ഹൈദരാബാദ് ഭൂപടം

ഹൈദരാബാദ് ഭൂപടം

ഹൈദരാബാദ് ഭൂപടം
* Hyderabad map in Malayalam

ഹൈദരാബാദ് നഗരം

സമീപകാലം വരെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന ഹൈദരാബാദ് ആന്ധ്രപ്രദേശ് വിഭജനത്തോടെ നിലവിൽ തെലുങ്കാന, ഹൈദരാബാദ് സംസ്ഥാനങ്ങളുടെ നിർവഹണ തലസ്ഥാനവും തെലങ്കാനയുടെ ഭാവി തലസ്ഥാനവുമാണ്. 650 ചതുരശ്ര കിലോമീറ്റര് വിസ്‌തീർണമുള്ള ഹൈദരാബാദ് നഗരത്തിൽ 6.7 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. സമ്പന്നമായ ഒരു രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തിനും വായിൽ വെള്ളമൂറുന്ന ഭക്ഷണ പ്രസിദ്ധമായ ഹൈദരാബാദ് ചരിത്രത്തിൽ മുത്തുകൾക്കും വജ്രത്തിനും ലോകപ്രശസ്‌തി നേടിയ ലോക വാണിജ്യ കേന്ദ്രമായിരുന്നു. ആലങ്കാരികമായി മുത്തുകളുടെ നഗരം എന്ന് വിളിക്കപ്പെടുന്നു.

ഹൈദരാബാദിന്റെ പുരാതന - മധ്യകാല ചരിത്രം മറ്റെല്ലാ പ്രദേശങ്ങളെയും പോലെ വിവിധ രാജവംശങ്ങളുടെയിൻ സാമ്രാജ്യങ്ങളുടെയും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ആധുനിക ഹൈദരാബാദ് നഗരം വിഭാവന ചെയ്തത് 1591ൽ മുഹമ്മദ് ഖുലി ഖുതുബ് ഷാ ആണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് ഖുലി ഷാഹി വംശം ഹൈദരാബാദ് ഭരിക്കുകയും പിന്നീട് മുഗൾ സാമ്രാജ്യം ഈ പ്രദേശം കീഴ്പെടുത്തുകയും ചെയ്തു. ആസിഫ് ജാഹ് I മുഗൾ വൈസ്രോയി ആയി നിയമിക്കപ്പെട്ടു. എന്നാൽ 1724 ൽ മുഗൾ അധിപത്യത്തിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആസിഫ് ജാഹിന്റെ വംശം 'ഹൈദരാബാദ് നൈസാം' രാജാക്കന്മാരെന്ന് അറിയപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു നാട്ടുരാജ്യമായി തുടർന്ന ഹൈദരാബാദ് സ്വാതന്ത്ര്യത്തിനുശേഷം 1948-ൽ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ടു. പിന്നീട് ആന്ധ്രപ്രദേശ് സംസ്ഥാന രൂപീകരണത്തോടെ 1956-ൽ സംസ്ഥാന തലസ്ഥാനമായി.

സന്ദർശന യോഗ്യമായ സ്ഥലങ്ങൾ

ഹൈദരാബാദ് നഗരം സഞ്ചാര കുതുകികൾക്ക് താല്പര്യമുള്ള സ്ഥലമാണ്. ചാർമിനാർ ലോക പൈതൃക സ്മാരകം അതിൽ ഏറ്റവും പ്രധാന കേന്ദ്രമാണ്. ഗോൽക്കൊണ്ട കോട്ട നിരവധി രാജവംശങ്ങളുടെ ഉയർച്ചക്കും താഴ്ചക്കും സാക്ഷ്യം വഹിച്ച ഒരു പ്രധാന സ്ഥലമാണ്. മക്കാ മസ്ജിദ് നഗരത്തിലെ ഏറ്റവും പഴക്കമുള്ള പ്രാർത്ഥനാ കേന്ദ്രമാണ്. നെഹ്‌റു ജീവിവർഗ പാർക്ക് മറ്റൊരു ടൂറിസ്റ്റ് ആകർഷണമാണ്. നൈസാമിന്റെ ആഭരണങ്ങളും പത്രങ്ങളും മറ്റു അമൂല്യ ശേഖരവും സൂക്ഷിച്ചിരിക്കുന്ന നൈസാം മ്യൂസിയം ഇനിയുമൊരു ആകർഷണ കേന്ദ്രമാണ്.

