ഡൽഹി ജില്ലാ ഭൂപടം

ഡൽഹി ജില്ലാ ഭൂപടം

ഡൽഹി ജില്ലാ ഭൂപടം
* Delhi Districts Map in Malayalam

നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (NCT of Delhi) എന്ന് ഔദ്യോഗിക നാമമുള്ള ഡൽഹി ദേശിയ തലസ്ഥാനവും രാജ്യത്തെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള നഗരവുമാണ്.

 

ഡൽഹിയെ ഒരു കേന്ദ്രഭരണ പ്രദേശമായാണ് കണക്കാക്കുന്നതെങ്കിലും കേന്ദ്ര നിയമിതനായ ഒരു ലഫ്റ്റനന്റ് ഗവർണറുടെ കീഴിൽ സംസ്ഥാനങ്ങളിലേതുപോലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരിക്കുന്ന ഒരു ക്യാബിനറ്റ് സംവിധാനവുമുണ്ട്.

 

കേന്ദ്ര ഗവൺമെന്റ് നോമിനിയായ ലഫ്റ്റനന്റ് ഗവർണറും ജനാധിപത്യ ക്യാബിനറ്റും ചേർന്നാണ് ഡൽഹിയിലെ ഭരണം നിർവഹിക്കുന്നത്. ഡിവിഷണൽ കമ്മീഷണറാണ് പ്രദേശത്തിന്റെ ഏറ്റവും മുതിർന്ന റവന്യൂ അധികാരി.

 

ഡൽഹിയെ 11 ജില്ലകളായി തിരിച്ചിരിക്കുന്നു. ഓരോ ജില്ലയുടെയും മുതിർന്ന അധികാരി ഡെപ്യൂട്ടി കമ്മിഷണർ ആണ്. ജില്ലാ മജിസ്‌ട്രേറ്റ്/ ജില്ലാ കളക്ടർ പദവികൾക്ക് തുല്യമാണ് ഡെപ്യൂട്ടി കമ്മിഷണർ പദവി. ഡെപ്യൂട്ടി കമ്മീഷണർമാർ ഡിവിഷണൽ കമ്മീഷണർക്ക് റിപ്പോർട്ടു ചെയ്യുന്നു. ഓരോ ജില്ലയേയും മൂന്നു സബ് ഡിവിഷനുകൾ വീതം ഉണ്ട്. മൊത്തം 33 സബ് ഡിവിഷനുകൾ. ഓരോ സബ് ഡിവിഷനും ഒരു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉണ്ട്.

Sr. No. ജില്ല ജില്ലാ ആസ്ഥാനം ജനസംഖ്യ (2011) വളർച്ച സ്ത്രീ-പുരുഷ അനുപാതം സാക്ഷരത വിസ്തീർണം (km2) ജനസാന്ദ്രത (/km2)
1 സെൻട്രൽ ഡൽഹി ദര്യാഗഞ്ച് 582320 -9.91% 892 85.14 * *
2 ഈസ്റ്റ് ഡൽഹി പ്രീത് വിഹാർ 1709346 16.79% 884 89.31 * *
3 ഷാഹ്ദ്ര ഷാഹ്ദ്ര * * * * * *
4 ന്യൂ ഡെൽഹി കൊണാട്ട് പ്ലേസ് 142004 -20.72% 822 88.34 * *
5 നോർത്ത് ഡൽഹി നരേല 887978 13.62% 869 86.85 * *
6 നോർത്ത് ഈസ്റ്റ് ഡൽഹി സിലംപുർ 2241624 26.78% 886 83.09 * *
7 നോർത്ത് വെസ്റ്റ് ഡൽഹി കന്ഝവാല 3656539 27.81% 865 84.45 * *
8 സൗത്ത് ഡൽഹി സാകേത് 2731929 20.51% 862 86.57 * *
9 സൗത്ത് വെസ്റ്റ് ഡൽഹി ദ്വാരക 2292958 30.65% 840 88.28 * *
10 സൗത്ത് ഈസ്റ്റ് ഡൽഹി ഡിഫൻസ് കോളനി * * * * * *
11 വെസ്റ്റ് ഡൽഹി രജൗരി ഗാർഡൻ 2543243 19.46% 875 86.98 * *