വഡോദര ഭൂപടം

വഡോദര ഭൂപടം

വഡോദര ഭൂപടം
* Vadodara city map in Malayalam

ഗുജറാത്തിലെ പ്രധാനപ്പെട്ടതും വലുതും പുരാതനവുമായ നഗരമാണ് വഡോദര. മുൻപ് ബറോഡ എന്ന് അറിയപ്പെട്ടിരുന്ന ഈ നഗരം വിശ്വാമിത്രി നടിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. മുംബൈ, ഡൽഹി നഗരങ്ങൾക്കിടയിലുള്ള ദേശിയ പാത, റെയിൽവേ എന്നിവ വഡോദരയിലൂടെയാണ് കടന്നുപോകുന്നത്. ആധുനിക ബറോഡയുടെ ശില്പി ബറോഡ രാജ്യത്തിൻറെ മുൻ ഭരണാധികാരിയായിരുന്ന സായാജിറാവ് ഗൈക് വാട് മൂന്നാമൻ ആയിരുന്നു. ഇന്നത്തെ ബറോഡ ഒരു പ്രധാന വ്യാവസായിക, വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രമായി വളർന്നുവന്നതിന്റെ പിന്നിൽ അദ്ധേഹത്തിന്റെ ഭാവനാ വിലാസമായിരുന്നു.



ഈ നഗരം മുൻകാലത്ത് വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നു. രാജാ ചന്ദൻ എന്ന ഭരണാധികാരി ഭരിച്ചിരുന്ന കാലത്ത് അദ്ധേഹത്തിന്റെ പേരിന്റെ സൂചകമായി ചന്ദ്രാവത്തി എന്ന് വിളിച്ചിരുന്നു. പിന്നീട് ധീരതയുടെ നഗരം എന്നർത്ഥമുള്ള വീരാവത്തി എന്ന് വിളിക്കപ്പെട്ടു. അതിനുശേഷം വടവൃക്ഷങ്ങൾ ധാരാളമുള്ള നഗരമെന്ന അർദ്ധം വരുന്ന വടപത്ര എന്നും പേരുവീണു. ബറോഡ, വഡോദര എന്നീ പേരുകൾ വടപത്ര എന്നതിൽനിന്നാണ് ഉരുത്തിരിഞ്ഞത്.