മധുരൈ ഭൂപടം

മധുരൈ ഭൂപടം

മധുരൈ ഭൂപടം
* Madurai city map in Malayalam

മധുരൈ തമിഴ്‌നാട് സംസ്ഥാനത്ത് ചെന്നൈ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നഗരമാണ്. തെന്നിന്ത്യയുടെ ക്ഷേത്ര നഗരമെന്ന വിളിക്കപ്പെടുന്ന മധുരൈ നിരവധി ക്ഷേത്രങ്ങൾകൊണ്ട് അലംകൃതമാണ്. വൈഗ നടിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന മധുരൈ പാണ്ഢ്യ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. മധുരൈ ജില്ലയുടെ ഭരണകേന്ദ്രം കൂടിയായ നഗരത്തിലെ ജനസംഖ്യ 922,913 ആണ്.

ഭാരതരത്ന ജേതാവ് എം എസ് സുബ്ബലക്ഷ്മിയുടെയും പ്രശസ്ത സംഗീതജ്ഞനായ ഇളയരാജയുടെയും ജീവിതത്തിനു സാക്ഷ്യം വഹിച്ച നഗരമാണ് മധുരൈ. മധുരൈ നഗര ഭൂപടം നഗരത്തിലെ പ്രധാന സ്ഥലങ്ങൾ, ടൂറിസ്റ്റുകൾക്കും തീർത്ഥാടകർക്കും താല്പര്യമുള്ള സ്ഥലങ്ങൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന നഗര പാതകൾ എന്നിവ പരിചയപ്പെടുത്തുന്നു.

മധുരൈ നഗരത്തിലെ പ്രധാന ആകർഷണ സ്ഥലങ്ങൾ

മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രം

ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ മധുരൈ മീനാക്ഷി ക്ഷേത്രം പാണ്ട്യ രാജാവായ കുലശേഖരൻ പണികഴിപ്പിച്ചതാണ്. ആയിരം തൂണുകളുള്ള ഹാൾ എന്ന് ലോകത്തെമ്പാടും പ്രശസ്തമായ ക്ഷേത്രം ഇന്നത്തെ രൂപത്തിൽ പുതുക്കി പണികഴിപ്പിച്ചത് തീരുമലൈ നായകർ ആണ്. അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ്, ശില്പ വൈദഗ്ധ്യം ലോമം മുഴുവൻ വാഴ്ത്തപ്പെടുന്നു.

തിരുമലൈ നായകർ മഹൽ

ഇൻഡോ-സർസെനിക് ശൈലിയിൽ പണികഴിപ്പിച്ച ഈ സ്മാരകം സഞ്ചാരികളെ അത്ഭുതത്തിൽ ആരാധിക്കുന്നു. അതിന്റെ തോടുകളും താഴികക്കുടങ്ങളും അതുല്യമായ നിര്മിതിയാണ്.

തിരുപരൻകുണ്ഡം

എല്ലാ ജാതി മതസ്ഥരും സന്ദർശിക്കുന്ന മതസൗഹാർദ പ്രതീകമാണ് തിരുപരൻകുണ്ഡം ക്ഷേത്രം. ശ്രീ മുരുഗൻ ദേവസേനയെ വിവാഹം കഴിച്ച സ്ഥലമെന്നാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. ഇതിനോട് ചേർന്ന് ഒരു മുസ്ലിം ദർഗയുമുണ്ട്. അതും മധുരയിലെ ഒരു പ്രധാന ആകർഷണമാണ്.

മധുരയിലെ ഹോട്ടലുകൾ

തമിഴ്നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒരു പ്രധാന സന്ദർശന കേന്ദ്രമായ മധുരയിൽ നിരവധി ചെറുതും വലുതുമായ ഹോട്ടലുകളും ഹോസ്റ്റലുകളുമുണ്ട്. ഇവയിൽ ചെലവുകുറഞ്ഞ ഹോട്ടലുകളും ആഡംബര ഹോട്ടലുകളുമുണ്ട്. ചില പ്രശസ്തമായ മധുരൈ ഹോട്ടലുകൾ ഇവയാണ്:

  • ഹോട്ടൽ റോയൽ കോർട്ട്

  • ഹോട്ടൽ ചെൻടൂർ

  • ഹോട്ടൽ ഗെർമാനുസ്

  • ദി മധുരൈ റെസിഡൻസി

  • ഹോട്ടൽ പേൾ

  • ടി എം ലോഡ്ജ്

  • ഹോട്ടൽ സുപ്രീം

  • ഹോട്ടൽ മധുരൈ അശോക്

  • താജ് ഗാർഡൻ റിട്രീറ്

  • ഹോട്ടൽ ഡ്യൂക്ക്