു. കെ എസ് ഇ ബി യുടെ ഒരു ജലവൈദ്യുത യൂണിറ്റായ ഇവിടെ 30 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
പോത്തുണ്ടി ഡാം പാലക്കാട് 363 പോത്തുണ്ടി ഡാം പാലക്കാട് ജില്ലയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ചതും കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടായി കണക്കാക്കുന്നതുമാണ്. കൃഷി ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന ഇതിലെ ജലം ഏകദേശം 5470 ഹെക്റ്റർ സ്ഥലത്തെ നെൽകൃഷി ജലസേചനത്തിനും നെന്മാറ, അയിലൂർ, മേലാർകോഡ് എന്നീ പ്രദേശങ്ങളിൽ കുടിവെള്ളത്തിനുമായി പ്രയോജനപ്പെടുത്തുന്നു.
സെങ്കുളം ഡാം ഇടുക്കി 33 സെൻകുളം ജലവൈദ്യുത പദ്ധതി മൂന്നാർ പ്രദേശത്തു സ്ഥിതിചെയ്യുന്ന ആധുനിക ജലവൈദ്യുത പദ്ധതിയാണ്. കേരള വിദ്യുച്ഛക്തി ബോർഡാണ് അണക്കെട്ടിന്റെ ഉടമസ്ഥർ.
ശിരുവാണി ഡാം പാലക്കാട്   ശിരുവാണി ഡാം പാലക്കാട് ജില്ലയിൽ ശിരുവാണിപ്പുഴയിൽ നിർമിച്ചിരിക്കുന്നു. തമിഴ് നാട്ടിലെ കോയമ്പത്തൂർ നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യാൻവേണ്ടി 1973 ൽ കേരളവും തമിഴ്‌നാടും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം നിർമാണം ആരംഭിക്കുകയും 1984 ൽ അണക്കെട്ടിന്റെ പണി പൂർത്തിയാക്കുകയുമുണ്ടായി.
ഷോളയാർ തൃശൂർ 870 ഷോളയാർ ഡാം സ്ഥിതിചെയ്യുന്നത് കേരളത്തിനുള്ളിലാണെങ്കിലും തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ളതാണ്. പറമ്പിക്കുളം-ആലിയർ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഷോളയാർ ജലവൈദ്യുത പദ്ധതി ചാലക്കുടിയിൽനിന്ന് 55 കിലോമീറ്റർ വാല്പാറ റൂട്ടിലാണ് അണക്കെട്ട് നിലനിൽക്കുന്നത്. നിബിഢവനത്തിലായതിനാൽ പ്രത്യേക അനുമതി വാങ്ങിയേ സന്ദർശിക്കാൻ കഴിയൂ.
തെന്മല ഡാം കൊല്ലം 2590 തെന്മല ഡാം കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടും ഒരു പ്രധാന ജലവൈദ്യുത പദ്ധതിയായ കല്ലട പദ്ധതിയുടെ ഭാഗവുമാണ്. പുനലൂരിനടുത്ത് കല്ലടയാറിൽ 1986-ൽ പ്രവർത്തനമാരംഭിച്ചു.
തുണക്കടവ് ഡാം പാലക്കാട് 283 തുണക്കടവ് റിസെർവോയർ പറമ്പിക്കുളം ആലിയർ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ നിർമിച്ച ജലസേചന അണക്കെട്ടാണ്.
വഴനി ഡാം തൃശൂർ 255 വഴനി അണക്കെട്ട് തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി പുഴയിൽ മണ്ണുകൊണ്ട് നിർമിച്ച അണക്കെട്ടാണ്. 1962 ൽ നിർമാണം പൂർത്തിയായ അണക്കെട്ടിലെ ജലം കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നു.
വാളയാർ ഡാം പാലക്കാട് 289 പാലക്കാട് ജില്ലയിൽ കൽ‌പാത്തി പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് വാളയാർ ഡാം. 1964 ൽ നിർമാണം പൂർത്തിയാക്കിയ വാളയാർ അണക്കെട്ട് കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്നു.