 

ഹൈദരാബാദ് വസ്തുതകളും വിവരങ്ങളും

സംസ്ഥാനം തെലുങ്കാന
ജില്ലാ ആസ്ഥാനം ഹൈദരാബാദ്
താലൂക്കുകൾ അംബെർപെട്ട, അമീർപെട്ട, അസിഫ്‌നഗർ, ബഹദൂർപുര, ബാൻഡ്‌ലഗുദ, ചാർമിനാർ, ഗോൽകൊണ്ട, ഹിമായത്‍നഗർ, ഖൈര്ട്ടാബാദ്, മാറടപ്പള്ളി, മുർശിദാബാദ്, നാമ്പള്ളി, സൈദാബാദ്, സെക്കന്തരാബാദ്, ശൈക്പെട് തൃമൂൽഗേറി
വിസ്തീർണം 650 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011 സെൻസസ് )  6,809,970  
പ്രധാന ഭാഷകൾ തെലുങ്ക്, ഉറുദു
എസ ടി ഡി കോഡ് 040
വാഹന രെജിസ്ട്രേഷൻ സീരിയൽ TS-09,TS-10,TS-11,TS-12,TS-13,TS-14,
ഭക്ഷണ സമ്പ്രദായങ്ങൾ മുഗളി, ടർക്കിഷ്, അറബി, മാറാത്തവാഡ ഭക്ഷണം, ഹൈദരാബാദി ബിരിയാണി, ഔറംഗബാദ് (നാൻ ഖാലിയാ), ഗുൽബർഗ (താഹാരി), ബിദാർ ബിരിയാണി
മതവിശ്വാസങ്ങൾ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ
ഉത്സവങ്ങളും ആഘോഷങ്ങളും ഗണേശ ചതുർഥി, മുഹറം, ദീപാവലി, ഹോളി, ബൊനാല്, ദസറ, ഉഗാദി, റംസാൻ, ഹൈദരാബാദ് സംഗീത നൃത്ത മേള, പട്ടം പറത്തൽ, ഡെക്കാൻ മേള, ശിവരാത്രി, ബുദ്ധ പൂർണിമ, മൃഗശിവ ആഘോഷം, ഈദുൽ ഫിത്തർ
സ്മാരകങ്ങൾ ചാർമിനാർ, മെക്ക മസ്ജിദ്, ഖുതബ് ഷാഹി ശവകുടീരം, സ്പാനിഷ് മോസ്ക്, ഗോൽകൊണ്ട കോട്ട, പുരാനി ഹവേലി.
മാർക്കറ്റുകൾ ലാഡ്‌ ബസാർ, അബിദ്സ് സ്ട്രീറ്റ്, ചാർമിനാർ, ബഷീർബാഗ്, കോഠി ആൻഡ് സുൽത്താൻ ബസാർ, ബീഗം ബസാർ, നാരായണഗുഡ-ചിക്കടപ്പള്ളി, മോണ്ട മാർക്കറ്റ്, അമൃത മാൾ, മിനർവാ കോംപ്ലക്സ്, സിറ്റി സെന്റർ
ആശുപത്രികൾ മെഡിസിറ്റി ഹോസ്പിറ്റൽ, കമിനേനി ഹോസ്പിറ്റൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മെഡ്‌വിൻ ഹോസ്പിറ്റൽ, ഫെർണാണ്ടസ് ഹോസ്പിറ്റൽ, സൺഷൈൻ ഹോസ്പിറ്റൽ, ഒലീവ് ഹോസ്പിറ്റൽ
ഹോട്ടലുകൾ ഹൈദരാബാദ് മരിയറ്റ് & കോൺവെന്ഷൻ സെന്റർ, ദി വെസ്റ്റിന്, ഗോൽകൊണ്ട ഹോട്ടൽ, താജ് കൃഷ്ണ ഹോട്ടൽ, ദി പാർക്ക് ഹോട്ടൽ, കാക്കാത്തിയ ഹോട്ടൽ, കോർട്ട്യാർഡ് ഹൈദരാബാദ്
വ്യവസായങ്ങൾ ഭാരത് ഹെവി എലെക്ട്രിക്കൽസ് ലിമിറ്റഡ്, ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സ്, നാഷണൽ മിനറൽ ഡെവലപ്പ്മെന്റ്റ് കോര്പറേഷൻ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പറേഷൻ ലിമിറ്റഡ്, ഡി ആർ ഡി ഇ, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്, സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലാർ ബിയോളജി, സെന്റർ ഫോർ ഡി എൻ എ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ്, ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫർമസ്യുട്ടികൽസ് ലിമിറ്റഡ്, അഡ്വാൻസ്ഡ് നൗളേജ് സിസ്റ്റംസ്.
യൂണിവേഴ്സിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജവാഹർലാൽ നെഹ്‌റു ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി, ഡോ. ബി ആർ അംബേദ്‌കർ ഓപ്പൺ യൂണിവേഴ്സിറ്റി, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ഇന്സ്ടിട്യൂറ്റ് ഓഫ് ചാർട്ടേർഡ് ഫിനാൻഷ്യൽ അണലിസ്റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റർപ്രൈസ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജ്, സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി, ഉസ്മാനിയ യൂണിവേഴ്സിറ്റി, നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.